പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

മൂന്ന് മാസത്തിനുള്ളിൽ ഹെക്‌ടർ പ്ലസും നവംബറോടെ ഗ്ലോസ്റ്റർ ആഡംബര എസ്‌യുവിയും ഇന്ത്യയിൽ പുറത്തിറക്കുമെന്ന് അറിയിച്ച് എംജി മോട്ടോർസ്. കൊവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ഉത്പാദനവും വിൽപ്പനയും തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മിക്ക ബ്രാൻഡുകളും തങ്ങളുടെ പദ്ധതികളെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

എന്നാൽ രണ്ട്പുത്തൻ എസ്‌യുവികളും ഈ വർഷം തന്നെ വിൽപ്പനക്ക് എത്തിക്കാൻ തന്നെയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ തീരുമാനം.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ അതിവേഗം വിജയമായി മാറിയ ഹെക്‌ടർ എസ്‌യുവിയുടെ ആറ് സീറ്റർ പതിപ്പാണ് ഹെക്‌ടർ പ്ലസ്. അതേസമയം അന്താരാഷ്ട്ര വിപണികളിലുള്ള മാക്‌സസ് D90 അടിസ്ഥാനമാക്കി എത്തുന്ന മോഡലാണ് ഗ്ലോസ്റ്റർ ആഢംബര എസ്‌യുവി.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

രണ്ട് കാറുകളെയും 2020 ഓട്ടോ എക്‌സ്‌പോയിലാണ് എംജി പരിചയപ്പെടുത്തുന്നത്. മൂന്നാം നിര കിട്ടിയതൊഴിച്ചാല്‍ രൂപത്തിലും ഭാവത്തിലും നിലവിലെ ഹെക്ടര്‍ തന്നെയാണ് പുതിയ മോഡലും. പുറംമോടിയിലെ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ ഹെക്‌ടര്‍ പ്ലസിന് പുതുമ നല്‍കും.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

വിപണിയില്‍ മഹീന്ദ്ര XUV500, ടാറ്റ മോട്ടോർസ് പുറത്തിറക്കാനൊരുങ്ങുന്ന ഗ്രാവിറ്റാസ് എന്നിവയാകും ഹെക്ര്‍‌ട പ്ലസിന്റെ പ്രധാന എതിരാളികള്‍. 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനിലാകും വിപുലീകൃത പതിപ്പ് വിപണിയിൽ ഇടംപിടിക്കുക.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

ടർബോ പെട്രോൾ 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ യൂണിറ്റ് 168 bhp പവറും 350 Nm torque ഉം സൃഷ്‌ടിക്കും.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

ഉയർന്ന പെട്രോൾ വകഭേദങ്ങളിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും എംജി വാഗ്‌ദാനം ചെയ്‌തേക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. കൂടാതെ ഓപ്ഷണലായി ആറ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാൻ സാധിക്കും.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

ഇന്ത്യൻ പതിപ്പ് എം‌ജി ഗ്ലോസ്റ്റർ ഫിയറ്റിൽ നിന്നുള്ള പരിചിതമായ 2.0 മൾട്ടിജെറ്റ് II യൂണിറ്റിനെ അടിസ്ഥാനമാക്കി 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ യൂണിറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ഘടിപ്പിക്കുമ്പോൾ ഏകദേശം 218 bhp പവറും 480 Nm torque സൃഷ്‌ടിക്കാൻ പ്രീമിയം എസ്‌യുവിക്ക് സാധിക്കും.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

ആഗോള വിപണിയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, ജീപ്പ് ഗ്രാൻഡ് ചെറോക്കി എന്നിവയുമായി മത്സരിക്കുന്ന മാക്‌സസ് D90-യുടെ പുനർനിർമിച്ച പതിപ്പാണ് എം‌ജി ഗ്ലോസ്റ്റർ അതിനാൽ ടൊയോട്ട ഫോർച്യൂണറിന്റെയോ ഫോർഡ് എൻ‌ഡോവറിന്റെയോ എതിരാളിയായി എം‌ജി ഗ്ലോസ്റ്ററിനെ ഒരിക്കലും പരിഗണിക്കാനാവില്ല.

പദ്ധതിയിൽ മാറ്റമില്ല, ഹെക്‌ടർ പ്ലസും ഗ്ലോസ്റ്റർ എസ്‌യുവിയും ഈ വർഷം തന്നെ വിപണിയിലേക്ക്

SAIC-ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വംശജരായ ബ്രാൻഡ് കഴിഞ്ഞ വർഷമാണ് ആഭ്യന്തര വിപണിയിൽ ചുവടുവെച്ചതെങ്കിലും വളരെ പെട്ടന്നു തന്നെ വിജയമായി മാറാനും സ്വീകാര്യത നേടാനും സാധിച്ചു. അതിനാൽ കമ്പനിയുടെ വികസനം പുരോഗമിക്കുമ്പോൾ ഒന്നുകിൽ ഒന്നിലധികം അവസരങ്ങൾ കണ്ടെത്താണ് എംജി ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Hector Plus and Gloster SUV will be launched this year. Read in Malayalam
Story first published: Wednesday, April 8, 2020, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X