അരങ്ങേറ്റത്തിനൊരുങ്ങി സ്‌കോഡ സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്; ഡീലര്‍ഷിപ്പുകളില്‍ എത്തി
ചെക്ക് റിപ്പബ്ലിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന മോഡലാണ് സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ്. ഇതിനോടകം തന്നെ വാഹനത്തിനായുളള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

50,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പവര്‍ സ്‌ട്രോക്ക് പിഎസ് എന്ന യുട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്ന വകഭേദമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വകഭേദങ്ങളിലാകും വാഹനം വിപണിയില്‍ എത്തുക. അതില്‍ ഒരു വകഭേദമാണ് ലോറിന്‍ ആന്‍ഡ് ക്ലെമന്റ.
MOST READ: റെനോ ട്രൈബർ AMT പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി; വില 6.18 ലക്ഷം
ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി വെളിപ്പെടുത്തുന്നത്.

നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. 2019 -ല്‍ പരിഷ്‌കരണത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയും ചെയതു. ആഗോള വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം.

പുതുക്കിയ ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ക്രോം ആക്സന്റുകളും വാഹനത്തിന്റെ പുറംമോടിയിലെ സവിശേഷതകളാണ്. അതോടൊപ്പം പൂര്‍ണ എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍ അലങ്കരിക്കുന്ന ആദ്യത്തെ മോഡലുകൂടിയാകും 2020 സ്‌കോഡ സൂപ്പര്‍ബ്.

പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലാമ്പുകള്‍ എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
MOST READ: കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ അകത്തളത്തെ ആഢംബരമാക്കും.

2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 190 bhp കരുത്തില്‍ 320 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.
MOST READ: ടിവിഎസ് വിക്‌ടർ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിലേക്ക്

ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, മാഗ്നെറ്റിക് ബ്രൗണ്‍, ബിസിനസ് ഗ്രേ, മൂണ്‍ വൈറ്റ്, റേസ് ബ്ലൂ, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ പുതിയ സൂപ്പര്‍ബ് വിപണിയില്‍ എത്തുന്നത്.


Click it and Unblock the Notifications








