ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

കാഡിലാക് ഇലക്ട്രിക് വാഹന നിരയിലെ ആദ്യ മോഡലിനെ പുറത്തിറക്കി അമേരിക്കൻ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്. ഫ്ലാഗിംഗ് ആഢംബര ബ്രാൻഡിനെ പുനരുജ്ജീവിപ്പിക്കാനും വിപണിയിലേക്കുള്ള തിരിച്ചു വരവിന്റെയും ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഇലക്ട്രിക് കാറുകൾ.

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

ഓൾ-ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവിയായ കാഡിലാക് ലിറിക്കിന്റെ ഉത്പാദനം ആഢംബര ബ്രാൻഡിന്റെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ ഉടൻ ആരംഭിക്കും. എന്നാൽ 2022 അവസാനത്തോടെയാകും യുഎസിൽ പുത്തൻ കാറിനായുള്ള നിർമാണം തുടങ്ങുകയെന്നാണ് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

ലിറിക്കിന്റെ എല്ലാ പതിപ്പുകളും 300 കിലോമീറ്ററിൽ അധികം മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ 33 ഇഞ്ച് (83.82 cm) എൽഇഡി ടച്ച്‌സ്‌ക്രീൻ പോലുള്ള സവിശേഷതകളും ഇതിൽ ഉൾപ്പെടും. അതായത് നമ്മുടെ വീടുകളിൽ കാണുന്ന പരമ്പരാഗത ടിവി സ്‌ക്രീനുകളേക്കാൾ വലുതാണ് കാഡിലാക് ലിറിക്കിനുള്ളിലെ ടച്ച്‌സ്‌ക്രീൻ എന്ന് ചുരുക്കം.

MOST READ: 2020 ഓഗസ്റ്റിലും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി റെനോ

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

കഴിഞ്ഞ ദശകമായി അമേരിക്കൻ ഉപഭോക്താക്കൾ പാസഞ്ചർ കാറുകളെ ഉപേക്ഷിച്ച് എസ്‌യുവികളിലേക്കും പിക്കപ്പ് ട്രക്കുകളിലേക്കും ചേക്കേറുന്ന സമയത്താണ് പുതിയ ആഢംബര സെഡാനുകൾ നിർമിക്കാൻ കാഡിലാക്ക് വളരെയധികം നിക്ഷേപം നടത്തിയത് എന്നത് ശ്രദ്ധേയമായി.

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

കാഡിലാക് ബ്രാൻഡിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിൽ ജനറൽ മോട്ടോർസ് അതിന്റെ പരമ്പരാഗത കമ്പഷൻ എഞ്ചിൻ ലൈനപ്പിനെ ഇലക്ട്രിക് മോഡലുകളിലേക്ക് മാറ്റുന്നതിന് നേതൃത്വം നൽകി. ആഢംബര ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ സ്വീകാര്യമാക്കുന്നതിന്റെ തെളിവാണ് ടെസ്‌ല മോഡലുകളുടെ വിജയം.

MOST READ: പ്രതിമാസ സബ്സ്ക്രിപ്ഷൻ ഓപ്ഷനിൽ നെക്സോൺ ഇവി അവതരിപ്പിച്ച് ടാറ്റ

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

2030 ഓടെ കാഡിലാക് മോഡലുകൾ പൂർണമായും ഇലക്ട്രിക്കിലേക്ക് ചുവടുവെക്കുമെന്ന് ജനറൽ മോട്ടോർസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ എതിരാളിയായ ഫോർഡ് ഇലക്ട്രിക് എസ്‌യുവിയായ ഹൈ-എൻഡ് മസ്‌താംഗ് മാക്-ഇ പുറത്തിറക്കിയിരുന്നു.

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

തുടർന്ന് ഡിസംബറോടെ ഉത്‌പാദനത്തിലേക്ക് പ്രവേശിച്ച മാക്-ഇ മോഡലുകൾ എല്ലാം ബുക്കിംഗുകൾ കൊണ്ട് നിറഞ്ഞു. അതേസമയം മറ്റ് പരമ്പരാഗത വാഹന നിർമാതാക്കൾ നിർമിച്ച ഇലക്ട്രിക് വാഹനങ്ങളെല്ലാം ടെസ്‌ല ഭരിക്കുന്ന ഇവി വിപണിയിൽ മുന്നേറുന്നതിൽ പരാജയപ്പെട്ടു.

MOST READ: 470 കിലോമീറ്റർ മൈലേജുമായി ഇവോക്ക് 6061 ഇലക്ട്രിക് പവർ ക്രൂയിസർ

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

കാഡിലാക്കിന്റെ ലിറിക്കിന് ടെസ്‌ലയുടെ മോഡൽ X എസ്‌യുവിയിൽ നിന്ന് മാത്രമല്ല ജർമ്മൻ ആഢംബര ബ്രാൻഡുകളായ ബിഎംഡബ്ല്യു, ഔഡി, ഡൈംലർ എജിയുടെ DE>, മെർസിഡീസ് ബെൻസ് എന്നിവയിൽ നിന്നും കടുത്ത മത്സരം നേരിടേണ്ടി വരും.

ഇലക്ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് ഒരു പുതുമുഖം കൂടി, കാഡിലാക് ലിറിക്കുമായി ജനറൽ മോട്ടോർസ്

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുടെ ഒരു നിര തന്നെയാണ് അന്താരാഷ്ട്ര വിപണിക്കായി ഒരുങ്ങുന്നത്. അതേസമയം ഇന്ത്യയുടെ ഇലക്ട്രിക് വിപണി അത്ര സജീവമല്ല എന്നതാണ് യാഥാർഥ്യം.

Most Read Articles

Malayalam
English summary
Cadillac Electric SUV Lyriq Unveiled. Read in Malayalam
Story first published: Friday, August 7, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X