Just In
- 11 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര്‍ 350; അവതരണം ഉടനെന്ന് റോയല്‍ എന്‍ഫീല്‍ഡ്
Don't Miss
- News
സമ്പല്‍ സമൃദ്ധിയിലേക്ക് കണികണ്ടുണര്‍ന്ന് കേരളം; പുത്തന്‍ പ്രതീക്ഷകളുമായി വിഷു ദിനം
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്‍; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശ്രേണിയിലുടനീളം വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ല്യു
2021 ജനുവരി 4 മുതല്‍ ബിഎംഡബ്ല്യു, മിനി ശ്രേണിയിലെ മോഡലുകളില്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ നികത്തുന്നതിനായി പോര്ട്ട്ഫോളിയൊയിലുടനീളം വില രണ്ട് ശതമാനം വരെ വര്‍ദ്ധിപ്പിക്കും.

കഴിഞ്ഞ മാസം ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളും ബിഎംഡബ്ല്യു, മിനി കാറുകളുടെ വില മൂന്ന് ശതമാനം വരെ ഉയര്‍ത്തി. കറന്‍സി മൂല്യം കുറയുകയും ഇന്‍പുട്ട് ചെലവ് വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍ 2020 നവംബര്‍ 1 മുതല്‍ കാര്‍ നിര്‍മ്മാതാവ് വില ഉയര്‍ത്തി.

''അഭൂതപൂര്‍വമായ ഒരു വര്‍ഷത്തില്‍, ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ തങ്ങളുടെ ബഹുമാന്യരായ ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഉത്പ്പന്നങ്ങളും സമാനതകളില്ലാത്ത സേവനങ്ങളും നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.
MOST READ: പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021 ജനുവരി 4 മുതല്‍ വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ നികത്തുന്നതിനായി ബിഎംഡബ്ല്യു, മിനി പോര്ട്ട്ഫോളിയോകള്ക്കുള്ള വില നിര്‍ണ്ണയിക്കും. മോഡലുകളെ ആശ്രയിച്ച് വില 2 ശതമാനം വരെ വര്‍ദ്ധിക്കും. ആഡംബര വാഹന വ്യവസായത്തില്‍ വിട്ടുവീഴ്ചയില്ലാത്ത മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് തുടരുകയും ഉപഭോക്തൃ ആനന്ദം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

CKD, CBU ഉത്പ്പന്നങ്ങളിലുടനീളം വില വര്‍ദ്ധനവ് ബാധകമാണ്. പ്രാദേശികമായി നിര്‍മ്മിക്കുന്ന മോഡലുകളുടെ ശ്രേണിയില്‍ 2 സീരീസ് ഗ്രാന്‍ കൂപ്പെ, 3 സീരീസ്, 3 സീരീസ് ഗ്രാന്‍ ടൂറിസ്മോ, 5 സീരീസ്, 6 സീരീസ് ഗ്രാന്‍ ടൂറിസ്മോ, 7 സീരീസ്, X1, X3, X4, X5, X7, മിനി കണ്ട്രിമാന് എന്നിവ ഉള്‍പ്പെടുന്നു.
MOST READ: നിസാന്‍ ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

സിബിയു ശ്രേണിയില്‍ 8 സീരീസ് ഗ്രാന്‍ കൂപ്പെ, X6, Z4, M2 കോമ്പറ്റീഷന്, M4 കൂപ്പെ, M5 കോമ്പറ്റീഷന്, M8 കൂപ്പെ, മിനി 3-ഡോര്‍, മിനി 5-ഡോര്‍, മിനി കണ്‍വേര്‍ട്ടിബിള്‍, മിനി ക്ലബ്മാന്‍, മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് എന്നിവ ഉള്‍പ്പെടുന്നു.

അടുത്തിടെയാണ് പുതിയ X5 M കോംപറ്റീഷന്‍ പെര്‍ഫോമന്‍സ് എസ്യുവി ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയത്. 1.95 കോടി രൂപയാണ് മോഡലിന്റെ എക്സ്ഷോറൂം വില.
MOST READ: മൂന്ന് മാസത്തിനുള്ളിൽ 800 യൂണിറ്റ് വിൽപ്പന നേടി ചേതക് ഇലക്ട്രിക്

പുതിയ X5 എസ്യുവിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും വികസിതമായ V8 എഞ്ചിനും സൂപ്പ് അപ്പ് എക്സ്റ്റീരിയറും ഉപയോഗിച്ച് M പെര്‍ഫോമന്‍സ് ട്രീറ്റ്മെന്റിലാണ് വാഹനത്തെ ജര്‍മന്‍ ബ്രാന്‍ഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്പോര്‍ട്സ് ആക്റ്റിവിറ്റി വെഹിക്കിള്‍ (SAV) എന്ന് വിളിക്കപ്പെടുന്ന ഇത് സമ്പൂര്‍ണ ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്.
MOST READ: വരാനിരിക്കുന്ന പുതുതലമുറ വെന്റോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സെഗ്മെന്റില്‍ പോര്‍ഷ കയീന് ടര്‍ബോ, റേഞ്ച് റോവര്‍ SVR, ഔഡി RS Q8 എന്നീ പെര്‍ഫോന്‍സ് മോഡലുകളുമായാണ് പുതിയ ബിഎംഡബ്ല്യു X5 M കോംപറ്റീഷന്‍ മത്സരിക്കുന്നത്. ടാന്‍സാനൈറ്റ് ബ്ലൂ, അമേട്രൈന് എന്നീ കളര്‍ ഓപിഷനുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.