ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ചൈനീസ് ഇവി സ്റ്റാർട്ടപ്പ് ലീപ്മോട്ടർ S01 കൂപ്പിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നം പുറത്തിറക്കി. ലീപ്മോട്ടർ T03 എന്ന് വിളിക്കപ്പെടുന്ന പൂർണ്ണ-ഇലക്ട്രിക് ഹാച്ച്ബാക്കിന് 65,800-75,800 യുവാൻ മുതലാണ് ചൈനീസ് വിപണിയിൽ എത്തുന്നത്.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ഇത് ഏകദേശം 7.01-8.08 ലക്ഷം രൂപ വരെ വില വരും. 400 സ്റ്റാൻഡേർഡ് എഡിഷൻ, 400 കംഫർട്ട് എഡിഷൻ, 400 ഡീലക്സ് എഡിഷൻ എന്നിങ്ങനെ മൂന്ന് പതിപ്പുകളിൽ വാഹനം ലഭ്യമാണ്.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിൽ ഇലക്ട്രിക് കാർ ലോഞ്ചുകളിൽ ക്രമാനുഗതമായ വർധനയുണ്ടായി. അവയിൽ ചിലത് പ്രാദേശിക വിപണിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

എന്നാൽ BYD ഹാൻ ഇവി പോലുള്ളവ ചില ഉദാഹരണങ്ങൾ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും സാധ്യതയുള്ള വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ഇന്ത്യയിൽ, മൊത്തത്തിലുള്ള വാഹന വിപണിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇവി വിൽപ്പനയിൽ ഉള്ളതെങ്കിലും ഇവയുടെ ആവശ്യകതയിൽ ഗണ്യമായ വർധനയുണ്ട്. നിലവിൽ, ഫോർ വീലർ വിഭാഗത്തിൽ ടാറ്റ നെക്സോൺ ഇവി, എംജി ZS ഇവി, ഹ്യുണ്ടായി കോന എന്നിങ്ങനെ യോഗ്യരായ മൂന്ന് ഇവികൾ മാത്രമേയുള്ളൂ.

MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ഇരുചക്ര വാഹന വിഭാഗത്തിൽ, ഇലക്ട്രിക് ഉൽ‌പ്പന്നങ്ങൾ (പ്രത്യേകിച്ച് ഇ-സ്കൂട്ടറുകൾ) താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ ഇടം കൈവശപ്പെടുത്തുന്നു. പെട്യോൾ CVT സ്കൂട്ടറുകൾക്ക് സമാനമായി ഇവ കണക്കാക്കപ്പെടുന്നു എന്നതാണ് കാരണം.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

പുതിയ ലീപ്മോട്ടർ T03 ലേക്ക് മടങ്ങിവരുമ്പോൾ, വാഹനത്തിൽ 55 കിലോവാട്ട് മോട്ടോറാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇത് 74 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 36.5 kWh ‘ഹൈ പെർഫോമൻസ്' ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

MOST READ: പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

NEDC (ന്യൂ യൂറോപ്യൻ ഡ്രൈവിംഗ് സൈക്കിൾ) അടിസ്ഥാനമാക്കി, T03 ഒപൂർണ്ണ ചാർജിൽ 400 കിലോമീറ്ററിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഇത് ശ്രേണിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒന്നാണ്. മൂന്ന് ലെവൽ എനർജി റിക്കവറി സംവിധാനവും ബാറ്ററിക്ക് ലഭിക്കുന്നുണ്ട്.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ഒരു ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, ലീപ്മോട്ടർ T03 ഏകദേശം 36 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. എട്ട് വർഷം അല്ലെങ്കിൽ 150,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പുകളില്‍ എത്തി

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ആദ്യത്തെ 1000 ഉപയോക്താക്കൾക്ക് ആജീവനാന്ത സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസിനും ബാറ്ററി മെയിന്റെനൻസിനും അർഹരാണ്. കൂടാതെ ഒപ്പം 15 ഇഞ്ച് വീലുകളിലേക്ക് സീറോ കോസ്റ്റ് അപ്‌ഗ്രേഡും ഇവർക്ക് ലഭിക്കുന്നു. എന്നിരുന്നാലും, ഇവിയുടെ പ്രത്യേകത അതിന്റെ വിപുലമായ ഫീച്ചറുകളുടെ നീണ്ട പട്ടികയാണ്.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ശേഷി ഉൾക്കൊള്ളുന്ന ശ്രേണിയിലെ ഏക ഉൽപ്പന്നമാണ് ലീപ്മോട്ടർ T03. ഇത് സാധ്യമാക്കുന്നതിന്, മൂന്ന് ക്യാമറകളും 12 റഡാറുകളും (ഒരു മില്ലിമീറ്റർ-വേവ്, 11 അൾട്രാസോണിക് യൂണിറ്റുകൾ) T03 -ൽ സജ്ജീകരിച്ചിരിക്കുന്നു.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, സ്മാർട്ട് പാർക്കിംഗ് മുതലായ പത്തോളം സെൽഫ് ഡ്രൈവിംഗ് അസിസ്റ്റുകളുമുണ്ട്. 8.0 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് കൺസോൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ചില ഉയർന്ന മാർക്കറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു.

ചൈനയിൽ കാറുകൾ ഇനി തനിയെ ഓടും; സെൽഫ് ഡ്രൈവ് ഫീച്ചറുള്ള ഇലക്ട്രിക് കാർ പുറത്തിറക്കി ലീപ്മോട്ടർ

സ്റ്റാൻഡേർഡ്, സ്പോർട്സ്, ഇക്കോണമി എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഹനത്തിലുണ്ട്. വലുപ്പത്തിൽ തികച്ചും ഒതുക്കമുള്ള വാഹനമാണ്. ആകർഷകമായ വിലയും ടെസ്‌ലയെപ്പോലെ സമ്പന്നമായ സവിശേഷതയുമായി എത്തുന്ന ഈ പുതിയ ഇലക്ട്രിക് കാർ ചൈനയിൽ വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Chinese startup Leapmotor introduces new auto drive EV. Read in Malayalam.
Story first published: Tuesday, May 19, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X