2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ A8 സെഡാൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 1.56 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

നാലാം തലമുറ 2020 ഔഡി A8 L രാജ്യത്തെ ആഢംബര കാർ വിപണിയിൽ മെർസിഡീസ് ബെൻസ് എസ് ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയുമായി മത്സരിക്കും.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് 2020 ഔഡി A8 L ന്റെ ആദ്യത്തെ ശ്രദ്ധേയമായ സവിശേഷത. V6 3.0 ടിഎഫ്എസ്ഐ ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്. ഇത് മൈൽഡ്-ഹൈബ്രിഡ് സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കും.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

ഇതിൽ ഒരു ബെൽറ്റ് ആൾട്ടർനേറ്റർ സ്റ്റാർട്ടർ (BAS), 10 Ah ഇലക്ട്രിക്ക് ലിഥിയം അയൺ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. പുതിയ ഔഡി A8 L ന്റെ എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് 55 മുതൽ 160 കിലോമീറ്റർ വേഗതയിൽ വരെ ഓടിക്കാൻ പ്രാപ്തമാണ്.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

2020 ഔഡി A8 L അതിന്റെ മുൻഗാമിയുടെ ഗംഭീരവും ആധുനികവുമായ ബാഹ്യ രൂപകൽപ്പനയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ മോഡലിന്റെ മുൻവശത്ത് സിംഗിൾഫ്രെയിം ഗ്രില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വശങ്ങളിൽ ചിസൽഡ് ഷീറ്റ്-മെറ്റൽ നൽകിയിരിക്കുന്നത് മസ്ക്കുലർ രൂപം നേടാൻ സഹായിച്ചിട്ടുണ്ട്. പിൻവശത്ത് ഒരു മുഴുനീള ലൈറ്റ് സ്ട്രിപ്പ് ഉണ്ട്. 5.3 മീറ്റർ നീളവും 1.95 മീറ്റർ വീതിയും 1.49 മീറ്റർ ഉയരവുമാണ് പുതിയ മോഡലിനുള്ളത്.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

പുതിയ ഔഡി A8 L ൽ ഡൈനാമിക് ഓൾ-വീൽ സ്റ്റിയറിംഗ് സംവിധാനമാണ് വാഗ്ദാനം ചെയ്യുന്നത്. കാർ ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ പിൻ ചക്രങ്ങൾ മുൻ ചക്രങ്ങളുടെ ദിശയിലേക്ക് തിരിയുന്നു. ഇത് വാഹനത്തിന്റെ ഹാൻഡിലിങിനെ വർധിപ്പിക്കുകയും യാത്ര സുരക്ഷിതമാക്കുകയും ചെയ്യും. കുറഞ്ഞ വേഗതയിൽ, പിന്നിലെ ചക്രങ്ങൾ മുൻ ചക്രങ്ങളുടെ വിപരീത ദിശയിലേക്ക് തിരിയുന്നു. ഇത് ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് എളുപ്പമാക്കുന്നു.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

അകത്തളത്തെ വായൂ ഗുണനിലവാരം നിലനിർത്തുന്ന എയർ ക്വാളിറ്റി പാക്കേജ് ഉപയോഗിച്ചാണ് 2020 ഔഡി A8 L വിപണിയിൽ എത്തുക. കൂടാതെ നവീകരിച്ച എംഎംഐ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പും വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

റോട്ടറി / പുഷ്-ബട്ടൺ കൺട്രോളും ടച്ച്‌പാഡും മാറ്റി10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ നൽകി. ഇത് മികച്ച ഗ്രാഫിക്സ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐക്കണുകൾ അവയുടെ പ്രാധാന്യമനുസരിച്ച് സൌജന്യമായി ക്രമീകരിക്കാനും സിസ്റ്റം ഉപഭോക്താവിനെ അനുവദിക്കുന്നു.

2020 A8 L സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി

A8 L ന്റെ ഇന്റീരിയർ മനോഹരമായ, വിശാലമായ ലോഞ്ചുമായി സാമ്യമുള്ളതാണ്. ഇതിൽ കൌണ്ടറും ആംബിയന്റ് ലൈറ്റിംഗും വാഗ്ദാനം ചെയ്യുന്നു. ക്യാബിന്റെ പിൻഭാഗത്ത് മാട്രിക്സ് എൽഇഡി റീഡിംഗ് ലൈറ്റുകളുമുണ്ട്, റിയർ സീറ്റ് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാനും കഴിയും.

More from DriveSpark

Article Published On: Monday, February 3, 2020, 20:08 [IST]
English summary
Audi A8 L launched in India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X