ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ആഗോള പ്രീമിയർ മെയ് 27 -ന്
5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആഗോള പ്രീമിയർ മെയ് 27 -ന് ഔദ്യോഗികമായി നടത്താനൊരുങ്ങുകയാണ് ബിഎംഡബ്ല്യു. ആദ്യം കൊറിയൻ വിപണിയിൽ വിൽപ്പനയ്‌ക്ക് എത്തുന്നതിനുമുമ്പ് വാഹനത്തിന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്താനാണ് നിർമ്മാതാക്കളുടെ പദ്ധതി.

5 സീരീസ് സെഡാനോടൊപ്പം 6 സീരീസ് GT -യും ഇതേ അവസരത്തിൽ പ്രദർശിപ്പിക്കും. നിലവിലെ തലമുറ മോഡൽ അവതരിപ്പിച്ചതിനുശേഷം ഈ ജോഡിയുടെ ആദ്യ പ്രധാന അപ്‌ഡേറ്റാണിത്.

പരിഷ്കരിച്ച മിഡ്-സൈസ് എക്സിക്യൂട്ടീവ് സെഡാന്റെ സ്പൈ ചിത്രങ്ങൾ ഇതിനകം നമ്മിൽ പലരും കണ്ടിരിക്കാം. വീതി കുറഞ്ഞ ഹെഡ്‌ലാമ്പുകൾക്ക് ഇപ്പോൾ പുതിയ L-ആകൃതിയിലുള്ള എൽഇഡി ലൈറ്റിംഗ് സിഗ്നേച്ചർ ലഭിക്കുന്നു.
MOST READ: സാമൂഹിക അകലം പാലിച്ച് നിർമ്മിച്ച ആദ്യ റേഞ്ച് റോവർ സോളിഹൾ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങി

ടെയ്‌ലാമ്പുകൾക്ക് സ്മോക്ക്ഡ് ഫിനിഷും പുതിയ ഇന്റേണലുകളും ലഭിക്കും. പരിഷ്കരിച്ച മോഡലിന്റെ ഗ്രില്ലിനും അൽപ്പം വീതി കുറച്ചിട്ടുണ്ട്. 6 GT -യിലും സമാനമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

നിലവിലെ ക്യാബിൻ വേണ്ടത്ര ആധുനികമാണ്. എന്നിരുന്നാലും 7 സീരീസിൽ നിന്നുള്ള കൂടുതൽ സവിശേഷതകൾ ഈ ജോഡിയിലും സ്ഥാനം പിടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, ഇത് ഫെയ്‌സ്‌ലിഫ്റ്റ് ആയതിനാൽ, നിലവിലെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ തുടരും.

എന്നിരുന്നാലും, കൂടുതൽ വലുതും ശക്തവുമായ ഹൈബ്രിഡ് പവർട്രെയിൻ നിർമ്മാതാക്കൾ ഈ നിരയിൽ ചേർക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ 45e പ്ലഗ്-ഇൻ ഹൈബ്രിഡിന് ആറ് സിലിണ്ടർ എഞ്ചിൻ ഒരു ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് 400 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു.
MOST READ: കൊവിഡ് പ്രതിരോധം; ഇന്തോനേഷ്യയിൽ ഇന്നോവ ആംബുലൻസ് അവതരിപ്പിച്ച് ടൊയോട്ട

മെയ് 27 -ന് ആഗോള അരങ്ങേറ്റത്തെത്തുടർന്ന്, ഈ വർഷം അവസാനത്തോടെ പരിഷ്കരിച്ച 5 സീരീസ്, 6 സീരീസ് GT എന്നിവ ആഗോള വിപണിയിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം ഇവയുടെ ഇന്ത്യൻ അരങ്ങേറ്റം 2021 -ൽ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








