ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഉത്സവ സീണണിനോട് അനുബന്ധിച്ച് ഏതാനും ഫോര്‍ഡ് ഇന്ത്യ ഡീലര്‍ഷിപ്പുകള്‍ ഈ മാസം തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഈ ഓഫറുകള്‍ ക്യാഷ് ഡിസ്‌കൗണ്ട്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തില്‍ ലഭ്യമാണ്. ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്കാണ് 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും. 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുമായാണ് ഫ്രീസ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: മാരുതി സിഎന്‍ജി കാർ വാങ്ങാൻ പദ്ധതിയുണ്ടോ? കാത്തിരിപ്പ് കാലാവധി അറിഞ്ഞിരിക്കണം

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഫോര്‍ഡ് ഫിഗോ, ആസ്പയര്‍ എന്നിവയിലെ കിഴിവുകളില്‍ 20,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. എന്‍ഡവറില്‍ ഓഫറുകളൊന്നും തന്നെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടില്ല.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

കമ്പനി അടുത്തിടെ അതിന്റെ മോഡല്‍ ശ്രേണിയിലുടനീളം പുതിയ വാറന്റി പാക്കേജ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമായ പ്രശസ്തി പുനര്‍നിര്‍മ്മിക്കുന്നതിന്, ഫോര്‍ഡ് ഇപ്പോള്‍ 6 വര്‍ഷം വരെ അല്ലെങ്കില്‍ 1,50,000 കിലോമീറ്റര്‍ വരെ വിപുലീകൃത വാറന്റി പദ്ധതി വാഗ്ദാനം ചെയ്യുന്നു.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ബിഎസ് IV, ബിഎസ് VI ആവര്‍ത്തനങ്ങളിലെ മിക്കവാറും എല്ലാ മോഡലുകളുടെയും ഉടമകള്‍ക്ക് ഈ ഓഫര്‍ നേടാന്‍ കഴിയും. എന്നിരുന്നാലും, വിലയും ആനുകൂല്യങ്ങളും മോഡലില്‍ നിന്ന് മോഡലിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. വിശാലമായ ശ്രേണി ഉള്‍ക്കൊള്ളുന്ന ഒന്നിലധികം ഓഫറുകളുള്ള ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനാണ് ഏറ്റവും വലിയ ആനുകൂല്യങ്ങള്‍.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

അമേരിക്കന്‍ നിര്‍മ്മാതാവിന്റെ ഇന്ത്യന്‍ വിഭാഗവും ബിഎസ് VI എഞ്ചിനില്‍ CBU ഉത്പ്പന്നമായ മസ്താങ്ങില്‍ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. ഇതിനുപുറമെ, എനി ടൈം വാറന്റി എന്ന സവിശേഷമായ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചു.

MOST READ: മീറ്റിയോര്‍ 350; വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകള്‍ പരിചയപ്പെടാം

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഫാക്ടറി / എക്സ്റ്റെന്‍ഡഡ് വാറന്റി നഷ്ടപ്പെട്ടതിനുശേഷവും ഉപഭോക്താക്കള്‍ക്ക് വിപുലീകൃത വാറണ്ടിയുടെ എല്ലാ ആനുകൂല്യങ്ങളും നേടാന്‍ കഴിയും. ഈ പദ്ധതിയിലെ കവറേജ് കാലയളവ് ഒരു വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ ഏതാണോ ആദ്യം എത്തുന്നത്.

ഇക്കോസ്പോര്‍ട്ട്, ഫ്രീസ്റ്റൈല്‍, ഫിഗൊ മോഡലുകള്‍ക്ക് ഓഫറുമായി ഫോര്‍ഡ്

ഫോര്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ നിന്നുള്ള എല്ലാ മോഡലുകളും ഈ ഓഫറിന് അര്‍ഹമാണ്. ഫാക്ടറി / എക്സ്റ്റെന്‍ഡഡ് വാറന്റി പൂര്‍ത്തിയാക്കിയതും 1,20,000 കിലോമീറ്ററില്‍ താഴെ ഓഡോമീറ്റര്‍ റീഡ് ചെയ്യുന്നതുമായ വാഹനങ്ങള്‍ക്ക് ഈ പദ്ധതി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Discounts Up To Rs 35,000 On Ford EcoSport, Figo And Freestyle. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X