ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ട് മോഡലുകളായിരുന്നു ഹോണ്ട സിറ്റിയും മഹീന്ദ്ര ഥാറും. എന്നാൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

എന്നാൽ മഹീന്ദ്രയുടെ കാര്യം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഓട്ടോ എക്സ്പോയിൽ സാന്നിധ്യമറിയിച്ചെങ്കിലും തങ്ങളുടെ വരാനിരിക്കുന്ന പ്രധാന മോഡലുകളെ ഒന്നും പരിപാടിയിൽ പ്രദർശിപ്പിക്കാൻ കമ്പനി തയ്യാറാകാതിരുന്നത് വാഹന പ്രേമികളിൽ നിരാശയുണ്ടാക്കി.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുതലമുറ ഥാറിനെ മഹീന്ദ്ര അവതരിപ്പിക്കാതെ ഇലക്ട്രിക് വാഹനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കോർപിയോ, XUV500 എന്നീ മോഡലുകളെയും കാണാൻ സാധിച്ചില്ല. അടിമുടി മാറ്റങ്ങളോടെ എത്തുന്ന മഹീന്ദ്രയുടെ എസ്‌യുവികളെ എന്തുകൊണ്ട് പ്രദർശിപ്പിച്ചില്ലെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

2020 ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ വ്യത്യസ്തമായ വിഭാഗങ്ങളിൽ പെടുന്നവയാണെങ്കിലും രണ്ട് മോഡലുകൾക്കും വലിയ ആരാധക വൃന്ദമാണ് ഇന്ത്യൻ വിപണിയിൽ ഉള്ളത്.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ഹോണ്ട സിറ്റി 2020

2020 മാർച്ചിൽ പുതിയ സിറ്റി ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇതിനോടകം തന്നെ തായ്‌ലൻഡ് വിപണിയിൽ പുറത്തിറങ്ങിയിരുന്നു. വരാനിരിക്കുന്ന സെഡാൻ നിലവിലെ മോഡലിനേക്കാൾ നീളമേറിയതാകുമെന്ന് പരീക്ഷണ ചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

4,553 മില്ലിമീറ്റർ നീളവും 1,748 മില്ലിമീറ്റർ വീതിയുമാണ് 2020 സിറ്റിയുടെ അളവ്. എന്നിരുന്നാലും താഴ്ന്ന സ്ലംഗ് കൂപ്പെ ഡിസൈൻ ആയതിനാൽ നിലവിലെ സിറ്റിയേക്കാൾ ഉയരമുള്ളതല്ല ഇത്. കൂടാതെ വീൽബേസും ചെറുതാകും.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

സിവിക്കിൽ നിന്നുമുള്ള ഡിസൈൻ സൂചകങ്ങൾ കടമെടുത്താണ് അഞ്ചാംതലമുറ ഹോണ്ട സിറ്റി ഒരുങ്ങിയിരിക്കുന്നത്. മികച്ച ദൃശ്യപരതയ്ക്കായി റിയർ വ്യൂ മിററുകൾ ഡോറിലേക്ക് മാറിയതും പ്രധാന മാറ്റങ്ങളിലൊന്നാണ്. ബി‌എം‌ഡബ്ല്യു X4 പോലെ തോന്നിക്കുന്ന ടെയിൽ‌ ലൈറ്റ് ക്ലസ്റ്റർ‌ ഉപയോഗിച്ച് പിൻവശത്തെ മികച്ചതാക്കിയിരിക്കുന്നു.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

