ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പ്രമുഖ നിർമാതാക്കളെല്ലാം തങ്ങളുടെ വാഹനങ്ങളെയെല്ലാം പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന കാർ ബ്രാൻഡായ മാരുതി സുസുക്കി ഇതിനകം തന്നെ ക്ലീനർ പെട്രോൾ മോട്ടോറുകൾ ഉപയോഗിച്ച് അതിന്റെ മുഴുവൻ ലൈനപ്പുകളും നവീകരിച്ചു കഴിഞ്ഞു.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

അതേസമയം ജാപ്പനീസ് കാർ കമ്പനിയായ ഹോണ്ട തങ്ങളുടെ സിറ്റി സെഡാനെ മാത്രമാണ് പുതിയ മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി നവീകരിച്ച് വിപണിയിൽ എത്തിച്ചിട്ടുള്ളൂ. എന്നാൽ അടുത്തതായി ക്രോസ്ഓവർ ഹാച്ച്ബാക്ക് മോഡലായ WR-V യുടെ ബിഎസ്-VI മോഡലിനെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹോണ്ട.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പുതുക്കിയ ഹോണ്ട WR-V ക്രോസ്ഓവറിന്റെ ഔദ്യോഗിക ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ബിഎസ്-VI പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം എത്തുന്ന പുതിയ മോഡൽ ചെറിയ കോസ്മെറ്റിക് മാറ്റങ്ങളുമായാകും വിപണിയിൽ ഇടംപിടിക്കുക. എന്നാൽ നിലവിലെ ബിഎസ്-IV മോഡലിലുള്ള ഫീച്ചറുകൾ അതേപടി നിലനിർത്തിയാകും 2020 ആവർത്തനം എത്തുക.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

മുമ്പത്തെപ്പോലെ, 2020 ഹോണ്ട WR-V 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ടർബോചാർജ്‌ഡ് ഡീസൽ എഞ്ചിനും വാഗ്‌ദാനം ചെയ്യും. രണ്ട് യൂണിറ്റുകളും ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കും.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പെട്രോൾ 90 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ 110 bhp പവറാകും സൃഷ്‌ടിക്കുക. രണ്ട് മോട്ടോറുകളും അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കും. എന്നാൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ വാഹത്തിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഫ്രണ്ട് ബമ്പർ അവതരിപ്പിക്കും. അത് നിലവിലെ മോഡലിനേക്കാൾ ധീരമായി കാണപ്പെടും. ചുവടെയുള്ള കറുത്ത ക്ലാഡിംഗ്, ഫോഗ് ലാമ്പ് ഹൗസിംഗുകളിലെ കറുത്ത ഉൾപ്പെടുത്തലുകൾ എന്നിവ മുൻവശത്തിന്റെ ആകർഷണത്തെ കൂട്ടും. കൂടാതെ, നിലവിലെ മോഡലിന്റെ ഹണികോമ്പ് ഗ്രില്ലും തിരശ്ചീന സ്ലേറ്റുകളുള്ള ഒരു പുതിയ യൂണിറ്റിന് വഴിയൊരുക്കിയിട്ടുണ്ട്. ബമ്പർ ഒരു സ്‌കിഡ് പ്ലേറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഷ്ക്കരിച്ച മോഡലിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കും.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

2020 ഹോണ്ട ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ അകത്തളത്തും ചില മാറ്റങ്ങളുണ്ട്. അതിൽ പുതിയ അപ്ഹോൾസ്റ്ററിയും ചില പുതിയ ഫീച്ചറുകളും ഉൾപ്പെടുന്നു. വൺ-ടച്ച് ഇലക്ട്രോണിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ എന്നിവ ഉയർന്ന വകഭേദങ്ങളിലെ പ്രധാന സവിശേഷതകളായിരിക്കും. റിയർ എൻഡ് എൽഇഡി ടെയിൽ ലാമ്പുകളും കാറിലെ പുത്തൻ മാറ്റങ്ങളാണ്.

ബിഎസ്-VI ഹോണ്ട WR-V ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

മുമ്പത്തെപ്പോലെ, ഹോണ്ട WR-V മാരുതി വിറ്റാര ബ്രെസ, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു ഫോർഡ് ഇക്കോസ്പോർട്ട് തുടങ്ങിയ കോം‌പാക്റ്റ് എസ്‌യുവികളുമായി വിപണിയിൽ മത്സരിക്കും. നവീകരിച്ച മോഡലിന്റെ വിലകൾ വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക വേളയിലാകും കമ്പനി വെളിപ്പെടുത്തുക. മിക്കവാറും ഡീസൽ മോഡലുകളുടെ വിലയിൽ ഗണ്യമായ വർധനവ് സാക്ഷ്യംവഹിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS-VI Honda WR-V Facelift coming soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X