ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നോടിയായി മെർസിഡീസ് ബെൻസ് തങ്ങളുടെ പുത്തൻ GLS എസ്‌യുവിയുടെ ടീസർ വീഡിയോ പുറത്തുവിട്ടു. അടുത്ത രണ്ട് മാസത്തിനുള്ളിൽ വാഹനം വിൽപ്പനക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം മെർസിഡീസ് ബെൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ GLS എസ്‌യുവി ഇടംപിടിച്ചിരുന്നു. പുറംമോടിയിലെ ഡിസൈൻ പുനരവലോകനങ്ങൾ ടീസർ വീഡിയോയിലൂടെ ലഭ്യമാകുന്നു. പുതിയ എസ്‌യുവിയുടെ പ്രധാന സവിശേഷതകളായ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ എന്നിവയുടെ നവീകരണം വാഹനത്തിന് പുത്തൻ രൂപം സമ്മാനിക്കുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

അതോടൊപ്പം 22 ഇഞ്ച് അലോയ് വീൽ ഡിസൈനും എസ്‌യുവിയെ വശങ്ങളിൽ നിന്നും ആകർഷകമാക്കുന്നു. പുതിയ തലമുറമെർസിഡീസ് ബെൻസ് GLS അതിന്റെ മുൻഗാമിയേക്കാൾ 77 മില്ലീമീറ്റർ നീളവും 22 മില്ലീമീറ്റർ വീതിയുമുള്ളതാണ്. കൂടാതെ പഴയ മോഡലിനെക്കാൾ നീളമുള്ള വീൽബേസും എസ്‌യുവിയുടെ സവിശേഷതയാണ്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

വരാനിരിക്കുന്ന GLS അതിന്റെ മൂന്നാമത്തെ ആവർത്തനമാണ്. ഇത് 2019 ഏപ്രിലിൽ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. 2020 മെർസിഡീസ് GLS-ന് കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാശ്യത്തിന് അനുസൃതമായി നവീകരിച്ച രൂപകൽപ്പന തന്നെയാണ് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

പുതിയ ടു സ്ലാറ്റ് ഗ്രിൽ, മൾട്ടി-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ മുൻ-പിൻ ബമ്പറുകൾ, എൽഇഡി ടെയിൽ ‌ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പോർട്ടുകൾ എന്നിവയെല്ലാം എസ്‌യുവിയിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

അകത്തളത്തേക്ക് നോക്കിയാൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ ബെൻസ് GLS-ൽ ഉൾക്കൊള്ളുന്നു. ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മറ്റൊന്ന് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനുമായി സജ്ജീകരിച്ചിരിക്കുന്നു. പിൻ സീറ്റ് വിനോദത്തിനായി 11.6 ഇഞ്ച് രണ്ട് ടച്ച്‌സ്‌ക്രീനുകൾ, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, രണ്ടാം നിര സീറ്റുകൾക്കായി ലംബർ സപ്പോർട്ട്, മസാജ് ഫംഗ്ഷനുകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

എസ്‌യുവിയുടെ വ്യത്യസ്‌ത ഫീച്ചറുകൾ നിയന്ത്രിക്കുന്നതിനായി റിയർ സെന്റർ കൺസോളിൽ നീക്കംചെയ്യാവുന്ന ഏഴ് ഇഞ്ച് ടാബ്‌ലെറ്റും ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ ബ്രാൻഡിന്റെ ഏറ്റവും പുതിയ MBUX കണക്റ്റഡ് സാങ്കേതികവിദ്യയും (AI) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായവും GLS-ൽ മെർസിഡീസ് അവതരിപ്പിക്കും.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

360 ഡിഗ്രി ക്യാമറ, ഒരു ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എബിഎസ്, ഒന്നിലധികം എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന മികച്ച ഇൻ-ക്ലാസ് സുരക്ഷാ ഉപകരണങ്ങളും

മെർസിഡീസ് ബെൻസ് GLS-ൽ ഉണ്ട്.

ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായി മെർസിഡീസ് GLS എസ്‌യുവി; ടീസർ വീഡിയോ

3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ 326 bhp കരുത്തും 700 Nm torque ഉം ആണ് പുതുതലമുറ ബെൻസ് GLS-ന് ലഭിക്കുക. ഒമ്പത് സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് എഞ്ചിൻ ജോടിയാക്കുമ്പോൾ ഫോർവീൽ ഡ്രൈവ് സവിശേഷത സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
English summary
2020 Mercedes Benz GLS Teased Ahead Of India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X