പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍. ആഗോളതലത്തില്‍ ജര്‍മ്മന്‍ ബ്രാന്‍ഡില്‍ നിന്നും ഏറ്റവും പ്രചാരമുള്ള എസ്‌യുവിയാണ് ടിഗുവാന്‍.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2007 -ലാണ് വാഹനം വിപണിയില്‍ എത്തുന്നത്. നാളിതുവരെ ആറ് ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോയ വര്‍ഷം മാത്രം 910,000 യൂണിറ്റുകള്‍ ഉത്പാപ്പിക്കാന്‍ സാധിച്ചെന്നും കമ്പനി വ്യക്തമാക്കി.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

നേരത്തെ മോഡല്‍ വിപണിയില്‍ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെ പിന്‍വലിച്ചിരുന്നു. 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ചുവടുമാറ്റത്തോടെ നിര്‍മാതാക്കള്‍ തങ്ങളുടെ ഡീസല്‍ മോഡലുകളെയെല്ലാം രാജ്യത്തു നിന്ന് ഘട്ടംഘട്ടമായി പിന്‍വലിച്ചു.

MOST READ: ഒരുവര്‍ഷം പിന്നിട്ട് ടൊയോട്ട ഗ്ലാന്‍സ; നിരത്തിലെത്തിയത് 25,346 യൂണിറ്റുകള്‍

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

അതിന്റെ ഭാഗമായിരുന്നു അഞ്ച് സീറ്റര്‍ ടിഗുവാന്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. അഞ്ച് സീറ്റര്‍ പതിപ്പിനെ പിന്‍വലിച്ച് പകരം ഏഴ് സീറ്റര്‍ ടിഗുവാന്‍ ഓള്‍സ്പേസിനെ 2020 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുകയും ചെയ്തു.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ടിഗുവാന്‍ ബ്രാന്‍ഡിന്റെ ഏറ്റവും വിജയകരമായ മോഡലായതിനാല്‍ വീണ്ടുമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയിലേക്ക് എത്തുന്നത്.

MOST READ: പുത്തൻ പരസ്യ വീഡിയോയുമായി സുസുക്കി ആക്‌സസ് 125, ഹൈലൈറ്റായി മൈലേജ്

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പൂര്‍ണമായും നവീകരിച്ച് മുന്‍ഭാഗമാണ് വാഹനത്തിന് ലഭിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ബമ്പര്‍, ബ്രാന്‍ഡിന്റെ പേര് ആലേഘനം ചെയ്തിരിക്കുന്ന ബാഡ്ജ് എന്നിവ മുന്‍വശത്തെ മനോഹരമാക്കും.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ അലോയി ഡിസൈനാണ് വശങ്ങളെ മനോഹരമാക്കിയിരിക്കുന്നത്. പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ബ്രാന്‍ഡിന്റെ ബാഡ്ജിങ്ങിന് താഴെയായി ടിഗുവാന്‍ എന്ന എഴുത്ത് നല്‍കിയിട്ടുണ്ട്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകളെ സൂചിപ്പിക്കുന്ന് പിന്നിലെ എഴുത്തിന്റെ ഡിസൈനും കമ്പനി പുതുക്കി.

MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

മറ്റൊരു പ്രധാന സവിശേഷത വാഹനത്തിന്റെ സ്‌പോര്‍ട്ടി വകഭേദത്തെയും ഇതിനൊപ്പം വിപണിയില്‍ എത്തിക്കും. ടിഗുവാന്‍ R എന്നൊരു പതിപ്പും പുതിയ മോഡലില്‍ ലഭ്യമാണ്. റെഗുലര്‍ പതിപ്പില്‍ ലഭ്യമായ ഫീച്ചറുകളും ഡിസൈനുകളും തന്നെയാകും R പതിപ്പിനും ലഭിക്കുക.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഉള്‍വശത്തെ മാറ്റങ്ങള്‍ പരിശോധിച്ചാല്‍ പുതിയ മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമാട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ലഭിക്കും.

MOST READ: ബാഗായി മാറ്റാവുന്ന റൈഡിംഗ് ജാക്കറ്റ് അവതരിപ്പിച്ച് ഉൽക്ക ഗിയർ

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇതില്‍ തത്സമയ ട്രാഫിക് ഡാറ്റയും നിരവധി അപ്ലിക്കേഷന്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. ഫോക്‌സ്‌വാഗന്റെ V-കണക്റ്റ് സിസ്റ്റത്തിനൊപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും വാഗ്ദാനം ചെയ്യുന്നു. 10.0 ഇഞ്ച് ഡിജിറ്റല്‍ ഡയല്‍ ഡിസ്പ്ലേയും കമ്പനി നവീകരിച്ചു.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

സെന്റര്‍ കണ്‍സോളില്‍ രണ്ട് യുഎസ്ബി-സി പോര്‍ട്ടുകള്‍, പുതിയ മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, എക്സ്റ്റീരിയര്‍ ലോഗോ പ്രൊജക്ഷന്‍ തുടങ്ങിയവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 10 സ്പീക്കര്‍ ഹര്‍മാന്‍ കാര്‍ഡണ്‍ സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

അതേസമയം വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേക്ക് ഈ മോഡല്‍ തിരിച്ച് എത്തുമോ എന്നും വ്യക്തമല്ല. അതേസമയം ടിഗുവാന്റെ ഏഴ് സീറ്റര്‍ പതിപ്പായ ഓള്‍സ്‌പേസ് എസ്‌യുവിയെ 2020 മാര്‍ച്ച് മാസത്തിലാണ് അവതരിപ്പിക്കുന്നത്.

പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

33.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിനോടകം തന്നെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഡെലിവറി ആരംഭിച്ചിട്ടില്ല. വൈകാതെ തന്നെ ആരംഭിച്ചേക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, July 1, 2020, 14:38 [IST]
English summary
2021 Volkswagen Tiguan SUV Facelift Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X