ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

2021 ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ ഓൺ‌ലൈനിൽ ചോർന്നിരിക്കുകയാണ്. ഇത് വരാനിരിക്കുന്ന ആഢംബര കാറിന്റെ പുറംഭാഗത്തെ പൂർണ്ണമായും വെളിപ്പെടുത്തുന്നു.

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

അടുത്ത മാസം ആദ്യം ബി‌എം‌ഡബ്ല്യു പുതിയ 5 സീരീസിനെ ഔദ്യോഗികമായി വെളിപ്പെടുത്താനിരിക്കെയാണ് ചിത്രങ്ങൾ പുറത്തു വന്നത്.

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

2021 ബി‌എം‌ഡബ്ല്യു 5 സീരീസിന് ഏറ്റവും പുതിയ ബി‌എം‌ഡബ്ല്യു 3 സീരീസിൽ നിന്ന് കടമെടുത്ത രീപകൽപ്പനയോടെ കൂടുതൽ ഷാർപ്പായ മുൻവശം ലഭിക്കുന്നു. ആദ്യത്തെ മാറ്റം മുൻവശത്തെ പതിവ് സിംഗിൾ-പീസ് കിഡ്നി ഗ്രില്ലാണ്.

MOST READ: കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

എന്നൽ 5 സീരീസിൽ ഈ കിഡ്നി ഗ്രില്ല് പുതിയ ബി‌എം‌ഡബ്ല്യു 7 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിനെപ്പോലെ അത്ര ഭീമാകാരമല്ല. ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിൽ കൂടുതൽ ആംഗുലറായ ബമ്പറും താഴ്ന്ന എയർ ഇന്റേക്കുകളും ലഭിക്കുന്നു.

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

പിൻഭാഗത്ത് വാഹനത്തിന് പുതുക്കിയ ബമ്പറും, ചില റീസർഫസിംഗും പ്രത്യക്ഷപ്പെടുന്നു, പക്ഷേ അത് എളുപ്പത്തിൽ ദൃശ്യമാകുന്ന മാറ്റമല്ല. താരതമ്യേന സൂക്ഷ്മമായ ഒരു മാറ്റം പുതിയ ലൈറ്റ് ഗൈഡുകളുള്ള മെലിഞ്ഞ ടെയിൽ ലാമ്പുകളാണ്.

MOST READ: ഈസ്റ്റ് കോസ്റ്റ് ഡിഫെൻഡേർസ് ഒരുക്കിയ ക്ലാസിക്ക് ഇലക്ട്രിക് ലാൻഡ് റോവർ ഡിഫെൻഡർ

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

2021 ബി‌എം‌ഡബ്ല്യു 5 സീരീസിന്റെ ഏത് വകഭേദമാണിതെന്ന് എന്ന് ആശ്ചര്യപ്പെടുന്നവർക്ക്, ഇത് M-സ്‌പോർട്ട് പാക്കേജുള്ള 530e മോഡലാണ്. ഇതൊരു പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പാണ്.

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

അതിനാൽ ഫ്രണ്ട് ഫെൻഡറിൽ ഇടത് വശത്ത് ഒരു ചാർജിംഗ് പോർട്ട് നിർമ്മാതാക്കൾ ക്രമീകിച്ചിരിക്കുന്നു. 530e ബാഡ്ജ് 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും അതോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിൽ വരുന്നത് എന്ന് സൂചിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുന്നു.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ നിലവിലെ തലമുറ 5 സീരീസ് വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ, 3.0 ലിറ്റർ ഡീസൽ എഞ്ചിനുകൾ ബി‌എം‌ഡബ്ല്യു തുടരും. നിലവിൽ, ഈ എഞ്ചിനുകൾ യഥാക്രമം 252 bhp കരുത്തും / 350 Nm torque ഉം, 190 bhp കരുത്തും / 400 Nm torque ഉം, 195 bhp കരുത്തും / 620 Nm torque ഉം എന്നിവ ഉത്പാദിപ്പിക്കുന്നു.

ബി‌എം‌ഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

എല്ലാ മോഡലുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാവും ഘടിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിലെ എക്സിക്യൂട്ടീവ് മോഡലിൽ കമ്പനി തങ്ങളുടെ X-ഡ്രൈവ് AWD സിസ്റ്റം വാഗ്ദാനം ചെയ്യുന്നില്ല. പുതിയ ബി‌എം‌ഡബ്ല്യു 5 സീരീസ് ഇന്ത്യയിൽ 2021 മധ്യത്തിൽ വിൽപ്പനയ്‌ക്കെത്തും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
First images of New BMW 5 series leaked. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X