ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി 2020 ഹ്യുണ്ടായി എലൈറ്റ് i20
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രിയ മോഡലായ എലൈറ്റ് i20 യുടെ പുത്തൻ മോഡലിനെ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ഹ്യുണ്ടായി.

ആഢംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായി 2014-ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20-യെ അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ എതിരാളികള്‍ പിടിമുറുക്കിയതോടെ പുതിയൊരു മോഡലിനെ തന്നെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ 2020 പുത്തൻ എലൈറ്റ് i20, വേർണ തുടങ്ങിയ കാറുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതുതലമുറ ക്രെറ്റ എസ്‌യുവിയെ മാത്രമാണ് കമ്പനി പ്രദർശിപ്പിച്ചത്. വരാനിരിക്കുന്ന ഹ്യുണ്ടായി i20 യുടെ ചില പുതിയ വിശദാംശങ്ങൾ പുറത്തുവന്നു.

മൂന്നാം തലമുറ എലൈറ്റ് i20 യിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുമെന്ന് പുതിയ പരീക്ഷണ ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2020 ഹ്യുണ്ടായി i20 യുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സ്പൈ ചിത്രങ്ങൾ അതിന്റെ ഡിജിറ്റൽ ലേഔട്ടിനേക്കാൾ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

അതായത് ചിത്രത്തിൽ കാണുന്ന പ്രോട്ടോടൈപ്പ് അതിന്റെ ഡീസൽ അവതാരത്തിലാണ്. 6,000 rpm ആണ് ടാക്കോമീറ്ററിലെ പരിധി. ഒരു ആധുനിക പെട്രോൾ എഞ്ചിന് 6,000 rpm കടന്ന് അതിന്റെ പവർ ഉത്‌പാദനം നടത്താൻ കഴിയും.

ആഗോള വിപണിയിലെ ഏറ്റവും പുതിയ ഹ്യുണ്ടായി ഉൽപ്പന്നങ്ങളുമായി ഡിസൈൻ തീം പങ്കിടുന്ന മോഡലിന് പുതിയ സ്റ്റിയറിംഗ് വീലും ലഭിക്കുമെന്നാണ് സൂചന. ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുത്തൻ മോഡലുകളിൽ ഒന്നാണ് 2020 ഹ്യുണ്ടായി എലൈറ്റ് i20.

വാഹനത്തിന്റെ ഔദ്യോഗിക രേഖാചിത്രങ്ങളും കമ്പനി ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. 2020 ലെ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ മൂന്നാം തലമുറ i20 ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ നിന്നും ചെറിയ വ്യത്യാസങ്ങളുമായാകും കാർ ഇന്ത്യയിൽ എത്തുക.

വലിപ്പം കൂടിയ കാസ്‌കേഡിംഗ് ഗ്രില്‍, ക്രീസ് ലൈനുകളുള്ള സ്പോര്‍ട്ടി ബമ്പര്‍, പിന്നിലെ വിന്‍ഡ് സ്‌ക്രീനിനോട് ചേര്‍ന്ന് നില്‍ക്കുന്ന റെയില്‍ ലാമ്പുകള്‍, ക്യാരക്റ്റര്‍ ലൈനുകള്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയെല്ലാം പുതിയ പതിപ്പിലെ പ്രധാന സവിശേഷതകളാണ്.

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാകും 2020 എലൈറ്റ് i20 യിൽ ഉണ്ടാവുക. അതിൽ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, പുതിയ 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവ ഇടംപിടിക്കും. മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഡിസിടി ഓട്ടോമാറ്റിക്ക് ഓപ്ഷനും വാഹനത്തില്‍ വാഗ്‌ദാനം ചെയ്തേക്കും.

ടാറ്റ ആള്‍ട്രോസ്, മാരുതി സുസുക്കി ബലെനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാന്‍സ, എന്നിവരാണ് വിപണിയിലെ i20 -യുടെ എതിരാളികള്‍. 2020 ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
Source: Rushlane


Click it and Unblock the Notifications