ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം ഉടന്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ
പുതിയ A4 ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ. അടുത്തിടെ വാഹനത്തിന്റെ ഉത്പാദനം ഔറംഗബാദ് പ്ലാന്റില്‍ ആരംഭിച്ചതായും കമ്പനി അറിയിച്ചിരുന്നു.

ആഗോളതലത്തില്‍ ഇതിനോടകം തന്നെ പുതിയ പതിപ്പ് വില്‍പ്പനയ്ക്ക് എത്തി തുടങ്ങി. വരും വര്‍ഷത്തോടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണയില്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ജഗ്വാര്‍ XE, ബിഎംഡബ്ല്യു 3 സീരീസ്, വരാനിരിക്കുന്ന വോള്‍വോ S60 എന്നിവരുമായിട്ടാകും A4 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ മത്സരിക്കുക. പുതിയ ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട് ഏതാനും കാര്യങ്ങള്‍ ഇതൊക്കെയാണ്.
MOST READ: പത്ത് മിനിറ്റിനുള്ളിൽ ഒരു വർഷത്തേക്കുള്ള വിൽപ്പന പൂർത്തിയാക്കി ഹമ്മർ ഇവി

എക്സ്റ്റീരിയര്‍
ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ മെയ് മാസത്തില്‍ വെളിപ്പെടുത്തിയിരുന്നു. പുതിയ 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ പ്രീമിയവും അഭികാമ്യവുമാണ്. പുതിയഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് പുതുക്കിയ ബമ്പറുകളും വിശാലമായ ഗ്രില്‍ അപ്ഫ്രണ്ടും ഉണ്ടായിരിക്കും.

എല്‍ഇഡി ടെയില്‍ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ക്രോം സ്ട്രിപ്പ് കാറിന് ലഭിക്കും. മാത്രമല്ല, പുതിയ 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിലെ അലോയ് വീലുകള്‍ക്ക് മികച്ച വിഷ്വല്‍ അപ്പീലിനായി പുതിയ ഡിസൈന്‍ ഉണ്ടായിരിക്കും.

പുതിയ ഷഡ്ഭുജാകൃതിയിലുള്ള സിംഗിള്‍-ഫ്രെയിം ഗ്രില്‍, പുതിയ സിഗ്‌നേച്ചര്‍ പാറ്റേണ്‍ ലഭിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതുക്കിയ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് മാട്രിക്‌സ് എല്‍ഇഡി സാങ്കേതികവിദ്യയും തെരഞ്ഞെടുക്കാം. പുതിയ ഫോഗ്‌ലാമ്പ് ഹൗസിംഗിനൊപ്പം ബമ്പറും പരിഷ്‌ക്കരിച്ചു. പിന്‍ഭാഗത്ത്, സെഡാന് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുമ്പോള്‍ മൊത്തത്തിലുള്ള പ്രൊഫൈല്‍ ബ്രാന്‍ഡിന്റെ സ്റ്റേബിളിലെ വലിയ ഓഡി A6 സെഡാനുമായി സാമ്യമുണ്ട്.
MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ഇന്റീരിയര്‍
അകത്തളത്തിലും കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പുതിയ 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിന്‍ മുമ്പത്തേതിനേക്കാള്‍ വളരെ വ്യത്യസ്തമായിരിക്കും.

എന്നിരുന്നാലും, ഡാഷ്ബോര്‍ഡിന്റെയും പ്രധാന ഘടകങ്ങളുടെയും രൂപകല്‍പ്പന സമാനമായിരിക്കും. ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം ഔഡിയുടെ പുതിയ MMI ടച്ച് സോഫ്റ്റ്വെയറുള്ള ഒരു പുതിയ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റായിരിക്കും.
MOST READ: 100 കിലോമീറ്റർ വരെ മൈലേജ്; പുതിയ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈവ് ഇന്ത്യ

കൂടാതെ എസി നിയന്ത്രണങ്ങള്‍ പോലുള്ള ബിറ്റുകള്‍ നിയന്ത്രിക്കുന്നതിന് ഫിസിക്കല്‍ നോബുകളും ഉണ്ടാകും. പുതിയ 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ മുകളിലെ വകഭേദങ്ങള്‍ക്ക് കമ്പനിയുടെ വെര്‍ച്വല്‍ കോക്ക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും.

ത്രീ-സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ ഫ്രണ്ട് സീറ്റുകള്‍ എന്നിവയും അകത്തളത്തെ സമ്പന്നമാക്കും.

എഞ്ചിന്, ഗിയര്‍ബോക്‌സ്
2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന് 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാകും കരുത്ത് നല്‍കുക. ഈ എഞ്ചിന്‍ 190 bhp കരുത്ത് ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കും.

എഞ്ചിന് 12 വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഔഡിയുടെ ഓള്‍-വീല്‍ ഡ്രൈവ് ക്വാട്രോ സിസ്റ്റം പുതിയ A4-നൊപ്പം സ്റ്റാന്‍ഡേര്‍ഡായി വരുമെന്ന് പ്രതീക്ഷിക്കുന്നു.

വില
വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 40 ലക്ഷം രൂപ മുതല്‍ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. പുതിയ മോഡല്‍ അതിന്റെ എതിരാളികളുമായി തുല്യമായിരിക്കും.

എതിരാളികള്‍
ഇതിനകം സൂചിപ്പിച്ചതുപോലെ, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ജഗ്വാര്‍ XE, ബിഎംഡബ്ല്യു 3 സീരീസ്, വരാനിരിക്കുന്ന വോള്‍വോ S60 എന്നിവരുമായിട്ടാകും വിപണിയില്‍ മത്സരിക്കുക. വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അവതരണത്തോട് അനുബന്ധിച്ച് മാത്രമാകും ലഭ്യമാകുക.


Click it and Unblock the Notifications








