ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

രണ്ടാംതലമുറ ക്രെറ്റയെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയതിനു ശേഷം നവീകരിച്ച വേർണ സെഡാനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നിർമാതാക്കളായ ഹ്യുണ്ടായി.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഈ മാസം അവസാനം അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വേർണ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗുകളും കമ്പനി ഇതിനോടകം ആരംഭിക്കുകയും ഹ്യൂണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യക്കൊപ്പം വരുമെന്ന് സ്ഥിരീകരിക്കുകയും ചെയ‌്തിരുന്നു. അതിൽ സ്‌മാർട്ട്-വാച്ച് ആപ്പ് ലിങ്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവ പോലുള്ള സവിശേഷതകൾ 2020 വേർണയിൽ ഉൾപ്പെടുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും ഇന്റീരിയറിന്റെ ചിത്രങ്ങൾ ഇതുവരെ പങ്കുവെച്ചിട്ടില്ല. എന്നാൽ അകത്തളത്തിന്റെ വിവരങ്ങൾ ലഭ്യമാകുന്ന പുതിയ ചിത്രങ്ങൾ ഓട്ടോകാർ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമാണെങ്കിലും കുറച്ച് മാറ്റങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ നിലവിലെ വേർണയുടെ 7.0 ഇഞ്ച് സ്‌ക്രീനിനേക്കാൾ ഒരു ഇഞ്ച് വലുതാണ് എന്നതാണ് ശ്രദ്ധേയം. ഇതിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് വേർണയിൽ കാണുന്ന അനലോഗ് ഡയലുകൾ മാറ്റിസ്ഥാപിക്കുന്ന പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് രണ്ടാമത്തെ വലിയ മാറ്റം.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ചൈനീസ് വിപണിയിൽ എത്തുന്ന ഹ്യുണ്ടായി ix25 എസ്‌യുവിയിലും ഇതേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ കാണാൻ കഴിയു. മാത്രമല്ല ഈ വർഷാവസാനം വരാനിരിക്കുന്ന ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ i20-യിലും ഇത് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ, നവീകരിച്ച വേർണയ്ക്ക് ഡാഷ്‌ബോർഡിൽ ഫോക്‌സ് വുഡ് ട്രിം ലഭിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

ഇത് ഫോക്‌സ് ബ്രഷ്‌ഡ്-അലുമിനിയം ട്രിം, അടുത്തിടെ പുറത്തിറക്കിയ ക്രെറ്റയ്ക്ക് സമാനമായ പുതിയ രൂപത്തിലുള്ള എസി വെന്റുകൾ എന്നിവയെ മാറ്റിസ്ഥാപിക്കുന്നു. ഒപ്പം അപ്ഹോൾസ്റ്ററിക്ക് ചെറിയ ഡിസൈനും കളർ കോമ്പിനേഷൻ ട്വീക്കുകളും നന്നായി ലഭിക്കുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

നൂതന കണക്റ്റിവിറ്റി സവിശേഷതകൾ ഉൾക്കൊള്ളുന്ന ആദ്യത്തെ സി-സെഗ്മെന്റ് സെഡാനാകും ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് . നവീകരിച്ചെത്തുന്ന വേർണ മാരുതി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗൺ വെന്റോ, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകൾക്കെതിരെ രാജ്യത്ത് മത്സരിക്കും.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

നിരവധി ഡിസൈൻ പരിഷ്ക്കരണങ്ങളുള്ള 2020 മോഡൽ റഷ്യയിൽ വിൽപ്പനക്കെത്തുന്ന ഏറ്റവും പുതിയ സോളാരിസ് സെഡാനുമായി സാമ്യമുള്ള മോഡലാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ ജിഡി പെട്രോൾ എഞ്ചിനുകളിൽ തെരഞ്ഞടുക്കാൻ സാധിക്കും പുത്തൻ മോഡൽ.

ഫെയ്‌സ്‌ലിഫ്റ്റ് വേർണ തയാറായി, കാണാം ഇന്റീരിയർ ചിത്രങ്ങൾ

മൂന്ന് എഞ്ചിനുകളും പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായാണ് വിൽപ്പനക്കെത്തുന്നത്. ചെറിയ പെട്രോൾ എഞ്ചിനിൽ ഏഴ് സ്പീഡ് ഡിസിടിയും ഓപ്ഷനായി വാഗ്‌ദാനം ചെയ്യും. അത് വെന്യു കോംപാക്‌ട് എസ്‌യുവിയിൽ നിന്ന് കടമെടുത്തവയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Verna facelift interior pics. Read in Malayalam
Story first published: Thursday, March 19, 2020, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X