പുതിയ RS Q8 മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ഔഡി
തങ്ങളുടെ ഏറ്റവും പുതിയ RS Q8 മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. അതിന്റെ ഭാഗമായി സൂപ്പർ കാറിനായുള്ള ബുക്കംഗും ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ അംഗീകൃത ഡീലർഷിപ്പുകളിലൂടെയോ ഔഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ 15 ലക്ഷം രൂപ ടോക്കൺ തുകയായി നൽകി മോഡൽ ബുക്ക് ചെയ്യാം. ഇന്ത്യയിൽ ഈ വർഷം ഔഡി നിരയിൽ നിന്ന് എത്തുന്ന നാലാമത്തെ RS ഉൽപ്പന്നമാകും Q8.

പ്രധാനമായും Q8 എസ്‌യുവിയുടെ പെർഫോമൻസ് പതിപ്പാണ് RS Q8 എന്നത് ശ്രദ്ധേയമാണ്. 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ യൂണിറ്റിന് 600 bhp പവറിൽ 800 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
MOST READ: ഫോർച്യൂണറിന്റെ TRD ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ എത്തി, പ്രാരംഭ വില 34.98 ലക്ഷം രൂപ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ മോട്ടോർ വെറും 3.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിനെ പ്രാപ്‌തമാക്കുന്നു. ഔഡിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓഫറിൽ ലഭ്യമാണ്.

ഈ വർഷത്തെ തങ്ങളുടെ നാലാമത്തെ ഉൽപ്പന്ന സമാരംഭമായ ഔഡി RS Q8 പ്രകടനത്തിന്റെയും ആക്രമണാത്മക സ്റ്റൈലിംഗിന്റെയും പ്രതീകമാണെന്ന് ഔഡി ഇന്ത്യയുടെ മേധാവി ബൽബീർ സിംഗ് ധില്ലൺ അഭിപ്രായപ്പെട്ടു.
MOST READ: ഡിസി രൂപകൽപ്പനയിൽ ആഢംബര എംപിവിയായി മാറി ടാറ്റ വിംഗർ

കൂടാതെ ഇരട്ട-ടർബോ V8 പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന മോഡലിൽ പവറും പ്രീമിയം കൂപ്പെ വാഹനത്തിന്റെ ചാരുതയും എസ്‌യുവിയുടെ വഴക്കവും സംയോജിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അഗ്രസീവ് ലുക്കുള്ള മുൻവശം, പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത മുൻ-പിൻ ബമ്പറുകൾ, ഇന്റഗ്രേറ്റഡ് ഡിഫ്യൂസർ, RS ശൈലി സ്‌പോയിലർ എന്നിവ ഔഡി RS Q8-നെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വ്യത്യസ്തമാക്കും.
MOST READ: പരീക്ഷണയോട്ടം തുടർന്ന് ഗ്രാവിറ്റാസ് എസ്‌യുവി, വിപണിയിലേക്ക് അടുത്ത വർഷം

RS Q8-ൽ 22 ഇഞ്ച് അലോയി വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ 23 ഇഞ്ച് യൂണിറ്റുകൾ ഒരു ഓപ്ഷനായും തെരഞ്ഞടുക്കാൻ സാധിക്കും. ആഢംബര വാഹനത്തിന്റെ അകത്തളത്തിൽ സ്‌പോർട് സീറ്റുകൾ, ലെതർ, അൽകന്റാര ഘടകങ്ങൾ, RS-സ്പെക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വെർച്വൽ കോക്ക്പിറ്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.

അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ക്രാഷ് സെൻസറുകൾ, എഞ്ചിൻ ഇമോബിലൈസർ എന്നിവയും വാഹനത്തിന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വില വരും പുതിയ ഔഡി RS Q8-ന്


Click it and Unblock the Notifications








