ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

2020 ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം നാല് പുതിയ മോഡലുകൾ പ്രദർശിപ്പിച്ച് ചൈനീസ് വാഹന നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസ്. ഇന്ത്യൻ വിപണിയിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെയ്പ്പാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മോട്ടോർ ഷോയായ ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ നടന്നത്.

ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

ഇന്ത്യൻ വിപണിയിൽ തുടക്കക്കാരണെങ്കിലും ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളാണ് ഗ്രേറ്റ് വാൾ മോട്ടോർസ്. നിലവിൽ ജി‌ഡബ്ല്യുഎം എന്ന കമ്പനിക്ക് കീഴിൽ ഹവാൽ, ഗ്രേറ്റ് വാൾ ഇവി, ഗ്രേറ്റ് വാൾ പിക്കപ്പ് എന്നീ ബ്രാൻഡുകൾ അണിനിരക്കുന്നു.

ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

മിക്കവാറും എല്ലാ വിഭാഗത്തിലും നിരവധി ഉൽപ്പന്നങ്ങൾ ജി‌ഡബ്ല്യുഎം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ എം‌ജിയുടെ മികച്ച വിജയം ഗ്രേറ്റ് വാൾ മോട്ടോർസിനും പ്രചോദനമായാതാണ് ഹവാൽ ശ്രേണിയുമായി ഇന്ത്യൻ വിപണിയിലേക്ക് എത്താൻ കമ്പനിക്ക് പ്രേരണയായത്.

ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

ഗ്രേറ്റ് വാൾ മോട്ടോർസിന്‌ ലോകമെമ്പാടുമായി 70 ലധികം ഹോൾഡിംഗ് സബ്‌സിഡിയറികളുണ്ട്. ചൈന, ഇന്ത്യ, അമേരിക്ക, ജർമ്മനി, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രിയ എന്നിവിടങ്ങളിൽ ഗവേഷണ-വികസന കേന്ദ്രങ്ങളും കമ്പനിക്കുണ്ടെന്നത് ശ്രദ്ധേയം. ലോകത്താകമാനം 14 നിർമാണശാലകളാണ് ജി‌ഡബ്ല്യുഎമ്മിന്‌ ഉള്ളത്.

ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

ഈ അനുഭവ സമ്പത്ത് ഇന്ത്യയിലും വിനിയോഗിക്കാനാണ് ഹവാൽ എസ്‌യുവികളിലൂടെ ഗ്രേറ്റ് വാൾ മോട്ടോർസ് ലക്ഷ്യമാക്കുന്നത്. ഇന്ന് ആരംഭിച്ച എക്സ്പോയിൽ പുതിയ നാല് എസ്‌യുവി മോഡലുകളും ഒരു ഇലക്ട്രിക്ക് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ഹവാൽ എസ്‌‌യുവി മോഡലുകൾ അവതരിപ്പിച്ച് ഗ്രേറ്റ് വാൾ മോട്ടോർസ്

ഹവാൽ F7, ഹവാൽ F5, ഹവാൽ 7X, ഹവാൽ H9 എന്നിവ എസ്‌യുവി വിഭാഗത്തിൽ വെളിപ്പെടുത്തിയപ്പോൾ ഇലക്ട്രിക്ക് നിരയിലേക്ക് GMW R1 ഉം ഗ്രേറ്റ് വാൾ മോട്ടോർസ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു.

More from DriveSpark

Article Published On: Wednesday, February 5, 2020, 8:51 [IST]
English summary
auto expo 2020: GWM Haval H9, F7X, F7 & F5 Unveiled in Auto Expo 2020
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X