ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ കാർ നിർമാതാക്കളും കാർ ഡീലർമാരും മാർച്ച് മാസത്തിൽ തങ്ങളുടെ ബിഎസ്-IV മോഡലുകൾക്ക് വൻ വില കിഴിവുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ബി‌എസ്-VI പരിവർത്തനത്തിന് മുന്നോടിയായി ബി‌എസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാൻ രാജ്യത്തെ പ്രമുഖ നിർമാതാക്കളായ ഹ്യുണ്ടായിയും വിയർപ്പൊഴുക്കുകയാണ്. മിക്ക മോഡലുകൾക്കും ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് രാജ്യത്തുടനീളമുള്ള ഡീലർഷിപ്പിലൂടെ നൽകുന്നത്.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ഈ കിഴിവുകളും ഓഫറുകളും 2020 മാർച്ച് 31 വരെ അല്ലെങ്കിൽ സ്റ്റോക്ക് നീണ്ടുനിൽക്കുന്നതുവരെ പരിമിതപ്പെടുത്തും. ദക്ഷിണ കൊറിയൻ കാർ നിർമാതാവ് തങ്ങളുടെ എൻട്രി ലെവൽ കാറായ ഹ്യുണ്ടായി സാൻട്രോയുടെ ഓഹരികൾ നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്. ബിഎസ്-IV സാൻട്രോയുടെ പെട്രോൾ പതിപ്പിൽ 55,000 രൂപ വരെയാണ് ഇപ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10, ഗ്രാൻഡ് i10 നിയോസ് എന്നിവയിലും വൻ ഡീലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാൻഡ് i10-ന്റെ പെട്രോൾ പതിപ്പിന് 75,000 രൂപയും ബിഎസ്-IV ഡീസൽ വകഭേദത്തിന് 55,000 രൂപയുടെയും കിഴിവുകളോടെയും സ്വന്തമാക്കാം. ബി‌എസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുകളും ബിഎസ്-IV ഡീസൽ പതിപ്പിലുമാണ് തിടക്കത്തിൽ ഗ്രാൻഡ് i10 നിയോസിനെ ഹ്യുണ്ടായി വിപണിിൽ എത്തിച്ചത്.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

പിന്നീട് ബി‌എസ്-VI എഞ്ചിനുള്ള ഡീസൽ വേരിയന്റ് കമ്പനി അവതരിപ്പിച്ചു. കൂടാതെ, ഹ്യുണ്ടായി എക്സെന്റിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിൽ നിന്നും ഉപഭോക്താക്കൾക്ക് കിഴിവ് ലഭിക്കും. 95,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സബ് കോംപാക്‌ട് സെഡാൻ ഇപ്പോൾ വാങ്ങാം. ഇതിനുപുറമെ വേർണ, ക്രെറ്റ, ട്യൂസോൺ, എലാൻട്ര എന്നീ മോഡലുകളിലും ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ഹ്യുണ്ടായി വേർണയും ക്രെറ്റയും 1.6 ലിറ്റർ വകഭേദത്തിന് 95,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയുള്ള ഓഫറുകളോടെയാണ് വിൽക്കുന്നത്. . ട്യൂസോൺ എസ്‌യുവി, എലാൻട്ര പ്രീമിയം സെഡാൻ എന്നിവയുടെ പെട്രോൾ, ഡീസൽ പതിപ്പുകൾക്ക് 2.5 ലക്ഷം വരെ കിഴിവോടെ ഹ്യുണ്ടായി ലഭ്യമാക്കുന്നു.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

രാജ്യത്തെ എല്ലാ ഹ്യുണ്ടായി ഡീലർഷിപ്പുകളിലും മാർച്ച് മാസത്തെ ഓഫറിൽ പ്രീമിയം ഹാച്ച്ബാക്കായ i20 ലഭ്യമാകാം. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള എറ, മാഗ്ന വേരിയന്റുകൾ 45,000 വരെ ആനുകൂല്യങ്ങളോടെ ഇപ്പോൾ സ്വന്തമാക്കാം. അതേസമയം, പെട്രോളോ ഡീസലോ ഉള്ള സ്‌പോർട്‌സ് പതിപ്പിന് 65,000 രൂപ ഓഫറോടെ വിൽപ്പനയ്‌ക്കെത്തുന്നു.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

അതേസമയം ജനപ്രിയ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ കമ്പനി കിഴിവുകളൊന്നും നൽകുന്നില്ല. വെന്യുവിനെ പൂര്‍ണമായും ബിഎസ് VI -ലേക്ക് നവീകരിച്ച് ഹ്യുണ്ടായി കഴിഞ്ഞ ദിവസം വിപണിയിൽ എത്തിച്ചിരുന്നു.

ബിഎസ്-IV മോഡലുകൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവുമായി ഹ്യുണ്ടായി

ശ്രദ്ധേയമായി, ഹ്യുണ്ടായി ഇന്ത്യ മാത്രമല്ല തങ്ങളുടെ നിരയിൽ കനത്ത കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന കാർ നിർമ്മാതാവ്. മാരുതി സുസുക്കി ഇന്ത്യ, ടാറ്റ മോട്ടോർസ്, തുടങ്ങിയ കമ്പനികളും പുതിയ മലിനീകരണ സമയപരിധിക്ക് മുമ്പായി ബിഎസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാൻ ശ്രമിക്കുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Discount up to Rs 2.5 lakh for Hyundai BS-IV models. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X