എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

ആഗോളതലത്തിൽ തന്നെ ജനപ്രിയമായ എൻ‌ഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്. അന്താരാഷ്ട്രതലത്തിൽ 2.3 ലിറ്റർ പെട്രോൾ യൂണിറ്റുമായാകും എസ്‌യുവി ഇനി കളംനിറയുക.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

ഇപ്പോൾ ഫോർഡ് എൻ‌ഡവർ 2.3 പെട്രോൾ ചൈനയിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അവിടെ ഇതിന്റെ പ്രാരംഭ വില ചൈനീസ് യുവാനിൽ 2,85,800-ൽ ആരംഭിക്കുന്നു. അതായത് ഇന്ത്യൻ റുപ്പിയിൽ ഏകദേശം 30.44 ലക്ഷം രൂപ.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

മിക്ക വിപണികളിലും ഡീസൽ എഞ്ചിനുകളുള്ള ഫോർഡ് എൻ‌ഡവർ ലഭിക്കുമ്പോൾ ചൈനയ്ക്ക് പെട്രോൾ എഞ്ചിൻ ലഭിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മുമ്പ് 2.0 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ യൂണിറ്റും ഉണ്ടായിരുന്നു എസ്‌യുവിക്ക്.

MOST READ: 911 ടാർ‌ഗ 4S -ന് പിന്നാലെ ഹെറിറ്റേജ് ഡിസൈൻ പതിപ്പും അവതരിപ്പിച്ച് പോർഷ

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

അതോടൊപ്പം ഇപ്പോൾ ഒരു വലിയ, 2.3 ലിറ്റർ ഇക്കോബൂസ്റ്റ് ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും വാഹനത്തിൽ ഇടംപിടിക്കുന്നു. ഫോർഡ് എൻ‌ഡവറിന്റെ 2.3 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിൻ 5,500 rpm-ൽ പരമാവധി 275 bhp കരുത്തും 2,500 rpm-ൽ 455 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ മാനുവൽ ഗിയർബോക്സ് അന്താരാഷ്ട്ര തലത്തിൽ വിട്ടുനിൽക്കുന്നു. ഓപ്ഷണലായി ഫോർവീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിയിൽ തെരഞ്ഞെടുക്കാം.

MOST READ: സ്പോർടി പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി മാരുതി 800

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

2.0 ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എഞ്ചിൻ 5,500 rpm-ൽ പരമാവധി 247 bhp പവറും 4,000 rpm-ൽ 360 Nm torque ഉം വികസിപ്പിക്കും. ഇത് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

ഈ എഞ്ചിൻ ഘടിപ്പിച്ച കോൺഫിഗറേഷനുകളിൽ 4WD സിസ്റ്റം ഓപ്ഷണലായി തന്നെ തുടരും. മൂന്നാം തലമുറ ഫോർഡ് എൻ‌ഡവർ ഉടൻ തന്നെ പുതുതലമുറ മോഡലിന് വഴിമാറും. അടുത്ത തലമുറ എസ്‌യുവിക്കായി ഫോർഡ് ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ട്.

MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

ഈ വർഷം ആദ്യം ചൈനയിൽ പുതിയ ആവർത്തനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി നടത്തിയിരുന്നു. നിലവിലുള്ള മോഡലിനെപ്പോലെ ഇത് ലോകമെമ്പാടും അരങ്ങേറ്റം കുറിക്കുന്നകതിനു മുന്നോടിയായി ചൈനയിൽ തന്നെ വിഷപ്പനക്ക് എത്തുമെന്നാണ് സൂചന. പ്രൊഡക്ഷൻ ബോഡിയുമായുള്ള പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ റോഡ് പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എൻഡവറിന് പുതിയ പെട്രോൾ എഞ്ചിൻ സമ്മാനിച്ച് ഫോർഡ്

പുതുതലമുറ എൻഡവർ എസ്‌യുവി ഒരു വർഷത്തിനുള്ളിൽ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യയിൽ ലഭിക്കുന്ന മികച്ച സ്വീകാര്യത 2021 ഫോർഡ് എൻ‌ഡവറിനെ അടുത്ത വർഷം രണ്ടാം പകുതിയിൽ തന്നെ ഇന്ത്യൻ ഷോറൂമുകളിൽ എത്തിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Endeavour 2.3 Litre Petrol Launched. Read in Malayalam
Story first published: Friday, June 5, 2020, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X