ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

നിരവധി മോഡലുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ ഈ മോഡലുകളെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

വിപണിയില്‍ എത്താനിരിക്കുന്ന ജാസിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വിവങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ ഓട്ടോകാര്‍ ഇന്ത്യയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

2019-20 കാലയളവില്‍ ഹോണ്ട കാറുകളുടെ മൊത്തം വില്‍പ്പനയില്‍ 80 ശതമാനവും പെട്രോള്‍ മോഡലുകളാണ് സംഭാവന ചെയ്തത്. 20 ശതമാനം മാത്രമായിരുന്നു ഡീസല്‍ മോഡലുകളുടെ സംഭാവന. പെട്രോള്‍ മോഡലുകളോടുള്ള ആഗ്രമാണ് വിപണിയില്‍ വര്‍ധിച്ചുവരുന്നത്. അതുകൊണ്ടാണ് ജാസിന്റെയും പെട്രോള്‍ പതിപ്പിന് മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

മുന്‍ഗണനയില്‍ വര്‍ദ്ധിച്ചുവരുന്ന മാറ്റമുണ്ടെങ്കിലും ഡീസല്‍ പതിപ്പുകളെ ഉടനടി വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ബിഎസ് VI ലൈനപ്പില്‍ ഡീസല്‍ മോഡലുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

നവീകരിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും പുത്തന്‍ ജാസിന് കരുത്തേകുക. 89 bhp കരുത്തും 110 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

നിലവിലെ മോഡല്‍ 2015-ലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ പതിപ്പ് വിപണിയില്‍ ലഭ്യമാകും. അടുത്തിടെയാണ് പുതിയ ജാസിന്റെ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടത്.

MOST READ: ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ടീസറിലെ പ്രധാന മാറ്റം. ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫോഗ്‌ലാമ്പുകളും, ടെയില്‍ ലാമ്പുകളും എല്‍ഇഡിയാണ്. കറുത്ത ഗ്രില്‍ ബാറിന് താഴെയായി ഒരു ക്രോം ലൈനിങ് ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI ഹോണ്ട ജാസിന്റെ അരങ്ങേറ്റം പെട്രോള്‍ എഞ്ചിനില്‍ മാത്രം

അലോയി വീലുകളിലും നേരിയ ഡിസൈന്‍ മാറ്റം കാണാന്‍ സാധിക്കും. പിന്നിലെ ബമ്പറിനും സ്‌റ്റൈലിംഗ് വ്യത്യാസം ഉണ്ടായേക്കുമെന്നാണ് സൂചന. അകത്തളത്ത് കാര്യമായി മാറ്റങ്ങള്‍ ഉണ്ടാകില്ല. അതേസമയം കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

More from DriveSpark

Article Published On: Tuesday, May 19, 2020, 18:46 [IST]
English summary
BS6 Honda Jazz To Be Petrol-Only Model. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X