ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

WR-V ക്രോസ്ഓവറിന്റെ ബിഎസ്-VI പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. നിലവിൽ ഹോണ്ട തങ്ങളുടെ സിറ്റി സെഡാനെ മാത്രമാണ് പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി നവീകരിച്ച് വിപണിയിൽ എത്തിച്ചിട്ടുള്ളൂ.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

എന്നാൽ ആഭ്യന്തര വിപണിയിൽ കമ്പനിയുടെ അടുത്ത ബിഎസ്-VI മോഡൽ ഏതെന്ന് അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് വാഹനപ്രേമികൾ. മറ്റൊന്നുമല്ല വിപണിയിൽ അത്രയ്ക്ക് പ്രിയമല്ലാത്ത വിൽപ്പനയിൽ പതുങ്ങുന്ന WR-V യെ പരിഷ്ക്കരിച്ച് എത്തിക്കാനുള്ള തീരുമാനം തന്നെയാണ് അതിനുപിന്നിൽ.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

എഞ്ചിൻ പരിഷ്ക്കരണത്തിനൊപ്പം ചെറിയ കോസ്മെറ്റിക് നവീകരണങ്ങളും വാഹനത്തിൽ ഇടംപിടിക്കും. 2020 ഹോണ്ട WR-V ബിഎസ്-VI നായുള്ള ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 21,000 രൂപ ബുക്കിംഗ് തുകയായി ഡീലർഷിപ്പുകൾ ഈടാക്കുന്നത്. ഹോണ്ട ജാസ് പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി എത്തുന്ന ക്രോസ്ഓവറിനെ 2017-ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

ജാപ്പനീസ് ബ്രാൻഡ് പ്രതീക്ഷിച്ചതുപോലെ ഒരു വിജയം ഒരിക്കലും ഇന്ത്യൻ വിപണിയിൽ നിന്ന് WR-V ക്ക് നേടാൻ സാധിച്ചില്ല. മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകൾ അരങ്ങുവാഴുന്ന കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ നിന്നും ഒരു ഭേദപ്പെട്ട വിൽപ്പന നേടുകയെന്ന ലക്ഷ്യവുമായാണ് ക്രോസ്ഓവർ ലുക്കുള്ള വാഹനമെത്തിയത്.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

എന്നാൽ ഈ വിഭാഗത്തിൽ മാരുതിയുടെ തന്നെ എസ്-ക്രോസ് പോലും ചുവടുറപ്പിക്കാൻ പ്രയാസപ്പെട്ടു. പോരാത്തതിന് മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു എന്നീ മോഡലുകൾ കൂടി എത്തിയതോടെ ഹോണ്ട അമ്പേ പരാജയപ്പെടുകയായിരുന്നു.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

എന്നാൽ ഹോണ്ടയ്ക്ക് മേൽകൈ നൽകുന്ന ഒരു ഘടകമായിരുന്നു പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ WR-V അവതരിപ്പിച്ചത്. നിലിവിലെ മോഡലിനെ അപേക്ഷിച്ച് 2020 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ മുൻ ബമ്പർ ഇടംപിടിക്കും. അതോടൊപ്പം ചുവടെയുള്ള കറുത്ത ക്ലാഡിംഗ്, ഫോഗ് ലാമ്പ് ഹൗസിംഗുകളിലെ കറുത്ത ഉൾപ്പെടുത്തലുകൾ എന്നിവ കാറിന്റെ ആകർഷണീയത കൂട്ടാൻ സഹായിക്കും.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

കൂടാതെ, നിലവിലെ മോഡലിന്റെ ഹണികോമ്പ് ഗ്രില്ലും തിരശ്ചീന സ്ലേറ്റുകളുള്ള ഒരു പുതിയ യൂണിറ്റിന് വഴിയൊരുക്കിയിട്ടുണ്ട്. ബമ്പർ ഒരു സ്‌കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഷ്ക്കരിച്ച മോഡലിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കും. മുമ്പത്തെപ്പോലെ തന്നെ 2020 ഹോണ്ട WR-V 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ടർബോചാർജ്‌ഡ് ഡീസൽ എഞ്ചിനും വാഗ്‌ദാനം ചെയ്യും. എഞ്ചിന്റെ പവർ ഔട്ട്പുട്ടുകളെ കുറിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

നിലവിലെ ഹോണ്ട WR-V ബിഎസ്-IV മോഡൽ I-VTEC പെട്രോൾ എഞ്ചിൻ 89 bhp, 110 Nm torque എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റർ ഐ-ഡിടിഇസി ഡീസൽ യൂണിറ്റ് 99 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് യൂണിറ്റുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് ഓപ്ഷൻ ഹോണ്ട വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ബിഎസ്-VI ഹോണ്ട WR-V ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ

നവീകരിച്ച WR-V ബിഎസ്-VI ന്റെ വിലകൾ ഔദ്യോഗിക അവതരണ വേളയിലാകും ഹോണ്ട വെളിപ്പെടുത്തുക. മിക്കവാറും ഡീസൽ മോഡലുകളുടെ വിലയിൽ ഗണ്യമായ വർധനവിന് സാക്ഷ്യംവഹിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda WR-V bookings open. Read in Malayalam
Story first published: Saturday, March 7, 2020, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X