‌കൂടുതൽ നേർരേഖകളും പ്രീമിയം ഗുണനിലവാരമുള്ള മെറ്റീരിയലും ഉപയോഗിച്ച് ഇന്റീരിയറിനെയും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. മുന്നിലും പിന്നിലും ആവശ്യത്തിന് സ്ഥലവും നൽകിയിട്ടുണ്ട്.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ‌ലൈറ്റുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് (വിഎസ്എ) എന്നിവയുൾപ്പെടെ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും പുത്തൻ ഹോണ്ട സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ഇന്ത്യൻ പതിപ്പ് ഹോണ്ട സിറ്റിക്ക് ഇലക്ട്രിക് സൺറൂഫ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്പ്ലേ, റിയർ എസി വെന്റുകൾ എന്നിവയും അതിലേറെയും സവിശേഷതകൾ ലഭിക്കണം. 1.5 ലിറ്റർ ഡീസൽ, പെട്രോൾ എഞ്ചിൻ എന്നിവയാണ് കാറിന്റെ കരുത്ത്. ഇത് യഥാക്രമം 117 bhp / 145 Nm torque, 100 bhp / 200 Nm torque എന്നിവ ഉത്പാദിപ്പിക്കും.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു സിവിടി ഗിയർബോക്സാകും ഉൾപ്പെടുത്തുക. സിറ്റിയുടെ എല്ലാ തലമുറ മോഡലുകളിലും വില വർധിപ്പിച്ചതു പോലെ ഇത്തവണയും വിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

2020 മഹീന്ദ്ര ഥാർ

രണ്ട് വിശാലമായ അനിവാര്യതകൾ ഥാറിന്റെ നവീകരണത്തിൽ മഹീന്ദ്ര ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന്, തീർച്ചയായും പുതിയ ബിഎസ്-VI, സുരക്ഷാ മാനദണ്ഡങ്ങൾ, മറ്റൊന്ന് പരുക്കൻ എസ്‌യുവിയുടെ അവശ്യ സ്വഭാവം വിട്ടുകളായാതെ വാഹനത്തെ വിശാലമാക്കുക എന്നതാണ്.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ജീപ്പ് പോലുള്ള രൂപം നിലനിർത്തിക്കൊണ്ടുതന്നെ പുതിയ ഥാർ വിശാലമാകുമെന്ന് വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങൾ സൂചന നൽകുന്നു. ബോഡി-ഓൺ-ലാൻഡർ ഫ്രെയിം, എഞ്ചിൻ, ഗിയർബോക്സ്, ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസ്, ബ്രേക്കുകൾ എന്നിവ പങ്കിടുന്ന അടുത്തതലമുറ സ്കോർപിയോയുടെ അതേ പ്ലാറ്റ്ഫോമിലാണ് 2020 ഥാർ ഒരുങ്ങുന്നത്.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

മുൻവശത്തേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളാകും രണ്ടാംതലമുറ ഥാറിന് ഉണ്ടാവുക. ഇത് ദീർഘകാലമായുള്ള ഉപഭോക്താക്കളുടെ ആവശ്യമായിരുന്നു. ഫാക്‌ടറി ഘടിപ്പിച്ച ഹാർഡ്‌ടോപ്പ്, അപ്‌മാർക്കറ്റ് അപ്‌ഹോൾസ്റ്ററി, ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, എബിഎസ് എന്നിവയും പുത്തൻ ഥാറിൽ വാഗ്ദാനം ചെയ്യും.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ബോർഗ്-വാർണറിൽ നിന്നുള്ള ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ സവിശേഷതയുള്ള ഫോർ-വീൽ ഡ്രൈവ് ലേഔട്ട് ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസ് ഉപയോഗിച്ച് കുറഞ്ഞതും ഉയർന്നതുമായ അനുപാതങ്ങൾ ഇത് വാഗ്ദാനം ചെയ്യും.എഞ്ചിൻ ഓപ്ഷനെക്കുറിച്ച് മഹീന്ദ്ര നേരത്തെ തന്നെ സൂചന നൽകിയിട്ടുണ്ട്. 140 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2 ലിറ്റർ യൂണിറ്റാകും ഥാറിന് നൽകുക.

ഓട്ടോ എക്സ്പോയിൽ എത്തിയില്ലെങ്കിലും പുതിയ ഹോണ്ട സിറ്റി, മഹീന്ദ്ര ഥാർ എന്നിവ ഉടൻ വിപണിയിലേക്ക്

ഓട്ടോ എക്‌സ്‌പോയിൽ ഥാറിനെ അവതരരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അതുണ്ടായില്ല. എങ്കിലും ഒരു മാസത്തിനുള്ളിൽ വാഹനത്തെ വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda City Mahindra Thar will be launched soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X