പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

സുരക്ഷയുടെ പര്യായമാകാൻ തയാറെടുക്കുന്ന ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ പുത്തൻ S-ക്ലാസ് സെഡാൻ സെപ്റ്റംബർ രണ്ടിന് ആഗോള വിപണികളിൽ ഇടംപിടിക്കും.

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

ഘട്ടം ഘട്ടമായി വാഹനത്തിന്റെ സവിശേഷതകൾ പരിചയപ്പെടുത്തിയ ബ്രാൻഡ് 2021 S-ക്ലാസിന്റെ അവസാന ടീസർ ചിത്രവും പങ്കുവെച്ചു. ഒരു പുതിയ ഡിസൈൻ ഭാഷ്യം, ഒരു ടൺ പുത്തൻ സാങ്കേതികവിദ്യകൾ, ഫസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകൾ, എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ പാക്കേജായിരിക്കും ഈ ആഢംബര സെഡാൻ.

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയിൽ മെർസിഡീസ് നേരത്തെ തന്നെ ഒരു മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്. അടുത്ത തലമുറ മോഡലും ആ പാരമ്പര്യം നിലനിർത്തുമെന്ന വാഗ്ദാനം കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 2021 S-ക്ലാസിന്റെ ഫൈനൽ ടീസർ കാറിന്റെ രൂപകൽപ്പന അതിശയോക്തി കലർന്ന വരികളിലൂടെയാണ് വെളിപ്പെടുത്തുന്നത്.

MOST READ: വേഗരാജാവ് ഔഡി RS Q8 എസ്‌യുവി വിപണിയിൽ, വില 2.07 കോടി

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

നേർത്ത ഹെഡ്‌ലാമ്പുകൾ സ്റ്റൈലിഷായി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ ത്രീ-സ്ലാറ്റ് ക്രോം ഗ്രില്ലും പരിചിതമായി നിലനിൽക്കുന്നു. പക്ഷേ അത് ഒരു ആധുനിക ശൈലി മുമ്പോട്ടുകൊണ്ടുപോകുന്നു എന്നതാണ് ശ്രദ്ധേയം. മുൻവശത്തെ ബമ്പർ ഒരു സ്‌പോർട്ടി ടച്ച് വാഹനത്തിലേക്ക് ചേർക്കുന്നു. ഒപ്പം മെഷിന് ചുറ്റുമുള്ള ക്രോം ആക്‌സന്റുകളും ലഭിക്കും.

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

കൂപ്പെ പോലുള്ള മേൽക്കൂരയും ടീസർ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും ഇത് സ്കെച്ചുകളിലേതുപോലെ പ്രമുഖമാകില്ല എന്നതാണ് യാഥാർഥ്യം. നിലവിലെ മോഡലിനെക്കാൾ വിശാലവും കൂടുതൽ കോണാകൃതിയിലുള്ളതുമായ എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളാണ് പുതിയ S-ക്ലാസിന്റെ പിന്നിൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: 2021 പനാമേര ഫെയ്‌സ്‌ലിഫ്റ്റ്‌ പുറത്തിറക്കി പോർഷ

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ S-ക്ലാസ് രൂപകൽപ്പനയിൽ ഒരു പരിണാമത്തിനു തന്നെയാകും സാക്ഷ്യംവഹിക്കുക. പുതിയ രേഖാചിത്രം സെഡാന്റെ ഇന്റീരിയർ വെളിപ്പെടുത്തുന്നില്ലെങ്കിലും മുമ്പത്തെ ഔദ്യോഗിക ചിത്രങ്ങളും സ്‌ക്രീൻ-ഇൻഡ്യൂസ്ഡ് ക്യാബിന്റെ രൂപത്തെ കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ട്.

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

നിരവധി പുതുമകളുമായി തന്നെ 2021 മെർസിഡീസ് ബെൻസ് S-ക്ലാസിൽ ഒരുക്കുക. സെന്റർ കൺസോളിൽ ഘടിപ്പിച്ചിരിക്കുന്ന 12.8 ഇഞ്ച് കൂറ്റൻ യൂണിറ്റ് ഉൾപ്പെടെ കുറഞ്ഞത് നാല് ടച്ച്സ്ക്രീൻ ഡിസ്പ്ലേകൾ ക്യാബിനിൽ ഉണ്ടാകും. ടച്ച് സെൻ‌സിറ്റീവ് നിയന്ത്രണങ്ങൾ‌ ഉപയോഗിച്ച് 27 ഓളം ബട്ടണുകൾ കമ്പനി‌ മാറ്റിസ്ഥാപിച്ചു. ഹീറ്റഡ് സീറ്റുകളും ഹെഡ്‌റെസ്റ്റും ഏറെ ശ്രദ്ധേയമാണ്.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

ഏറ്റവും പുതിയ MBUX കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും സ്റ്റാൻഡേർഡ് പതിപ്പിൽ വീലുകൾക്കിടയിൽ 71 മില്ലീമീറ്റർ കൂടുതൽ ഇടവും ഈ മോഡലിന് ലഭിക്കും. പിൻ സീറ്റ് യാത്രക്കാർക്ക് എയർബാഗുകൾ ഉപയോഗിച്ച് ഫ്രണ്ട് ഇംപാക്ട് പരിരക്ഷ നൽകുന്ന ലോകത്തിലെ ആദ്യത്തെ കാറും പുതിയ S-ക്ലാസ് ആയിരിക്കും.

പുത്തൻ മെർസിഡീസ് ബെൻസ് S-ക്ലാസ് വിപണിയിലേക്ക്; പുതിയ ടീസർ ചിത്രം പുറത്ത്

റഡാർ അധിഷ്‌ഠിത സെൻസറുകൾ ഉൾപ്പെടെ നിരവധി പുതിയ സജീവവും നിഷ്‌ക്രിയവുമായ സുരക്ഷാ സംവിധാനങ്ങളും ആഢംബര സെഡാനിൽ അണിനിരക്കും. അത് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾ തിരിച്ചറിയുകയും ഡ്രൈവറെയോ ഫ്രണ്ട് സീറ്റ് യാത്രക്കാരെയോ വാഹനത്തിന്റെ മധ്യഭാഗത്തേക്ക് നീക്കുകയും ഇ-ആക്ടീവ് ബോഡി ഉപയോഗിച്ച് വശങ്ങൾ ഉയർത്തുകയും ചെയ്യും.

Most Read Articles

Malayalam
English summary
2021Mercedes-Benz S-Class Nearly Revealed In Latest Official Sketch. Read in Malayalam
Story first published: Thursday, August 27, 2020, 13:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X