ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ മാത്രം കേട്ടുകേള്‍വിയുള്ള വാഹനങ്ങളില്‍ ഒന്നാണ് ഫോഴ്‌സ് ഗൂര്‍ഖ. 2020 ജൂൺ മാസത്തോടെ പുതിയ നവീകരിച്ച മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് കമ്പനി.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കാർ നിർമ്മാതാവ് ഗൂർഖ ഓഫ്-റോഡറിന്റെ ഏറ്റവും പുതിയ ആവർത്തനത്തെ ഫോഴ്‌സ് മോട്ടോർസ് പ്രദർശിപ്പിച്ചിരുന്നു. പുറത്തുനിന്നു നോക്കുമ്പോൾ നിലവിലുള്ള മോഡലിന് സമാനമാണ് പുത്തൻ വാഹനമെങ്കിലും നിരവധി പരിഷ്ക്കരണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

നന്നായി പുനർനിർമ്മിച്ചു എന്നുതന്നെ വേണം പറയാൻ. മഹീന്ദ്ര ഥാറുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഗൂര്‍ഖയ്ക്ക് മാറ്റം അനിവാര്യമായിരുന്നു. അതിനാവശ്യമായ എല്ലാ ഘടകങ്ങളുമായി 2020 ഗൂർഖ വിപണിയിൽ ഇടംപിടിക്കും. നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കുന്നു.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഓഫ്-റോഡറിലെ മെക്കാനിക്കൽ മാറ്റങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഗൂർഖയിൽ ഒരു പുതിയ ലാഡർ-ഫ്രെയിം ചാസിയും കോയിൽ സ്‌പ്രിഗുകളും ഇടംപിടിക്കുന്നു. വാഹനത്തിന്റെ ഒരു യൂട്ടിലിറ്റേറിയൻ ഓഫ്-റോഡർ എന്ന ഇമേജ് പ്രവർത്തനക്ഷമമായ കാറിറെന്നതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഫോഴ്‌സ് മോട്ടോഴ്‌സ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ചതുരാകൃതിയിലുള്ള റെട്രോ രൂപം 2020 ഫോഴ്‌സ് ഗൂർഖ നിലനിർത്തിയിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ മുന്നിലും പിന്നിലും പുതിയ സെറ്റ് ബമ്പറുകളും ലൈറ്റ് ക്ലസ്റ്ററുകളും ഒരു പുതിയ ഗ്രില്ലും ലഭിക്കുന്നു. ബൾഗിംഗ് വീൽ ആർച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂർഖയെ വ്യത്യസ്‌തമാക്കുന്നു.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഒരു ഓഫ്-റോഡ് സ്വഭാവത്തിന് പുറമേ ഒരു ദൈനംദിന വാഹനം എന്ന നിലയിലേക്ക് ഗൂർഖയുടെ അകത്തളം ഒരുങ്ങിയിരിക്കുന്നു. പവർ വിൻഡോകൾ പോലുള്ള സുഖസൗകര്യങ്ങളും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും നവീകരണത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഡാഷ്‌ബോർഡ് ഇപ്പോഴും ഉയർന്നതും നേരെയുള്ളതുമാണ്. എങ്കിലും സമഗ്രമായ ഒരു മേക്കോവർ ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വാഹനത്തിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതുക്കിയിട്ടുണ്ട്. ഡിജിറ്റൽ MID ഇപ്പോൾ ടാക്കോ മീറ്ററിനും സ്പീഡോമീറ്ററിനും ഇടിയിലായാണ് സ്ഥാനംപിടിച്ചിരിക്കുന്നത്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ക്യാബിനിൽ നാല് മുൻ ഫേസിംഗ് സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സുരക്ഷക്കായി ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, പവർ വിൻഡോകൾ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഗൂർഖ എത്തുന്നത്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

ഒരു ബിഎസ്-VI കംപ്ലയിന്റ് 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് 2020 ഫോഴ്‌സ് ഗൂർഖയ്ക്ക് കരുത്തേകുന്നത്. ഇത് 90 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ലോക്ക് ചെയ്യാവുന്ന ഡിഫറൻഷ്യലുകളുള്ള ഫോർ വീൽ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. ഭാവിയിൽ കൂടുതൽ കരുത്തുറ്റ 2.2 ലിറ്റർ യൂണിറ്റ് അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ഓഫ്-റോഡ് പ്രേമികളെ, പുത്തൻ ഫോഴ്‌സ് ഗൂർഖ ജൂണിലെത്തും

അതോടൊപ്പം ടൂ വിൽ ഡ്രൈവ് മോഡൽ, കൂടുതൽ ബോഡി കോൺഫിഗറേഷനുകൾ, ഒന്നിലധികം വീൽബേസ് ഓപ്ഷനുകൾ എന്നിവ പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ബ്രാൻഡ് വ്യക്തമാക്കുന്നത്. ഫോഴ്‌സ് ഗൂർഖയുടെ പ്രധാന എതിരാളി പുതിയ മഹീന്ദ്ര ഥാർ തന്നെയാണ്. കൂടാതെ, അടുത്ത വർഷം എത്താനിരിക്കുന്ന മാരുതി സുസുക്കി ജിംനിയിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരും.

More from DriveSpark

Article Published On: Monday, March 23, 2020, 16:18 [IST]
English summary
2020 Force Gurkha is set to launch by June. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X