പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

ഈ വർഷം നിരവധി പുതിയ മോഡലുകളാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി വിപണിയിലേക്ക് എത്തിക്കുന്നത്. അതിൽ പുതിയ തലമുറ ക്രെറ്റ, വേർണ ഫെയ്‌സ്‌ലിഫ്റ്റ്, എലൈറ്റ് i20 എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഏറെ പ്രതീക്ഷയോട കാത്തിരിക്കുന്ന മറ്റൊരു മോഡലാണ് പ്രീമിയം സെഡാനായ എലാൻട്രയും.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

അടുത്തയാഴ്‌ച ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഒരു പ്രത്യേക പരിപാടിയിൽ ലോക വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയായിരുന്നു അടുത്ത തലമുറ ഹ്യുണ്ടായി എലാൻട്ര. എന്നാൽ കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഈ ചടങ്ങ് റദ്ദാക്കിയതായി ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയും. അതിനാൽ പുതിയ മോഡലിന്റെ ആഗോള അരങ്ങേറ്റം എന്നായിരിക്കും എന്ന ചോദ്യമാണ് വാഹന വിപണിയിൽ നിന്നും ഉയരുന്നത്.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

ഇപ്പോൾ പുത്തൻ എലാൻട്രയുടെ ഔദ്യോഗിക ടീസർ ചിത്രങ്ങൾ കമ്പനി പുറത്തിറക്കി. ഏഴാമത്തെ തലമുറ ആവർത്തനത്തിൽ എത്തുന്ന പ്രീമിയം സെഡാന്റെ സൈഡ് പ്രൊഫൈലും ഇന്റീരിയറും ടീസർ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഹ്യുണ്ടായിയുടെ എല്ലാ മോഡലുകളെയും പോലെ തന്നെ പുത്തൻ എലാൻട്രയും കൂടുതൽ ആക്രമണാത്മകമായി കാണുന്നതിന് നിരവധി ബാഹ്യ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

ആഗോളതലത്തിൽ പിന്തുടരുന്ന സെൻസസ് സ്‌പോർട്‌നെസ് തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ് 2021 എലാൻട്ര. സ്‌പോർട്ടി രൂപഘടന, ബെൽറ്റ്ലൈൻ ഉയർത്തൽ, പുതുതായി രൂപകൽപ്പന ചെയ്‌ത വീലുകൾ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കറുത്ത ബി-പില്ലർ എന്നിവ ഉൾക്കൊള്ളുന്ന വശങ്ങൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

2021 ഹ്യുണ്ടായി എലാൻട്രയ്ക്ക് മൂന്ന് പ്രതീക ലൈനുകൾ മുൻവശത്ത് ചേർന്ന് ഒരിടത്തേക്ക് വിഭജിക്കുന്നു. ഇതിനെ ബ്രാൻഡ് "പോളിഹെഡ്രൽ രൂപം" എന്നാണ് വിളിക്കുന്നത്. 2020 സോനാറ്റയിലെന്നപോലെ പുനക്രമീകരിച്ച ഗ്രിൽ, ബമ്പർ എന്നിവയുൾപ്പെടെയുള്ള മുൻവശത്തെ സ്റ്റൈലിംഗ് നവീകരണങ്ങളും ടീസറിൽ വ്യക്തമാക്കുന്നു.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

രണ്ട് വലിയ ഡിസ്‌പ്ലേകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്ന ഇന്റീരിയറാണ് വാഹനത്തിൽ ഒരുങ്ങിയിരിക്കുന്നത്. ഒന്ന് ഇൻസ്ട്രുമെന്റേഷനും മറ്റൊന്ന് ഇൻഫോടെയിൻമെന്റിനും കണക്റ്റിവിറ്റിക്കുമായാണ് നൽകിയിരിക്കുന്നത്.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021 ഹ്യുണ്ടായി എലാൻട്രയ്ക്ക് വലിയ അളവുകളിലാണ് നിർമിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സോനാറ്റയിൽ കാണുന്നതുപോലെ ലംബമായി സ്ഥാനം പിടിച്ചിരിക്കുന്ന ലൈറ്റ് സ്ട്രിപ്പുള്ള "പാരാമെട്രിക് ഡൈനാമിക്‌സ്" തീം പിൻവശത്തെ സവിശേഷതകളാണ്. അന്താരാഷ്ട്ര രംഗത്ത് ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിൽ ഒന്നാണ് നാല് ഡോറുകളുള്ള എലാൻട്ര.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി 14 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. എസ്‌യുവികളോടുള്ള ഉപഭോക്തൃ മുൻഗണനകൾ കാരണം വാഹനത്തിന്റെ വിൽപ്പനയിൽ കുറവുണ്ടായി. കഴിഞ്ഞ വർഷം, ഹ്യുണ്ടായി സെഡാനുകൾക്കായി ഡി-സെഗ്‌മെന്റിൽ ഫെയ്‌സ്‌ലിഫ്റ്റഡ് എലാൻട്ര ഇന്ത്യയിൽ അവതരിപ്പിച്ചു. അടുത്ത തലമുറ പതിപ്പ് 2021 ന്റെ അവസാനത്തിൽ വിപണിയിൽ എത്തും.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മുഖംമിനുക്കിയ എലാൻട്ര ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ചത്. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് പ്രീമിയം സെഡാനെന്ന വിശേഷണമാണ് വാഹനത്തെ അന്ന് വിപണിയിൽ ശ്രദ്ധേയമാക്കിയത്. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് സെഡാൻ ലഭ്യമാവുക.

പുതിയ ഹ്യുണ്ടായി എലാൻട്ര എത്തുന്നു, ടീസർ ചിത്രങ്ങൾ കാണാം

ബിഎസ്-VI കംപ്ലയിന്റ് നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ 150 bhp കരുത്തിൽ 192 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ ഗിയർബോക്‌സ് ഓപ്ഷനായി തെരഞ്ഞെടുക്കാം. 2019 എലാന്‍ട്രയ്ക്ക് 15.89 ലക്ഷം രൂപ മുതല്‍ 20.39 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai Elantra Teased. Read in Malayalam
Story first published: Wednesday, March 11, 2020, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X