പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയെ ഒരു ഗ്ലോബല്‍ ബ്രാന്‍ഡാക്കി മാറ്റിയ സ്‌കോര്‍പിയോ എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 2002 ജൂണിലാണ് ആദ്യ സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്. തുടർന്ന് വാഹന പ്രേമികൾക്കിടയിൽ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിമാറാനും കാറിനായി.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ഇപ്പോൾ അടിമുടി മാറ്റങ്ങളുമായി വിപണിയിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് പരിഷ്ക്കരിച്ചെത്തുന്ന മഹീന്ദ്ര സ്കോർപിയോ. ഏറെ നാളുകൾക്ക് മുമ്പ് തന്നെ പുതിയതലമുറ മോഡലിന്റെ പ്രഖ്യാപനം ഇന്ത്യൻ ബ്രാൻഡ് നടത്തിയിരുന്നു. പിന്നീട് ഈ വർഷം നടന്ന ഓട്ടോ എക്സ്പോയിൽ സ്കോർപിയോയുടെ നവീകരിച്ച പതിപ്പ് അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകളും വന്നു. പിന്നീട് എസ്‌യുവി പ്രേമികളുടെ കണ്ണ് എക്സ്പോയിലേക്ക് നീളുകയായിരുന്നു.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

എന്നാൽ നിരാശയായിരുന്നു ഫലം. ഇലക്‌ട്രിക് മോഡലുകളിൽ ശ്രദ്ധകേന്ദ്രീകരിച്ച മഹീന്ദ്ര തങ്ങളുടെ പുത്തൻ എസ്‌യുവികളെ ഒന്നും ഓട്ടോ എക്സ്പോയിൽ അവതരിപിപിക്കാൻ തയാറായില്ല. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പുത്തൻ സ്കോർപിയോ അടുത്ത വർഷം ആദ്യം മാത്രമേ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയുള്ളൂവെന്നാണ്. അതിനു പകരമായി നിലവിലെ മോഡലിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പ് മഹീന്ദ്ര ഉടൻ പുറത്തിറക്കും.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

അതിന്റെ ഭാഗമായി പുതിയ ബിഎസ്-VI സ്കോർപിയോയുടെ പരീക്ഷണയോട്ടം നടത്തിവരികയാണ് കമ്പനി. റഷ്‌ലൈൻ പുറത്തുവിട്ട ചിത്രങ്ങളാണ് ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നത്. അടുത്ത തലമുറ മഹീന്ദ്ര സ്കോർപിയോയുടെ അവതരണത്തിനായി നാം കണക്കാക്കിയതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും ഇത് സൂചിപ്പിക്കുന്നു.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

അടുത്ത വർഷം വിപണിയിൽ എത്തുന്ന പുതുതലമുറ മോഡലിന് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള സ്കോർപിയോയിൽ ലഭ്യമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റ് പുതിയ മലിനീകരണ അനുബന്ധ നവീകരണങ്ങളോടെ നിലനിർത്താൻ സാധ്യതയുണ്ട്.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ബിഎസ്-VI മഹീന്ദ്ര സ്കോർപിയോയിൽ എഞ്ചിൻ പരിഷ്ക്കരണത്തിനു പുറമെ മറ്റ് കോസ്മെറ്റിക് നവീകരണങ്ങൾ ഒന്നുമില്ലെന്ന് സ്പൈ ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

നിലവിലെ വാഹനത്തിൽ ഉപയോഗിക്കുന്ന 2.2 ലിറ്റർ എഞ്ചിൻ രണ്ട് വ്യത്യസ്‌ത ട്യൂൺ പതിപ്പിൽ ലഭ്യമാകും. മിഡിൽ വേരിയന്റ് 120 bhp കരുത്തിൽ 280 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ഉയർന്ന വേരിയന്റ് 140 bhp യിൽ 320 Nm torque സൃഷ്‌ടിക്കും.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ആദ്യത്തേത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സുമായി ജോടിയാക്കിയിരിക്കുമ്പോൾ രണ്ടാമത്തെ പതിപ്പിന് ആറ് സ്‌പീഡ് ഗിയർബോക്സും ലഭിക്കുന്നു. എന്നാൽ ഇനി വിപണിയിൽ ചുവടുവെക്കാനൊരുങ്ങുന്ന പുതിയ സ്കോർപിയോ 2.2 ലിറ്റർ ബിഎസ്-VI ഒരു ട്യൂൺ മോലിൽ മാത്രമേ ലഭ്യമാകൂ. അതായത് എൻട്രി ലെവൽ വകഭേദത്തെ മഹീന്ദ്ര പിൻവലിക്കുമെന്ന് സാരം.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

വിപണിയിൽ നിന്നും പിൻവാങ്ങാൻ തയാറെടുക്കുകയാണെങ്കിലും നിലവിലെ മഹീന്ദ്ര സ്കോർപിയോ മികച്ച വിൽപ്പനയാണ് കൈവരിക്കുന്നത്. ആധുനിക ക്രോസ്ഓവറുകൾക്കെതിരെ നിലകൊള്ളാൻ പ്രയാസപ്പെടുന്ന പഴഞ്ചൻ ലാഡർ ഫ്രെയിം എസ്‌യുവിയിൽ നിന്നും പിൻമാറും. അടുത്ത തലമുറ വാഹനത്തിൽ പുതിയ മെച്ചപ്പെട്ട ഫ്രെയിമായിരിക്കും കമ്പനി ഉപയോഗിക്കുക.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

2021 മഹീന്ദ്ര സ്കോർപിയോ ഒരു പുതിയ സ്റ്റൈലിംഗ് സ്വീകരിക്കും. അത് ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി നിലകൊള്ളും.

പുതുതലമുറ സ്കോർപിയോ അടുത്ത വർഷം, ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

വാഹനത്തിന്റെ ഇന്റീരിയറും പൂർണമായ മാറ്റത്തിന് വിധേയമാകുമ്പോൾ കൂടുതൽ പ്രീമിയം ക്യാബിൻ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതലമുറയിൽ കരുത്തുറ്റ ലാഡർ ഫ്രെയിം ചേസിസ് ഇടംപിടിക്കും. അത് ക്രാഷ് പ്രകടനം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
BS6 Mahindra Scorpio Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X