വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ചില മുൻനിര മോഡലുകളുടെ ഡീസൽ പതിപ്പുകൾ നിർത്തലാക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബ്രാൻഡായ ഫോക്‌സ്‌വാഗൺ.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

ഇതിന്റെ ഭാഗമായി 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഡീസൽ പതിപ്പുകളെ കമ്പനി മാറ്റിസ്ഥാപിച്ചിട്ടുണ്ട്. അതിനു ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ബിഎസ്-VI പോളോയും വെന്റോയും.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

അതുപോലെ, ജർമ്മൻ ബ്രാൻഡ് ഈ മാസം അവസാനത്തോടെ ടിഗുവാൻ ഡീസൽ ഇന്ത്യൻ നിരയിൽ നിന്ന് പിൻവലിക്കാൻ ഒരുങ്ങുകയാണ്. അഞ്ച് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ 2020 ഏപ്രിൽ മുതൽ ആരംഭിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കില്ല.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗൺ ടിഗുവാൻ 2017 മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കുന്നത്. 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഓപ്ഷനായി പോലും പെട്രോൾ എഞ്ചിൻ ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഭാവിയിൽ പെട്രോൾ എഞ്ചിനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

അതിനാൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടിഗുവാൻ അഞ്ച് സീറ്റർ എസ്‌യുവിയുടെ എഞ്ചിൻ നവീകരിക്കില്ല. എന്നിരുന്നാലും, ടിഗുവാന് ശക്തമായ ഡിമാൻഡ് വരും ദിവസങ്ങളിൽ ഉണ്ടായാൽ കമ്പനി പെട്രോൾ പതിപ്പ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ടിഗുവാന്റെ ഏഴ് സീറ്റർ പതിപ്പായ ഓൾസ്പേസ് വിപണിയിൽ ഉള്ളതിനാൽ അഞ്ച് സീറ്ററിന്റെ ഡീസൽ പതിപ്പ് ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്നത് ഉചിതമാണോ എന്ന് ബ്രാൻഡിന് ആശങ്കയുണ്ട്.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

2020 മുതൽ എസ്‌യുവി വിഭാഗത്തിൽ സ്ഥിര സാന്നിധ്യമാവാനാണ് ഫോക്‌സ്‌വാഗൺ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ടിഗുവാൻ ഓൾസ്‌പെയ്‌സ് പുറത്തിറക്കുകയും ചെയ്‌തു. 33.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ടൊയോട്ട ഫോർച്യൂണർ, ഹോണ്ട സിആർ-വി, മഹീന്ദ്ര ആൾട്യൂറാസ് G4 എന്നിവയുൾപ്പെടെയുള്ള മോഡലുകളുമായാണ് മോഡലിന്റെ മത്സരം.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

ഒരു സികെഡി യൂണിറ്റായാണ് പുതിയ എസ്‌യുവിയും ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്. ആഗോള MQB A0 വാസ്തുവിദ്യയുടെ ഇന്ത്യ-നിർദ്ദിഷ്ട പതിപ്പായ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമാണം കമ്പനി പൂർത്തിയാക്കിയിരിക്കുന്നത്.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

ടിഗുവാൻ ഓൾസ്‌പെയ്‌സിലെ 2.0 ലിറ്റർ ടർബോചാർജ്‌ഡ് ടിഎസ്ഐ എഞ്ചിൻ 187 bhp കരുത്തിൽ 370 Nm torque ആണ് സൃഷ്‌ടിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് സെവൻ സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ കമ്പനിയുടെ 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി ഫോക്‌സ്‌വാഗൺ ടിഗുവാൻ ഡീസൽ

മൂന്നാം നിരയിലെ ഇരിപ്പിടങ്ങളെ ഉൾക്കൊള്ളുന്നതിനായി മൊത്തത്തിലുള്ള അളവുകളും വീൽബേസും വർധിച്ചിട്ടുണ്ടെങ്കിലും രൂപകൽപ്പനയുടെ കാര്യത്തിൽ, പുതിയ ഓൾസ്‌പെയ്‌സ് അതിന്റെ ചെറിയ അഞ്ച് സീറ്റർ മോഡലിന് സമാനമായ ഡിസൈൻ ഭാഷ്യം തന്നെയാണ് പിന്തുടരുന്നത്.

Most Read Articles

Malayalam
English summary
Five seater Volkswagen Tiguan Diesel To Be Discontinued. Read in Malayalam
Story first published: Tuesday, March 10, 2020, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X