ഫെയ്‌സ്‌ലിഫ്റ്റ് ഹോണ്ട WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

ഹോണ്ട കാർസ് ഇന്ത്യ വിപണിയിൽ പുതിയ രണ്ട് മോഡലുകളെ അവതരിപ്പിക്കും. മാർച്ച് 16-ന് അഞ്ചാംതലമുറ സിറ്റി സെഡാൻ പുറത്തിറക്കുന്നതിനു പിന്നാലെ അധികം വൈകാതെ ക്രോസ്ഓവർ മോഡലായ WR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വിൽപ്പനക്ക് എത്തും.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

വിപണിയിൽ അത്രയ്ക്ക് പ്രിയമല്ലെങ്കിലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നതോടെ വിൽപ്പനയിൽ ചെറിയ അളവ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

ഇപ്പോൾ, 2020 ഹോണ്ട ഡബ്ല്യുആർ-വി യുടെ എഞ്ചിൻ സവിശേഷതകളും അളവുകളും ഔദ്യോഗിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലുള്ള മോഡലിന്റെ അതേ അളവിലാണ് പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പും ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന് 3,999 mm നീളവും 1,734 mm വീതിയും 1,601 mm ഉയരവുമാണ് നൽകിയിരിക്കുന്നത്. കൂടാതെ വീൽബേസ് 2,555 മില്ലിമീറ്ററായും നിശ്ചയിച്ചിരിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

പുറമേയുള്ള സവിശേഷതകളിൽ ഒരു പുതിയ റേഡിയേറ്റർ ഗ്രിൽ ഉൾപ്പെടുന്നു. അതിൽ സ്പോർട്‌സ് സ്ലേറ്റുകൾ, സോളിഡ് വിംഗ് ക്രോം ഗ്രിൽ, പഴയ മോഡലിൽ കാണുന്ന ഹാലൊജെൻ ഹെഡ്‌ലാമ്പുകൾ എന്നിവയ്ക്ക് പകരം എൽഇഡി പ്രൊജക്‌ടർ യൂണിറ്റുകൾ സംയോജിത ഡിആർഎല്ലുകളും പൊസിഷൻ ലാമ്പുകളും ഉൾക്കൊള്ളുന്നു. സി-ആകൃതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ പിൻഭാഗത്തെ മാറ്റങ്ങളിൽ കാണാം.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട WR-V-യിൽ ക്രൂയിസ് കൺട്രോളും ഇലക്ട്രിക് സൺറൂഫും ഉൾപ്പെടുത്തിയിരിക്കുന്നത് വാഹനത്തിന് കൂടുതൽ ആകർഷണം നൽകും. ഇന്റീരിയറുകളിലെ മാറ്റങ്ങൾ ഇതുവരെ വിശദീകരിച്ചിട്ടില്ലെങ്കിലും സമൂലമായ വ്യത്യാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

സബ്-4 മീറ്റർ ക്രോസ്ഓവറിൽ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയും ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും വാഗ്‌ദാനം ചെയ്യും. സുരക്ഷയുടെ കാര്യത്തിൽ, പുതിയ WR-V-യിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ് + ഇബിഡി തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി ലഭിക്കും.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

1.2 ലിറ്റർ i-VTEC NA പെട്രോൾ, 1.5 ലിറ്റർ i-DTEC ഡീസൽ നാല് സിലിണ്ടർ എഞ്ചിൻ എന്നിവയാകും 2020 ഹോണ്ട WR-V ബിഎസ്-VI ൽ പ്രവർത്തിക്കുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കുന്ന പെട്രോൾ എഞ്ചിൻ 89 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കും.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

ആറ് സ്പീഡ് മാനുവൽ ഉപയോഗിച്ച് ഡീസൽ യൂണിറ്റ് 99 bhp പവറും 200 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളവയാണ്. ഹോണ്ട പെട്രോളിനും ഡീസൽ വകഭേദത്തിനും സിവിടി ഓപ്ഷൻ വാഗ്‌ദാനം ചെയ്തേക്കാം. നിലവിലുള്ള മോഡലിനെക്കാൾ ഉയർന്ന വിലയാകും പുതിയ 2020 ഹോണ്ട WR-V ക്ക് നൽകേണ്ടത്.

ഫെയ്‌സ്‌ലിഫ്റ്റ് WR-V ഒരുങ്ങി, അറിയാം എഞ്ചിൻ സവിശേഷതകൾ

ബിഎസ്-IV പതിപ്പിന് ആരംഭ വില എട്ട് ലക്ഷം രൂപയും ഏറ്റവും ഉയർന്ന പതിപ്പിന് 10.48 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. വകഭേദത്തെ ആശ്രയിച്ച് 50,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സുസുക്കി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു തുടങ്ങിയ ജനപ്രിയ സബ് കോംപാക്‌ട് എസ്‌യുവികളാണ് ഹോണ്ട WR-V യുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda WR-V facelift Engine specs. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X