എൻഡവർ ബിഎസ് VI -ന് 1.20 ലക്ഷം രൂപയോളം വില വർധിപ്പിച്ച് ഫോർഡ്
ഫോർഡ് ഇന്ത്യ ബിഎസ് VI കംപ്ലയിന്റ് എൻഡവറിന്റെ വില വർധിപ്പിച്ചു. നിർമ്മാതാക്കൾ എസ്‌യുവിക്ക് 1.20 ലക്ഷം രൂപയാണ് ഉയർത്തിയത്.

ഫെബ്രുവരിയിൽ 29.55 ലക്ഷം രൂപ മുതൽ ആമുഖ എക്സ്-ഷോറൂം വിലയോടെയാണ് മോഡൽ കമ്പനി അവതരിപ്പിച്ചത്.

ബിഎസ് VI ഫോർഡ് എൻഡവറിന്റെ ആമുഖ വില ആദ്യം ഏപ്രിൽ 30 വരെ സാധുതയുള്ളതായിരുന്നു, എന്നിരുന്നാലും കൊവിഡ് -19 മഹാമാരി കാരണം ഈ വില ജൂലൈ 31 വരെ നീട്ടി.

വേരിയന്റിന്റെ തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി മോഡലിന്റെ വില ഇപ്പോൾ 44,000 രൂപ മുതൽ 1.20 ലക്ഷം വരെ അമേരിക്കൻ നിർമ്മാതാക്കൾ ഉയർത്തി.

എഞ്ചിൻ സവിശേഷതകളിലും എൻഡവറിന്റെ ഫീച്ചറുകളിലും മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനാണ് മോഡലിന്റെ ഹൃദയം.
MOST READ: പുത്തൻ 250 അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി കെടിഎം എത്തുന്നു, സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ 167 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ മോട്ടോർ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമായി ജോടിയാക്കിയിരിക്കുന്നു. അപ്‌ഡേറ്റുചെയ്‌ത എൻഡവർ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

ബിഎസ് VI ഫോർഡ് എൻഡവറിന്റെ പുതിയ വേരിയൻറ് തിരിച്ചുള്ള വിലകൾ:
ടൈറ്റാനിയം 2.0 4x2 AT: 29.99 ലക്ഷം രൂപ
ടൈറ്റാനിയം പ്ലസ് 2.0 4x2 AT: 32.75 ലക്ഷം രൂപ
ടൈറ്റാനിയം പ്ലസ് 2.0 4x4 AT: 34.45 ലക്ഷം രൂപയുമാണ്.


Click it and Unblock the Notifications








