ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ എത്തുന്നത് നാല് മോഡലുകൾ മാത്രം

ഹാച്ച്ബാക്ക് ശ്രേണിയിലെ രാജാക്കൻമാരായിരുന്ന മാരുതി സുസുക്കി പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ വരാനിരിക്കുന്നതോടെ ചെറു ഡീസൽ കാറുകളോട് വിടപറയാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ചെറു ഡീസൽ കാറുകൾക്കുള്ള കുറഞ്ഞ ഡിമാൻഡും പുതിയ നിർബന്ധിത എഞ്ചിൻ പരിഷ്ക്കരണത്തിലുണ്ടാകുന്ന വാഹനങ്ങളുടെ ഉയർന്ന ചെലവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാരുതിയെ തള്ളിവിട്ടത്.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ഇതോടെ വിപണിയിലെ ഹാച്ച്ബാക്ക് ശ്രേണിയിലെ ഡീസൽ മോഡലുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എങ്കിലും നിലവിൽ ബിഎസ്-VI ഡീസൽ എഞ്ചിൻ ഹാച്ച്ബാക്കുളെ വിപണിയിൽ എത്തിക്കാൻ ചില പ്രമുഖ ബ്രാൻഡുകൾ ധൈര്യം കാണിക്കുന്നുണ്ട്. ഇന്ന് ആഭ്യന്തര വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ ലഭ്യമായ ബിഎസ്-VI ഡീസൽ ഹാച്ച്ബാക്കുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

1. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

മാരുതി സ്വിഫ്റ്റിന്റെ വിപണിയിലെ പ്രധാന എതിരാളിയാണ് കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഗ്രാൻഡ് i10 നിയോസ്. നിലവിൽ ബിഎസ്-VI പെട്രോൾ, ഡീസ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ ഓപ്ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ഗ്രാൻഡ് i10 നിയോസിന്റെ 1.2 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 74 bhp കരുത്തും 186 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്‌പീഡ് മാനുവൽ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌‍സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നവ.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

കൂടാതെ ഈ പട്ടികയിൽ എഎംടി ഗിയർബോക്‌‍സ് ഓപ്ഷൻ ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന ഒരേയൊരു വാഹനം കൂടിയാണിത്. ഇത് മോഡലിന് ഈ വിഭാഗത്തിൽ മേൽകൈ നൽകുന്നു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

2. ഫോർഡ് ഫിഗോ

മാരുതി സ്വിഫ്റ്റിനും ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിനും എതിരാളികളായ B1 സെഗ്മെന്റ് ഹാച്ച്ബാക്കായ ഫിഗോയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പിനെ ഫോർഡ് ഇന്ത്യ അടുത്തിടെ പുറത്തിറക്കി. ഫിഗോ വളരെ ജനപ്രിയമായ മോഡലല്ലെങ്കിലും അതിമനോഹരമായ രൂപകൽപ്പനയ്ക്കും നന്നായി അടുക്കിയ ഡൈനാമിക്സിനും പ്രശംസ പിടിച്ചുപറ്റിയ വാഹനമാണിത്.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

1.5 ലിറ്റർ ടർബോചാർജ്‌ഡ് മോട്ടോറാണ് ഡീസൽ മോഡലിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 100 bhp പവറും 215 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റർ എഞ്ചിൻ യൂണിറ്റ് ഉള്ള പെട്രോൾ വകഭേദത്തിൽ നിന്ന് വ്യത്യസ്തമായി, കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നവീകരണത്തിൽ ഡീസൽ ഫിഗോയുടെ പ്രകടനത്തിൽ കുറവുണ്ടായിട്ടില്ല. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമാകും ഡീസൽ ഫിഗോയിൽ ലഭ്യമാവുക.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

