ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കളായ റെനോ ഇലക്ട്രിക് കാറായ സോയിയെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. യൂറോപ്പില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇവി മോഡല്‍ കൂടിയാണ് സോയി.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

2020 ജനുവരി-നവംബര്‍ കാലയളവിലെ വില്‍പ്പന പരിശോധിക്കുകയാണെങ്കില്‍ 84,000 യൂണിറ്റായി വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന മുന്‍നിര ഇലക്ട്രിക് കാറാണ് 2019-ല്‍ വിപണിയിലെത്തിയ മൂന്നാം തലമുറ സോയി. ഇതുവരെ സോയി ഇലക്ട്രിക് വാഹനത്തിന്റെ 2,68,000 യൂണിറ്റുകള്‍ വിറ്റു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

സീറോ എമിഷന്‍ വാഹനങ്ങളുടെ ആവശ്യകത ആഗോള വിപണികളില്‍ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ്-19 മഹാമാരി കണക്കിലെടുത്ത് സുരക്ഷിതമായ സ്വകാര്യ വാഹനങ്ങളുടെ അടിയന്തിര ആവശ്യകതയും ഇവികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നതോടെ മോഡലുകളുടെ ആവശ്യം ഇരട്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുതുതലമുറ ഥാറിന് പുതിയ ആക്സസറികൾ വാഗ്ദാനം ചെയ്ത് മഹീന്ദ്ര

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിനെ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചു. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കളം നിറയുന്ന സാഹചര്യത്തിലാണ് റെനോ സോയിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സോയി ഇലക്ട്രിക് കാറിനെ നിര്‍മ്മാതാക്കള്‍ ഏറ്റവുമൊടുവില്‍ പരിഷ്‌കരിച്ചത്.

MOST READ: 100 കിലോമീറ്റർ വരെ മൈലേജ്; പുതിയ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈവ് ഇന്ത്യ

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ഡിസൈന്‍, ടെക്നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ സോയി പുതുമ കൈവരിച്ചു. നിലവില്‍ 100 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് മൂന്നാം തലമുറ റെനോ സോയിയുടെ കരുത്ത്. Z.E 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ഓടാന്‍ റെനോ സോയി പ്രാപ്തമാണ്. കാറിന് കമ്പനി സമര്‍പ്പിക്കുന്ന കമിലിയോണ്‍ ചാര്‍ജറാണ് മറ്റൊരു സവിശേഷത. കാഴ്ചയില്‍ കുഞ്ഞന്‍ കാറാണെങ്കിലും നിരവധി ഫീച്ചറുകളും സവിശേഷതകളും കൊണ്ട് സമ്പന്നമാണ് സോയി.

MOST READ: നിരത്തിലിറങ്ങി പ്രവൈഗ് എക്സ്റ്റൻഷൻ ഇലക്‌ട്രിക് സെഡാൻ

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

17 ഇഞ്ച് അലോയ് വീലുകള്‍, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, ടച്ച്സ്‌ക്രീന്‍ ഹെഡ്-യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വാഹനത്തിലെ സവിശേഷതകള്‍.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

റെനോ ഈസി കണക്ട് ഫീച്ചറാണ് മറ്റൊരു സവിശേഷത. കാറിനെയും സ്മാര്‍ട്ട്ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കും റെനോ ഈസി കണക്ടിന് സാധിക്കും.

MOST READ: എംജി ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് 2021 ജനുവരിയിൽ വിപണിയിലെത്തും

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതി റെനോയ്ക്കുണ്ട്. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്ന സോയിയെ ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരാന്‍ റെനോ തയ്യാറാവില്ല. വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കാറിനെ ഇവിടെ നിര്‍മ്മിക്കാനായിരിക്കും കമ്പനി നടപടിയെടുക്കുക.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

അതേസമയം സോയിക്ക് പകരമായി, റെനോ ഇവിയുടെ രൂപത്തില്‍ ഇന്ത്യക്കായി ക്വിഡ് ഇലക്ട്രിക്കിനെയും പരിഗണിക്കുന്നതായി സൂചനയുണ്ട്. ഈ വര്‍ഷം ആദ്യമാണ് ക്വിഡ് ഇലക്ട്രിക് അരങ്ങേറ്റം കുറിച്ചത്. സോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് കൂടുതല്‍ താങ്ങാനാകുന്നതായിരിക്കും.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തി റെനോ സോയി ഇലക്ട്രിക്

ക്വിഡ് ഇലക്ട്രിക് വിപണിയില്‍ എത്തിയാല്‍, വരാനിരിക്കുന്ന ഇവി മോഡലുകളായ മാരുതി വാഗണ്‍ ആര്‍ ഇവി, ടാറ്റ HBX ഇവി, ഹ്യുണ്ടായി AX 1 ഇവി, സിട്രണ്‍ ഇവി തുടങ്ങിയവയുമായി മത്സരിക്കും.

Source: Rushlane

More from DriveSpark

Article Published On: Tuesday, December 15, 2020, 20:06 [IST]
English summary
Renault ZOE Electric Car Spied In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X