പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട തങ്ങളുടെ അഞ്ചാം തലമുറ സിറ്റിയെ അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കും. നിരവധി നവീകരണങ്ങളുടെയും അധിക സവിശേഷതകളുടെയും ഒരു നീണ്ട ലിസ്റ്റുമായാണ് വാഹനം വിപണിയിലെത്തുക.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഇതിനോടകം തന്നെ തായ്‌ലൻഡിൽ വിൽപ്പനക്കെത്തുന്ന സെഡാൻ നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിയിരുന്നു. വരാനിരിക്കുന്ന 2020 ഹോണ്ട സിറ്റി നിലവിലെ മോഡലിനേക്കാൾ 113 mm നീളവും 53 mm വീതിയുമുള്ളതാണ്. എന്നിരുന്നാലും സി വിഭാഗത്തിലെത്തുന്ന സെഡാന് ചെറിയ വീൽബേസാണ് നൽകിയിരിക്കുന്നത്.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഹോണ്ട സിവിക്കിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പുതിയ സിറ്റിയുടെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും തികച്ചും പുതിയ രൂപകൽപ്പനയും അഞ്ചാം തലുമറ സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

പൂർണ എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും പുറംമോടിയിൽ ഇടംപിടിക്കുമ്പോൾ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും അനുയോജ്യമായ എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 2020 ഹോണ്ട സിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഇന്ത്യൻ പതിപ്പ് മോഡലിൽ ഇലക്ട്രിക് സൺറൂഫ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറകൾ, ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്പ്ലേ സിസ്റ്റം, റിയർ എയർ കണ്ടീഷനിംഗ് വെന്റുകൾ എന്നിവയും സ്ഥാനംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

സുരക്ഷാ സവിശേഷതകളിൽ ഇബിഡിയോടു കൂടിയ എബി‌എസ്, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, വാഹന സ്ഥിരത നിയന്ത്രണം, സീറ്റ് ബെൽറ്റ് റിമൈൻഡർ, അതിവേഗ മുന്നറിയിപ്പ് സംവിധാനം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ തുടങ്ങിയവ വാഗ്ദാനം ചെയ്യും.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിറ്റിയിൽ രണ്ട് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ യൂണിറ്റുകളാകും ഹോണ്ട നൽകുക. അതിൽ 117 bhp പവറും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും, 100 bhp കരുത്തിൽ 200 Nm torque ഉം സൃഷ്ടിക്കുന്ന 1,5 ലിറ്റർ പെട്രോൾ യൂണിറ്റുമാകും ഉൾപ്പെടുക.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നിവയും ഉണ്ടാകും. അതേസമയം 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉൾക്കൊള്ളുന്ന ഹോണ്ട സിറ്റി RS ടർബോ മോഡലും സിറ്റി സെഡാൻ ലൈനപ്പിൽ ഉണ്ടാകുമെന്നാണ് സൂചന.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ബിഎസ്-IV മോഡലുകളേക്കാൾ ഇന്ധനക്ഷമത പുത്തൻ സിറ്റി നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൈലേജ് കണക്കിലെടുക്കുമ്പോൾ, 2020 സിറ്റി സെഡാൻ ഏകദേശം 17 മുതൽ 22 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കാം.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

നിലവിലെ ഹോണ്ട സിറ്റി മോഡലുകൾക്ക് 9.91 ലക്ഷം മുതൽ 14.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ പുതിയ മോഡലുകളുടെ വില 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

പുതിയ 2020 ഹോണ്ട സിറ്റി അടുത്തമാസം വിപണിയിലെത്തും

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, 2020 സ്കോഡ റാപ്പിഡ്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുമായാകും 2020 ഹോണ്ട സിറ്റിയുടെ മത്സരം.

More from DriveSpark

Article Published On: Tuesday, February 11, 2020, 11:26 [IST]
English summary
2020 Honda City To Launch In India Next Month. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X