3. ഫോർഡ് ഫ്രീസ്റ്റൈൽ

ഫിഗോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ മോഡലാണ് ഫോർഡ് ഫ്രീസ്റ്റൈൽ. ഹാച്ച് പതിപ്പിന് സമാനമായി ഫ്രീസ്റ്റൈലിനും അടുത്തിടെ ബിഎസ്-VI നവീകരണം ലഭിച്ചു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ഫ്രീസ്റ്റൈൽ അതിന്റെ ബിഎസ്-VI-കംപ്ലയിന്റ് ഡീസൽ എഞ്ചിൻ ഫിഗോയുമായി പങ്കിടുന്നു. അതായത് വാഹനത്തിന്റെ 1.5 യൂണിറ്റ് പരമാവധി 100 bhp കരുത്തിൽ 215 Nm torque ഉത്പാദിപ്പിക്കും.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ഫ്രീസ്റ്റൈൽ ക്രോസ്ഓവറും അഞ്ച് സ്‌പീഡ് മാനുവലാണ് ഗിയർബോക്‌സ് ഓപ്ഷനിൽ വാഗ്‌ദാനം ചെയ്യുന്നത്. പരിഷ്ക്കരിച്ച ബിഎസ്-VI എഞ്ചിനുകൾ‌ അവതരിപ്പിച്ചതോടെ വാഹനത്തിന് ഇപ്പോൾ മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു 1 ലക്ഷം കിലോമീറ്ററിന്റെ വാറണ്ടി ലഭിക്കുന്നു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

മറ്റ് ഘടകങ്ങൾ ഫിഗോയുമായി പങ്കിടുമ്പോൾ, കൂടുതൽ പരുക്കൻ സ്റ്റൈലിംഗ് പാക്കേജും കുറച്ച് അധിക സവിശേഷതകളും കാരണം ഫ്രീസ്റ്റൈലിന് വ്യത്യസ്‌തമായ ഒരു അപ്പീൽ ലഭിക്കുന്നു.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

4. ടാറ്റ ആൾട്രോസ്

ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപ വിലയിൽ താഴെ വാങ്ങാവുന്ന നാലാമത്തെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ ഹാച്ച്ബാക്ക് ടാറ്റ ആൾട്രോസ് ആണ്. അതോടൊപ്പം ഈ വിഭാഗത്തിലെ ഏറ്റവും പുതിയ മോഡലും ഈ പ്രീമിയം ഹാച്ച്ബാക്കാണ്.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

ടാറ്റ മോട്ടോർസിന്റെ തന്നെ എൻട്രി ലെവൽ മോഡലായ ടിയാഗൊയുമായി പങ്കിടുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, നെക്‌സോൺ കോംപാക്‌ട് എസ്‌യുവി മോഡലിൽ നിന്നുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ഡി-ട്യൂൺഡ് പതിപ്പ് എന്നിവ ഉപയോഗിച്ചാണ് ആൾട്രോസിനെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ബിഎസ്-VI ഡീസൽ ഹാച്ച്ബാക്ക് ശ്രേണിയിൽ നാല് മോഡലുകൾ മാത്രം

അതേസമയം ഡീസൽ എഞ്ചിനിൽ നെക്‌സോൺ വാഗ്‌ദാനം ചെയ്യുന്ന ആറ് സ്‌പീഡ് ഗിയർബോക്‌സ് ആൾട്രോസ് നഷ്‌ടപ്പെടുത്തുന്നു. പകരം അഞ്ച് സ്പീഡ് യൂണിറ്റുമായാണ് ഹാച്ച്ബാക്ക് വിപണിയിൽ എത്തുന്നത്. നന്നായി രൂപകൽപ്പന ചെയ്‌ത ഈ വാഹനത്തിന്റെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ യൂണിറ്റ് പരമാവധി 90 bhp പവറിൽ 200 Nm torque ആണ് സൃഷ്ടിക്കുന്നത്.

Most Read Articles

Malayalam
English summary
BS6 Diesel Hatchbacks You Can Buy In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X