പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

തങ്ങളുടെ ജനപ്രീയ ഹാച്ച്ബാക്ക് മോഡലായ സെലേറിയോയുടെ പുതുതലമുറ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 2014 -ലാണ് മോഡല്‍ വിപണിയില്‍ എത്തുന്നത്.

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിപണിയില്‍ എത്തിയ നാള്‍മുതല്‍ ശ്രേണിയില്‍ മികച്ച വില്‍പ്പന നേടിയെടുക്കുന്ന മോഡല്‍ കൂടിയാണ് സെലേറിയോ. നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന് ഒരു അപ്‌ഡേറ്റ് നല്‍കുന്നത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അധികം വൈകാതെ തന്നെ മോഡല്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇത് വ്യക്തമാക്കി പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതേസമയം വാഹനത്തിന്റെ അവതരണം സംബന്ധിച്ച് വ്യക്തമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വാഹനം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ പരിശോധിക്കാം.

MOST READ: ആഗോള അരങ്ങേറ്റത്തിന് തൊട്ട് പിന്നാലെ നിരത്തിൽ പ്രത്യക്ഷപ്പെട്ട് കിയ സോനെറ്റ്

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്ലാറ്റ്‌ഫോം

സെലേറിയോയുടെ വരാനിരിക്കുന്ന ന്യൂ-ജെന്‍ മോഡലിന് 'YNC' എന്ന കോഡ്‌നാമമാണ് നല്‍കിയിരിക്കുന്നത്. ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വാഹനം. മാരുതി സുസുക്കി മോഡലുകളായ എര്‍ട്ടിഗ, XL6, വാഗണ്‍ ആര്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എഞ്ചിന്‍

K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് എന്നിവയുമായാണ് എഞ്ചിന്‍ ജോടിയാക്കുക.

MOST READ: കാലചക്രം തിരിയുമ്പോള്‍ കിതയ്ക്കുമെന്ന് മനസിലാക്കിയവര്‍; ഈ ഐതിഹാസിക മോഡലുകളെ പരിചയപ്പെടാം

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഫീച്ചറുകള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള മാരുതി സുസുക്കിയുടെ സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങള്‍, പവര്‍ വിന്‍ഡോകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും.

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അവതരണം, വില

മാരുതി സുസുക്കി ഈ വര്‍ഷം അവസാനത്തോടെ പുതുതലമുറ സെലേറിയോ ഇന്ത്യന്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റ് ചെയ്ത ഹാച്ച്ബാക്കിന് 4.6 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) മുതല്‍ വില പ്രതീക്ഷിക്കുന്നു.

MOST READ: എസ്-ക്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി മാരുതി സുസുക്കി

പുതുതലമുറ സെലേറിയോയുമായി മാരുതി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എതിരാളികള്‍

വിപണിയില്‍ എത്തികഴിഞ്ഞാല്‍, സെലെറിയോ ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ, സമാനമായ വിലയുള്ള ഹാച്ച്ബാക്കുകള്‍ എന്നിവയ്ക്കെതിരായി മത്സരിക്കും.

More from DriveSpark

Article Published On: Sunday, August 9, 2020, 8:30 [IST]
English summary
5 Things To Know About New-Gen Maruti Suzuki Celerio. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X