പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മഹീന്ദ്രയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഥാർ എസ്‌യുവി അടിമുടി പരിഷ്ക്കരണങ്ങളുമായി ജൂണിൽ വിപണിയിൽ എത്തിയേക്കും. ദീർഘനാളായി വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

കഴിഞ്ഞ മാസം നടന്ന 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ അവതരിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു. പകരം പ്രത്യേക പരിപാടിയിൽ വാഹനത്തെ അവതരിപ്പിക്കാനാണ് തീരുമാനം.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഇപ്പോൾ 2020 മഹീന്ദ്ര ഥാറിന്റ പുത്തൻ പരീക്ഷണചിത്രങ്ങൾ ഇന്ത്യൻഓട്ടോസ്ബ്ലോഗ് പുറത്തുവിട്ടിരിക്കുകയാണ്. മറച്ച രീതിയിലാണ് വാഹനത്തെ നിരത്തിൽ കണ്ടെത്തിയെങ്കിലും എസ്‌യുവിയിൽ പുതിയ എൽഇഡി ടെയിൽ ‌ലൈറ്റുകളാണ് അവതരിപ്പിക്കുന്നതെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

അടുത്തതലമുറ മഹീന്ദ്ര ഥാർ അതിന്റെ മൊത്തത്തിലുള്ള ബോക്‌സി ഡിസൈൻ നിലനിർത്തുമെന്ന് നേരത്തെ നടത്തിവന്നിരുന്ന പരീക്ഷണയോട്ടങ്ങൾ സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും ആധുനിക ബിറ്റുകളും പീസുകളും എസ്‌യുവിയ്ക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയം അനുഭവം നൽകും.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

എൽഇഡി ഡിആർഎൽ , എൽഇഡി ടെയിൽ ലാമ്പുകൾ, കൂടുതൽ കുഷ്യനിംഗ് ഉള്ള പുതിയ പ്രീമിയം സീറ്റുകൾ, മുൻവശത്തേക്ക് തിരിഞ്ഞുള്ള പിൻ സീറ്റുകൾ, ഉയർന്ന നിലവാരത്തിലുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കളർ എംഐഡി, ഒരു ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ ലിവര്‍ തുടങ്ങിയ മാറ്റങ്ങളും അകത്തളത്തെ വ്യത്യസ്‌തമാക്കുന്നു.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

2020 മഹീന്ദ്ര ഥാർ ഹാർഡ്‌ടോപ്പ് പതിപ്പിലും സോഫ്റ്റ് ടോപ്പ് കോൺഫിഗറേഷനുകളും വാഗ്‌ദാനം ചെയ്യും. കൂടാതെ അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച്, ആറ് സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലും പുതിയ മോഡല്‍ വിപണിയില്‍ സ്ഥാനംപിടിച്ചേക്കാം.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഉയർന്ന വകഭേദത്തിൽ മാത്രമായിരിക്കും ഹാർഡ് ടോപ്പ് സജ്ജീകരണം വാഗ്‌ദാനം ചെയ്യുക. ഇത് ഓൺ-റോഡിൽ വാഹനത്തെ സുരക്ഷിതമാക്കും. സോഫ്റ്റ് ടോപ്പ് സജ്ജീകരണം ഓഫ്-റോഡിംഗിന് മികച്ചതും താഴ്ന്ന പതിപ്പുകളിലുമായി ഉൾപ്പെടുത്തിയേക്കും. അളവുകളുടെ അടിസ്ഥാനത്തിൽ, നിലവിലെ മോഡലിനെ അപേക്ഷിച്ച് 2020 ഥാർ വലുപ്പത്തിലും കേമനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

മുഖംമിനുക്കിയെത്തുന്ന 2020 മഹീന്ദ്ര ഥാറിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പാകും ഇടംപിടിക്കുക. ഇത് 140 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്‌പീഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും. കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സ് ഓപ്ഷനും പുതിയ ഥാർ എസ്‌യുവിയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

അതോടൊപ്പം ഡീസലിനു പുറമേ, എം സ്റ്റാലിയൻ ശ്രേണിയിൽ നിന്നുള്ള 2.0 ലിറ്റർ പെട്രോൾ യൂണിറ്റും പുത്തൻ ഥാറിൽ വാഗ്‌ദാനം ചെയ്യും. ഈ യൂണിറ്റ് 190 bhp കരുത്തിൽ 380 Nm torque ആണ് സൃഷ്ടിക്കുന്നത്. കൂടാതെ നേരിട്ടുള്ള ഇഞ്ചക്ഷനും ടർബോ ചാർജിംഗും ഈ എഞ്ചിനിൽ കമ്പനി അവതരിപ്പിക്കും.

പുത്തൻ മഹീന്ദ്ര ഥാർ ജൂണിൽ എത്തിയേക്കും, കാണാം പുതിയ സ്പൈ ചിത്രങ്ങൾ

ഇന്ത്യയിലെ എസ്‌യുവി പ്രേമികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാറിന്റെ പുതുതലമുറ മോഡൽ എന്നതിൽ സംശയം ഒന്നുമില്ല. ജൂണിൽ വിപണിയിലെത്തുമ്പോൾ ഫോഴ്‌സ് ഗൂർഖ, വരാനിരിക്കുന്ന സുസുക്കി ജിംനി എന്നിവ പോലുള്ള പുതിയ ഓഫ്-റോഡ് കേന്ദ്രീകരിച്ചുള്ള എസ്‌യുവികളായിരിക്കും ഥാറിന്റെ പ്രധാന എതിരാളി മോഡലുകൾ.

More from DriveSpark

Article Published On: Monday, March 23, 2020, 17:47 [IST]
English summary
2020 Mahindra Thar to be launched by June. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X