ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് വിപണിയിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിച്ച് സജീവ സാന്നിധ്യമാവുകയാണ്. കൂടാതെ പുതിയ മൂന്ന് സിലിണ്ടർ ഡയറക്‌ട് ഇഞ്ചെക്റ്റ് ടർബോ പെട്രോൾ എഞ്ചിനിലും കമ്പനി പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

എന്നാൽ പുതിയ യൂണിറ്റിന്റെ പവർ, ടോർഖ് കണക്കുകൾ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. ഇത് ഉടൻ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ അഞ്ച് സീറ്റർ കുഞ്ഞൻ എസ്‌യുവി വിപണിയിൽ എത്തും.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

ഇന്ത്യന്‍ വിപണിയില്‍ മിനി എസ്‌യുവികള്‍ക്കും ആവശ്യക്കാര്‍ കൂടിയതോടെയാണ് പുതിയ വാഹനത്തെ ടാറ്റയും വിപണിയില്‍ എത്തിക്കുന്നത്. നെക്‌സോൺ കോംപാക്‌ട് എസ്‌യുവിക്കു താഴെയായി വാഹനം ഇടംപിടിക്കും. 4.5 ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും HBX മോഡലിന്റെ എക്സ്ഷോറൂം വില.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

ഫെബ്രുവരിയിൽ സമാപിച്ച 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ HBX കൺസെപ്റ്റിനെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ 2019 ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ച H2X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണിത്.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗൊ, ടിഗോർ, നെക്‌സോൺ എന്നിവയ്‌ക്കൊപ്പം നെക്‌സോൺ ഇവിയും പുതിയ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കും അവതരിപ്പിച്ചുകൊണ്ട് ടാറ്റ 2020-ൽ മികച്ച തുടക്കമാണ് ആഭ്യന്തര വിപണിയിൽ കുറിച്ചിരിക്കുന്നത്. ആൽ‌ട്രോസിന് ശേഷം ആൽ‌ഫ (എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്‌ഡ്) പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും HBX മൈക്രോ എസ്‌യുവി.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

ഇംപാക്‌ട് ഡിസൈൻ 2.0 ഭാഷ്യം അടിസ്ഥാനമാക്കിയുള്ള സ്റ്റൈലിംഗായിരിക്കും മിനി എസ്‌യുവിയിൽ കമ്പനി അവതരിപ്പിക്കുക. മാരുതി സുസുക്കി എസ്-പ്രെസോ, മഹീന്ദ്ര KUV NXT, റെനോ ക്വിഡ് എന്നീ മോഡലുകളായിരിക്കും ടാറ്റയുടെ ഈ ശ്രേണിയിലെ എതിരാളികൾ. ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ഗ്രാവിറ്റാസ് ഏഴ് സീറ്റർ പ്രീമിയം എസ്‌യുവിയും ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കും.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

HBX മിനി എസ്‌യുവിയെ വ്യത്യസ്തമാക്കുന്നതിനായി പതിവ് എൻട്രി ലെവൽ ഹാച്ച്ബാക്കുകളിനെ അപേക്ഷിച്ച് ഉയർന്ന സീറ്റിംഗും ഉയരമുള്ള പില്ലറുകളും വാഹനത്തിൽ ഉൾപ്പെടുത്തും. മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു വലിയ വാഹനത്തിന്റെ തലയെടുപ്പാണ് കാറിനുള്ളത്.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

നെക്സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ ആകർഷണങ്ങൾ.

ടാറ്റ HBX മൈക്രോ എസ്‌യുവിക്ക് കരുത്തേകാൻ പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ

1.0 ലിറ്റർ ടർബോ യൂണിറ്റിന് പുറമെ ടിയാഗൊയിൽ നിന്നുള്ള ബിഎസ്-VI 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനും HBX-ൽ വാഗ്‌ദാനം ചെയ്തേക്കും. ഇത് 86 bhp കരുത്തും 113 Nm torque ഉം ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളവയാകും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കും.

Most Read Articles

Malayalam
English summary
1.0-litre three-cylinder Turbo Petrol Engine could power the Tata HBX. Read in Malayalam
Story first published: Saturday, March 14, 2020, 12:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X