ഡീസൽ മോഡലുകളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

മാരുതി സുസുക്കി 2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ മോഡലിന്റെ മുഖംമിനുക്കലിന് പുറമെ പുത്തൻ എഞ്ചിൻ ഓപ്ഷനും ഉൾപ്പെടുത്തിയാണ് കമ്പനി വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

എന്നാൽ ഏറെ ശ്രദ്ധേയമായ കാര്യം എന്തെന്നുവെച്ചാൽ ഡീസൽ വകഭേദങ്ങളെ ഡിസയറും കൈവിട്ടു എന്നതാണ്. ഡീസൽ എഞ്ചിൻ നിർത്തലാക്കിയതിനാൽ, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ മാത്രമാണ് ഇനി മാരുതിയുടെ സബ്-4 മീറ്റർ സെഡാനിൽ വാഗ്‌ദാനം ചെയ്യുക.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

ഇത് 89 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

74 bhp പവറിൽ 190 Nm torque സൃഷ്‌ടിച്ചിരുന്ന 1.3 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മാരുതി സുസുക്കി ഡിസയറിന് ലഭിച്ചിരുന്നത്. ഈ യൂണിറ്റും അഞ്ച് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്നു.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

LDi, VDi, VDi AGS, ZDi, ZDi AGS, ZDi Plus, ZDi Plus AGS എന്നിങ്ങനെ ഏഴ് പതിപ്പുകളിലാണ് ഡിസയർ ഡീസൽ വകഭേദത്തെ മാരുതി വിപണിയിൽ എത്തിച്ചിരുന്നത്.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

പുതുക്കി വിപണിയിൽ എത്തിയതോടെ 5.89 ലക്ഷം മുതൽ 8.80 ലക്ഷം രൂപ വരെയാണ് ഡിസയറിന്റെ എക്സ്ഷോറൂം വില. നവീകരിച്ച ബമ്പറും ഗ്രിൽ രൂപകൽപ്പനയും വാഹനത്തിന് തികച്ചും ഒരു പുതിയ രൂപമാണ് സമ്മാനിക്കുന്നത്. അകത്തളം വുഡ് ഫിനിഷിംഗിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

കൂടാതെ കീ സമന്വയത്തോടുകൂടിയ പുതിയ 2020 മോഡലിൽ ക്രൂയിസ് നിയന്ത്രണവും യാന്ത്രിക മടക്കാവുന്ന ORVM-കളും മാരുതി പരിചയപ്പെടുത്തുന്നു. സബ്-4 മീറ്റർ സെഡാൻ വിഭാഗത്തിൽ 55 ശതമാനം വിപണി വിഹിതമാണ് മാരുതി സുസുക്കി ഡിസയറനുള്ളത്.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

ഇന്നുവരെ ഡിസയറിന്റെ 20 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയനേട്ടമാണ്. 2020 ഫെയ്‌സ്‌ലിഫ്റ്റിൽ ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് ടെക്‌നോളജി (ISS), എക്സ്റ്റീരിയർ ഡിസൈൻ നവീകരണം, ഇന്റീരിയർ ട്വീക്കുകൾ, പുതിയ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ മോഡലിലേക്ക് ആകർഷിക്കാമെന്ന വിശ്വാസത്തിലാണ് മാരുതി.

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

മാനുവൽ പതിപ്പിൽ 23.26 കിലോമീറ്ററും ഓട്ടോമാറ്റിക് വകഭേദത്തിന് 24.12 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി അവകാശപ്പെടുന്നത്. അഞ്ചാംതലമുറ HEARTECT പ്ലാറ്റ്‌ഫോമിലാണ് സെഡാൻ നിർമ്മിച്ചിരിക്കുന്നത്. ഇത് ഫ്രണ്ടൽ ഓഫ്‌സെറ്റ്, സൈഡ് ‌ഇംപാക്‌ട്, കാൽനട നിയന്ത്രണങ്ങൾ എന്നിവയ്ക്ക് അനുസൃതമാണ്

ഡീസൽ മോഡലുളെ ഒഴിവാക്കി മാരുതി ഡിസയറും, പകരം പുത്തൻ പെട്രോൾ എഞ്ചിൻ

പ്രീമിയം സിൽവർ, ഫീനിക്‌ഡ് റെഡ് എന്നീ രണ്ട് പുതിയ നിറങ്ങൾ 2020 മാരുതി ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാം. 2008 മുതൽ വിപണിയിൽ എത്തുന്ന ഡിസയർ ഇന്ത്യൻ വിപണിയിൽ ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ, ഫോർഡ് ആസ്‌പയർ, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നീ സബ്-4 മീറ്റർ സെഡാനുകളുമായി ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Diesel variants discontinued in Maruti Dzire. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X