പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

ഈ വർഷം പകുതിയോടെ പുതുതലമുറ ഥാർ എസ്‌യുവി വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിച്ച് മഹീന്ദ്ര. കഴിഞ്ഞ മാസം നടന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ അവതരിപ്പാക്കാൻ കമ്പനി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു. പകരം പ്രത്യേക പരിപാടിയിൽ വാഹനത്തെ അവതരിപ്പിക്കാനാണ് തീരുമാനം.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

മുഖംമിനുക്കി അടിമുടി മാറ്റങ്ങളോടെയെത്തുന്ന 2020 മഹീന്ദ്ര ഥാറിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പാകും ഇടംപിടിക്കുക. ഇത് 140 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും ആറ് സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കുമെന്നുമാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഓപ്ഷനും പുതിയ ഥാർ എസ്‌യുവിയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

ഡീസലിനു പുറമേ, എം സ്റ്റാലിയൻ ഫാമിലി എഞ്ചിനുകളിൽ നിന്ന് 2.0 ലിറ്റർ പെട്രോൾ യൂണിറ്റും പുതിയ മഹീന്ദ്ര ഥാറിൽ സജ്ജമാക്കും. ഈ യൂണിറ്റ് 190 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കും. കൂടാതെ നേരിട്ടുള്ള ഇഞ്ചക്ഷനും ടർബോ ചാർജിംഗും ഈ എഞ്ചിനിൽ കമ്പനി അവതരിപ്പിക്കും.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്‌തേക്കാം. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച്, ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ പുതിയ മോഡല്‍ വിപണിയില്‍ സ്ഥാനംപിടിച്ചേക്കാം.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

പുതിയ ഥാറിന്റെ ഇന്റീരിയർ അതിന്റെ മുൻഗാമി മോഡലുകളിൽ നിന്നും വളരെ മികച്ചതും കൂടുതൽ പ്രീമിയവും ആയിരിക്കും. തികച്ചും പുതിയ ഡാഷ്‌ബോർഡ് ലേഔട്ടായിരിക്കും വാഹനത്തിന്റെ അകത്തളത്ത് ഉണ്ടായിരിക്കുക.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ മൾട്ടി-ഇൻഫോ ഡിസ്പ്ലേ, മാനുവൽ എസി, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ എന്നിങ്ങനെ നിരവധി സൃഷ്ടിപരമായ സുഖസൗകര്യങ്ങൾ ക്യാബിനിൽ ഉണ്ടാകും.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

പുതിയ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍ തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ മാറ്റങ്ങളാകും. ജീപ്പ് റാങ്ലറിനെ ഓര്‍മിപ്പിക്കുന്ന ചില ഘടകങ്ങളും വാഹനത്തില്‍ കാണാന്‍ സാധിക്കും. ഹാര്‍ഡ് ടോപ്പ്, വശങ്ങളിലെ ഗ്ലാസ്, ഹാച്ച്‌ഡോറിലെ ഗ്ലാസ് വലിയ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ ഘടകങ്ങളൊക്കെയാണ് റാങ്ലറിനെ ഓര്‍മിപ്പിക്കുന്നത്.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

അതോടൊപ്പം റിയർ പാർക്കിംഗ് ക്യാമറ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മടക്കാവുന്ന വിംഗ് മിററുകൾ എന്നിവ ബാഹ്യ സവിശേഷതകളിൽ ഉൾപ്പെടാം. പുതിയ ഥാറിന് രണ്ട് എയർബാഗുകളും എബി‌എസും സ്റ്റാൻ‌ഡേർഡായി ലഭിക്കും. ഒപ്പം മുൻ‌നിരയിലുളളതുപോലെ മുമ്പോട്ടു തിരിഞ്ഞുള്ള രണ്ടാം നിര സീറ്റുകളും ലഭിക്കും.

പുത്തൻ മഹീന്ദ്ര ഥാർ ഈ വർഷം തന്നെ വിപണിയിലേക്ക്

ഇന്ത്യയിലെ എസ്‌യുവി പ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാറിന്റെ പുതുതലമുറ മോഡൽ. വാഹനം ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ഈ വർഷം വിപണിയിലെത്തുമ്പോൾ, ഫോഴ്‌സ് ഗൂർഖ, വരാനിരിക്കുന്ന സുസുക്കി ജിംനി എന്നിവ പോലുള്ള പുതിയ ഓഫ്-റോഡ് കേന്ദ്രീകരിച്ചുള്ള എസ്‌യുവികളുമായി വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra Thar launch confirmed for this year. Read in Malayalam
Story first published: Friday, March 6, 2020, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X