ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 2022 -ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിയേക്കുമെന്നാണ് സൂചന.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

റെനെഗേഡ്, കോമ്പസ് 4xe എന്നിവയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പുകള്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചു. ഒരു പുതിയ മീഡിയ റിപ്പോര്‍ട്ട് അനുസരിച് ആദ്യത്തെ പൂർണ ഇലക്ട്രിക് ജീപ്പ് എസ്‌യുവിയെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങള്‍ പുറത്തുവന്നു.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് ജീപ്പ് എസ്‌യുവി ഇറ്റലിയിലെ മെല്‍ഫിയിലുള്ള ജീപ്പ് ഫാക്ടറിയില്‍ നിര്‍മ്മിക്കും. ജീപ്പ് റെനെഗേഡ്, കോമ്പസ്, റെനെഗേഡ്, കോമ്പസ് എന്നിവയുടെ 4xe ഹൈബ്രിഡ് പ്ലഗ്-ഇന്‍ പതിപ്പുകളും ഈ പ്ലാന്റിലാണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

ജീപ്പിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനം റെനെഗേഡിന്റെയോ കോമ്പസിന്റെയോ ഇലക്ട്രിക് പതിപ്പായിരിക്കില്ലെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇത് ഒരു പുതിയ മോഡലായിരിക്കും, കൂടാതെ റെനെഗേഡിനേക്കാള്‍ ചെറുതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, പുതിയ എസ്‌യുവി റെനഗേഡിനേക്കാള്‍ 30 സെന്റിമീറ്റര്‍ ചെറുതായിരിക്കും, അത് സുസുക്കി ജിമ്മിയേക്കാള്‍ ചെറുതാണ്.

MOST READ: എമിഷന്‍ തകരാര്‍; ടിയാഗെ ഡീസല്‍, സെസ്റ്റ് മോഡലുകളെ തിരിച്ചുവിളിച്ച് ടാറ്റ

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

മിനി ജീപ്പ് ഇലക്ട്രിക് എസ്‌യുവി CMP ഇലക്ട്രിക് പ്ലാറ്റ്ഫോമിലോ e-VMP ആര്‍ക്കിടെക്ചറിലോ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. 650 കിലോമീറ്റര്‍ ദൂരം വരെ ബാറ്ററികള്‍ ഉള്‍ക്കൊള്ളാന്‍ അടുത്തിടെ പ്രഖ്യാപിച്ച e-VMP പ്ലാറ്റ്‌ഫോമിന് കഴിയും.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

ഗ്രൂപ്പ് PSA-യുടെ സഹായത്തോടെ പുതിയ മോഡല്‍ വികസിപ്പിക്കും. അറിയാത്ത ആളുകള്‍ക്കായി, ഗ്രൂപ്പ് PSA-യും FCA-യും ചേര്‍ന്ന് സ്റ്റെല്ലാന്റിസ് എന്ന പുതിയ ഓട്ടോമോട്ടീവ് ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുകയാണ്.

MOST READ: മാറ്റുകൂട്ടാൻ ടാറ്റ, ഗ്രാവിറ്റാസിനൊപ്പം ഹാരിയർ പെട്രോളും ഒരുങ്ങുന്നു

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

2022 -ഓടെ ജീപ്പ് അതിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയിലും ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 12 -ഓളം ഇലക്ട്രിക് എസ്‌യുവികള്‍ കമ്പനി അവതരിപ്പിക്കും.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

ഇന്ത്യയില്‍, കോമ്പസിനെ അടിസ്ഥാനമാക്കി 7 സീറ്റര്‍ എസ്‌യുവിയും പുതിയ സബ് -4 മീറ്റര്‍ എസ്‌യുവിയും ജീപ്പ് അവതരിപ്പിക്കും. ഗ്രൂപ്പ് PSA-യുടെ CMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സബ്-4 മീറ്റര്‍ എസ്‌യുവി. ഇത് ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പിലും വരും.

MOST READ: പോളോയ്ക്കും വെന്റോയ്ക്കും 2.10 ലക്ഷം രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവി ഫിയറ്റ് പാണ്ടയുടെ 4×4 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്.

ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

എന്നിരുന്നാലും പുതിയ മോഡല്‍ റെനെഗേഡില്‍ നിന്നുള്ള ഡിസൈന്‍ സൂചനകള്‍ പങ്കിടുന്നതായി ജീപ്പ് സൂചന നല്‍കുന്നുണ്ട്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവയ്‌ക്കെതിരെയാണ് ജീപ്പിന്റെ കോംപാക്ട് എസ്‌യുവി വിപണിയില്‍ മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, August 11, 2020, 10:15 [IST]
English summary
First Electric Jeep SUV Will Be Smaller Than Renegade. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X