ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്നിന് രാജ്യത്ത് പ്രബല്യത്തിൽ വന്നതോടെ നിരവധി പ്രധാന മോഡലുകളാണ് ഇന്ത്യൻ വിപണിയോട് വിടപറഞ്ഞത്. ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ നിരയിൽ നിന്ന് പകുതിയോളം മോഡലുകളാണ് നിരത്ത് ഒഴിയുന്നത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

CR-V, BR-V, ഡീസൽ ഹോണ്ട സിറ്റി, സിവിക് ഡീസൽ തുടങ്ങിയവ ആഭ്യന്തര വിപണിയിൽ നിന്നും പിൻവാങ്ങിയതിനു പിന്നാലെ ബ്രാൻഡിന്റെ മുൻ‌നിര ഓഫറായ അക്കോർഡ് ഹൈബ്രിഡിനെയും ഹോണ്ട നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. പൂർണമായും ഇറക്കുമതി ചെയ്‌ത ഒരൊറ്റ വേരിയന്റിലാണ് മുൻനിര സെഡാൻ വാഗ്‌ദാനം ചെയ്‌തിരുന്നത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

43.23 ലക്ഷം രൂപയായിരുന്നു ഹോണ്ട അക്കോർഡ് ഹൈബ്രിഡിന്റെ എക്സ്ഷോറൂം വില. സ്കോഡ സൂപ്പർബ്, ടൊയോട്ട കാമ്രി ഹൈബ്രിഡ് എന്നിവയായിരുന്നു ഇതിന്റെ പ്രധാന എതിരാളികൾ. e-CVT ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ബിഎസ്-IV 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ആഢംബര സെഡാനിൽ ലഭ്യമായിരുന്നത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

ഈ ഹൈബ്രിഡ് യൂണിറ്റ് പരമാവധി 215 bhp പവറാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്ന സെഡാനിൽ 1.3 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കും ഹോണ്ട വാഗ്‌ദാനം ചെയ്‌തു. ARAI സാക്ഷ്യപ്പെടുത്തിയ 23.1 കിലോമീറ്ററായിരുന്നു വാഹനത്തിന്റെ ഇന്ധനക്ഷമത എന്നതും നിരവധി ആളുകളെ അക്കോർഡിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

സവിശേഷതകളുടെ കാര്യത്തിൽ എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സൺറൂഫ്, എട്ട് തവണ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, നാല് തവണ ക്രമീകരിക്കാവുന്ന പാസഞ്ചർ സീറ്റ് എന്നിവയുമായാണ് സെഡാൻ വിപണിയിൽ ഇടംപിടിച്ചത്.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മൊബൈൽ സെൻസിംഗ് വൈപ്പർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ സജ്ജീകരിച്ച ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും ഹോണ്ട അക്കോർഡിന്റെ പ്രത്യേകതകളായിരുന്നു.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

അതേസമയം നിർത്തലാക്കിയ CR-V എസ്‌യുവി, സിവിക് പ്രീമിയം സെഡാൻ എന്നിവയുടെ ഡീസൽ വകഭേദങ്ങളെ ബിഎസ്-VI കരുത്തിലേക്ക് പരിഷ്ക്കരിച്ച് ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഹോണ്ട സൂചന നൽകുന്നു.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

കൂടാതെ കൊവിഡ്-19 പശ്ചാത്തലത്തിൽ അവതരണം വൈകിയിരിക്കുന്ന അഞ്ചാംതലമുറ ഹോണ്ട സിറ്റിയും നിലവിലെ സാഹചര്യം മാറിയാൽ വിപണിയിലേക്ക് ചുവടുവെക്കും. ആസിയാൻ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സ്വന്തമാക്കാനും പുത്തൻ സിറ്റിക്ക് സാധിച്ചിരുന്നു.

ഹോണ്ട അക്കോർഡ് ഹൈബ്രിഡിനോടും ഗുഡ്ബൈ പറഞ്ഞ് ഇന്ത്യ

ജാപ്പനീസ് കാർ നിർമാതാക്കൾ ജാസ്, WR-V എന്നിവയുടെ ബിഎസ്-VI പതിപ്പുകളും വരും ആഴ്ചകളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അക്കോർഡിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇനി രാജ്യത്ത് എത്തില്ലെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Accord Hybrid Discontinued In India. Read in Malayalam
Story first published: Tuesday, April 7, 2020, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X