സിറ്റി RS -ന്റെ അരങ്ങേറ്റത്തിനും സാധ്യത തെളിയുന്നു; വ്യക്തമാക്കാതെ ഹോണ്ട
2020 ജൂലൈ 15 പുതുതലമുറ സിറ്റിയെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ഹോണ്ട. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ബിഎസ് VI മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ച 1.5-ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ തുടരുമെങ്കിലും 1.5-ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ എഞ്ചിനാണ് ഇടംപിടിച്ചിരിക്കുന്നത്. തുടക്കത്തില്‍ സിറ്റിയുടെ RS പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ പിന്നീട് ആ ശ്രമം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആ തീരുമാനത്തിന് കമ്പനി അയവ് വരുത്തിയേക്കുമെന്നാണ് സൂചന. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന സിറ്റി RS വിപണിയിലെത്തിക്കാനുള്ള സാധ്യത ഹോണ്ട വിലയിരുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
MOST READ: വിട്ടുകൊടുക്കാൻ തയാറല്ല, റോക്‌സർ ഉടച്ചുവാർത്ത് മഹീന്ദ്ര; ടീസർ ചിത്രം പുറത്ത്

ഇതിനോടകം തന്നെ ഈ പതിപ്പ് തായ്‌ലാന്‍ഡ് വിപണിയില്‍ ലഭ്യമാണ്. 1.0 ലിറ്റര്‍ ത്രി സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന്റെ കരുത്ത്.

5,500 rpm -ല്‍ 120 bhp കരുത്തും 2,000-4,500 rpm -ല്‍ 173 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് സിവിടിയാണ് ഗിയര്‍ബോക്‌സ്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സിറ്റി RS -ന് കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങളും ലഭിക്കുന്നു.
MOST READ: 100 സിസി പ്ലാറ്റിനയുടെ ഡിസ്‌ക് ബ്രേക്ക് പതിപ്പ് അവതരിപ്പിച്ച് ബജാജ്; വില 59,373 രൂപ

സ്‌പോര്‍ട്ടിയര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കറുത്ത ട്രങ്ക്-ലിഡ് ഘടിപ്പിച്ച റിയര്‍ സ്‌പോയിലര്‍, ടെയില്‍ ലാമ്പുകള്‍ക്ക് ഡാര്‍ച്ച് ഗ്ലാസ്, കറുത്ത ഉള്‍പ്പെടുത്തലുകളുള്ള പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ ഈ പതിപ്പിന്റെ സവിശേഷതകളാണ്.

തായ്‌ലാന്‍ഡ് വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡ് സിറ്റിയില്‍ കാണുന്ന 15 ഇഞ്ചുകള്‍ക്ക് പകരം 16 ഇഞ്ച് അലോയ് വീലുകളും പുതിയ RS വകഭേദത്തിന് ലഭിക്കും. പെര്‍ഫോമെന്‍സ് പതിപ്പായതുകൊണ്ട് റെഗുലര്‍ പതിപ്പില്‍ നിന്നും അകത്തളത്തിലും മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ സ്വിഫ്റ്റ് AMT അവതരിപ്പിച്ച് പീറ്റ്സ് ഓട്ടോമോട്ടീവ്

ഡാഷ്‌ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും സ്‌പോര്‍ട്ടിയര്‍ ട്രിമ്മിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വ്യത്യസ്ത സീറ്റ് ഫാബ്രിക്, ചുവന്ന ആക്‌സന്റുകള്‍ എന്നിവയും RS ടര്‍ബോ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications