ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഇക്കോസ്‌പോര്‍ട്ടിന്റെ ബിഎസ് VI പതിപ്പിനെ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഫോര്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ കോമ്പാക്ട് എസ്‌യുവിയാണ് ഇക്കോസ്‌പോര്‍ട്ട്. ജനുവരി അവസാനത്തോടെ വാഹനത്തെ ഡീലര്‍ഷിപ്പില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

എന്നാല്‍ ബിഎസ് VI -ലേക്ക് എഞ്ചിന്‍ നവികരിക്കുന്നതോടെ പുതിയ പതിപ്പ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമേ നിരത്തില്‍ എത്തുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പരിഷ്‌ക്കരിക്കുമെങ്കിലും 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ കമ്പനി കൈവിടുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

വരും ദിവസങ്ങളില്‍ തന്നെ വാഹനത്തെ ഡീലര്‍ഷിപ്പില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനത്തോടെ പുതിയ മോഡലുകളുടെ വിലയും കമ്പനി പ്രഖ്യാപിക്കും. 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ ബിഎസ് VI -ലേക്ക് നവീകരിക്കുന്നതോടെ ചെലവ് വര്‍ധിക്കും എന്നതു ചൂണ്ടിക്കാട്ടിയാണ് ഈ എഞ്ചിന്‍ പിന്‍വലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഈ എഞ്ചിന് പകരമായി മഹീന്ദ്രയുടെ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ പിന്നീട് കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. എഞ്ചിന്‍ നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ കാറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. നിലവിലെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് 2019 ജൂണില്‍ പരിഷ്‌ക്കരണവും വില വര്‍ധനവുമുണ്ടായിരുന്നു.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ്സ എന്നിവരാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ വിപണിയിലെ എതിരാളികള്‍. അധികം വൈകാതെ തന്നെ കിയ മോട്ടോര്‍സും കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് പുതിയ പതിപ്പിനെ ഈ വര്‍ഷം തന്നെ അവതരിപ്പിച്ചേക്കും.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഇന്ത്യ കണ്ട ആദ്യ നാലു മീറ്ററില്‍ താഴെയുള്ള കോമ്പാക്ട് എസ്‌യുവിയാണ് ഫോര്‍ഡ് ഇക്കോസ്പോര്‍ട്. ഇക്കോസ്പോര്‍ട് ശ്രേണിയില്‍ മികച്ച് വില്‍പ്പന കൈവരിച്ചതോടെയാണ് ബ്രെസ്സയുമായി മാരുതി ഈ നിരയിലേക്ക് കടന്നുകയറിയത്. നിലവിലെ ബിഎസ്-IV മോഡലായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍, 3,750 rpm-ല്‍ 100 bhp കരുത്തും 4,500 rpm-ല്‍ 205 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 6,500 rpm -ല്‍ 123 bhp കരുത്തും 4,500 rpm-ല്‍ 150 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ടോര്‍ഖ് കണ്‍വേട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ ബോക്‌സ്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 123 bhp കരുത്തും 1,500 rpm -ല്‍ 170 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 2013 മുതല്‍ ഇക്കോസ്‌പോര്‍ട് വിപണിയില്‍ ലഭ്യമാണ്.

ബിഎസ് VI ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിക്കാനൊരുങ്ങി ഫോര്‍ഡ്

ഇന്ത്യയില്‍ തങ്കളുടെ വില്‍പ്പന ഉയര്‍ത്തുന്നതിന്റെ ഭാഗമായി, മഹീന്ദ്രയുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് ഫോര്‍ഡ് അറിയിച്ചു. പുതിയ കൂട്ടുകെട്ടിന്റെ ഭാഗമായി അധികം വൈകാതെ ഏതാനും കുറച്ച് വാഹനങ്ങളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

More from DriveSpark

Article Published On: Tuesday, January 14, 2020, 8:30 [IST]
English summary
Ford EcoSport BS6 to start reaching dealerships this month. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X