2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

പ്രീമിയം സെഡാൻ വിഭാഗത്തിലെ താരമായ ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ അഞ്ചാംതലമുറ ആവർത്തനം അടുത്ത ആഴ്‌ച ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ മോഡലിനെ മാർച്ച് 16-ന് ആണ് രാജ്യത്ത് അവതരിപ്പിക്കുന്നത്.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

കാറിന്റെ മൊത്തത്തിലുള്ള നിലപാട് നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും കാഴ്‌ചയിൽ അടിമുടി മാറ്റങ്ങളോടെയാണ് 2020 ഹോണ്ട സിറ്റി ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്. അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം പുത്തൻ സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കും.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ഇന്ത്യൻ പതിപ്പ് മോഡലിൽ പുനർ‌രൂപകൽപ്പന ചെയ്‌ത അലോയ് വീലുകളും ഇടംപിടിക്കും. അതേസമയം മിക്ക ഡിസൈനുകളും നിലനിർത്തിയാകും വാഹനം എത്തുക. പിൻഭാഗത്ത്, പുതിയ സ്ലിം റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും കാറിൽ കാണാൻ സാധിക്കും.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ഇന്റീരിയറിലേക്ക് നോക്കുമ്പോൾ 2020 സിറ്റിക്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കും. സ്‌ക്രീൻ എസി വെന്റുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. HVAC നിയന്ത്രണങ്ങൾ ഇൻ‌ഫോടെയിൻ‌മെൻറ് സിസ്റ്റത്തിന്റെ അടിയിൽ‌ സ്ഥാപിച്ചിരിക്കുന്നതായി കാണാം.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ് എന്നിവയും അതിലേറെയുമുള്ള സവിശേഷതകളോടെയാണ് കാർ വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ഹോണ്ടയുടെ അഞ്ചാം തലമുറ മിഡ്‌സൈസ് സെഡാന് ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിൻ യൂണിറ്റുകൾ ലഭിക്കും. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് അടുത്തിടെ വെളിപ്പെടുത്തിയ പ്രിമീയം ഹാച്ച്ബാക്കായ ജാസിൽ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്‌ദാനം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

നിലവിലെ ഹോണ്ട സിറ്റിയിലെ പെട്രോൾ യൂണിറ്റ് പരമാവധി 119 bhp പവറും 145 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 100 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുന്നു.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇവ രണ്ടും നവീകരിക്കും. സിറ്റിയിലെ ഡീസൽ വകഭേദങ്ങൾക്കും ഹോണ്ട ഇത്തവണ ഓപ്‌ഷണൽ സിവിടി ഗിയർബോക്‌സ് ഉൾപ്പെടുത്തിയേക്കാം.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

ജാപ്പനീസ് വാഹന നിർമാതാക്കൾ നിലവിൽ സിറ്റിയെ 9.91 ലക്ഷം രൂപയ്ക്കാണ് വിൽപ്പനക്കെത്തിക്കുന്നത്. ഉയർന്ന ഡീസൽ വകഭേദത്തിന് 14.31 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അതേസമയം 2020 മോഡൽ രാജ്യത്ത് വിപണിയിലെത്തുമ്പോൾ വിലയിൽ നേരിയ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.

2020 ഹോണ്ട സിറ്റി അടുത്ത ആഴ്‌ച വിപണിയിലേക്ക്

2020 ഹോണ്ട സിറ്റി വരാനിരിക്കുന്ന ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, 1.0 ടിഎസ്ഐ എഞ്ചിൻ സജ്ജീകരിച്ച സ്കോഡ റാപ്പിഡ് തുടങ്ങിയ മോഡലുകൾക്കെതിരെ വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda City To Debut In India on March 17. Read in Malayalam
Story first published: Tuesday, March 10, 2020, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X