ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ ഏപ്രിൽ ഒന്നിന് നിലവിൽ വരുന്നതിനാൽ തങ്ങളുടെ നിലവിലുള്ള ബിഎസ്-IV മോഡലുകളെയെല്ലാം വിറ്റഴിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ് ചില വാഹന നിർമാതാക്കൾ. അതിനായി വമ്പൻ ആനുകൂല്യങ്ങളാണ് ഡീലർഷിപ്പുകൾ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി 2019 ഏപ്രിൽ മുതൽ തന്നെ നവീകരിച്ച ബിഎസ്-VI മോഡലുകൾ അവതരിപ്പിക്കാൻ തുടങ്ങി. കൂടാതെ ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ബിഎസ്-VI വാഹനങ്ങൾ ഇതിനകം വിറ്റഴിച്ചെന്ന നേട്ടവും കമ്പനിക്ക് സ്വന്തമായി.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

എന്നാൽ മാരുതിയെ പോലെ തന്നെ ഹോണ്ട, ഫോർഡ്, ടൊയോട്ട ബ്രാൻഡുകൾക്കും ബിഎസ്-IV സ്റ്റോക്കുകൾ വിറ്റഴിക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ്. കൂടാതെ ബിഎസ്-VI വാഹനങ്ങൾ ജനുവരിയോടുകൂടി വിൽപ്പനക്കെത്തിക്കാനും സാധിച്ചു.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

2020 ഫെബ്രുവരിയിൽ ടൊയോട്ട മൊത്തം 10,352 യൂണിറ്റ് ബിഎസ്-VI വാഹനങ്ങൾ ഡീലർമാരിലേക്ക് എത്തിച്ചു. അനന്തരഫലമായി, എറ്റിയോസ്, ലിവ, കൊറോള തുടങ്ങിയ മോഡലുകൾ പ്രാദേശികമായി ജാപ്പനീസ് ബ്രാൻഡ് നിർത്തലാക്കുകയും ചെയ്‌തു.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

മുമ്പ് ഇന്ത്യൻ വിപണിയിൽ 12 മോഡലുകൾ ഉണ്ടായിരുന്ന നിർമ്മാതാക്കൾക്ക് ഇപ്പോൾ യാരിസ്, ഗ്ലാൻസ, ഇന്നോവ, കാമ്രി ഹൈബ്രിഡ്, വെൽ‌ഫയർ, ഫോർച്യൂണർ എന്നിങ്ങനെ ആറ് മോഡലുകൾ മാത്രമാണുള്ളത്.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

കൂടാതെ ബ്രാൻഡുകൾ അവരുടെ ഡീസൽ എഞ്ചിനുകളിൽ ഭൂരിഭാഗവും ഒഴിവാക്കിയിട്ടുമുണ്ട്. പ്രധാനമായും ചെറിയ ശേഷി മോഡലുകളെയാണ് കമ്പനികൾ പിൻവലിച്ചത്. അതോടൊപ്പം ഭാവി വാഹനങ്ങളെന്ന നിലയിൽ ഇലക്‌ട്രിക് മോഡലുകളെയും സിഎൻജി എഞ്ചിൻ പതിപ്പുകളെയും വിപണിയിൽ അവതരിപ്പിക്കാൻ എല്ലാ നിർമാതാക്കളും പ്രേരിതമായിട്ടുണ്ട്.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

ബി‌എസ്‌-VI ചട്ടങ്ങളിലേക്കുള്ള പരിഷ്ക്കരണത്തിൽ ഉണ്ടാകുന്ന വില വർധനവ് പരിഹരിക്കുന്നതിന് പുതിയ മോഡലുകൾ അല്ലെങ്കിൽ‌ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാനും കമ്പനികൾ‌ അവസരമൊരുക്കി. ഈ വർഷത്തിന്റെ തുടക്കം മുതൽ, വിലയുടെ തോത് മുകളിലേക്കും താഴേക്കും പോകുന്നത് വിപണി സാക്ഷ്യംവഹിച്ചു.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

ഹോണ്ട കാർസ് ഇന്ത്യ ഉടൻ തന്നെ പുതുതലമുറ സിറ്റിയെ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. അതോടൊപ്പം ഹ്യുണ്ടായ ഫെയ്‌സ്‌ലിഫ്റ്റഡ് വേർണ മാർച്ച് 26 നും വിപണിയിലെത്തും. ടി-റോക്ക് പ്രീമിയം എസ്‌യുവിയും മാർച്ച് 18 ന് വിപണിയിലേക്കെത്തും. ഏറെക്കാലമായി കാത്തിരുന്ന രണ്ടാം തലമുറ ക്രെറ്റയും മാർച്ച് 16 ന് എത്തുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചു.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

ഡാറ്റ്സൻ, നിസാൻ, റെനോ, സ്കോഡ, ഫോക്‌സ്‌വാഗണ്‍ എന്നിവയിൽ ചില ബിസ്-IV യൂണിറ്റുകൾ വിറ്റഴിക്കപ്പെടാതെ കിടക്കുന്നുണ്ട്. മഹീന്ദ്ര, ടാറ്റ എന്നിവയ്ക്ക് ബിഎസ്-IV സ്റ്റോക്കുകൾ പരിമിതമായ ഡീലർഷിപ്പുകളിൽ മാത്രമാണ് അവശേഷിക്കുന്നത്.

ബിഎസ്-IV മോഡലുകളെല്ലാം വിറ്റഴിച്ച് മാരുതി, ടൊയോട്ട, ഹോണ്ട, ഫോർഡ്

പുതിയ കാറുകൾ‌ വാങ്ങാൻ‌ താൽ‌പ്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് നിലവിൽ ആകർഷകമായ കിഴിവുകളാണ് ബിഎസ്-IV മോഡലുകളിൽ കമ്പനിയും ഡീലർഷിപ്പുകളും വാഗ്‌ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Honda, Ford, Maruti Suzuki And Toyota Clear Out All BS4 models. Read in Malayalam
Story first published: Friday, March 13, 2020, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X