കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ രണ്ടാം തലമുറ GLA ഈ വർഷം ഒക്ടോബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. എന്നിരുന്നാലും ബ്രാൻഡ് ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല.

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

പുതിയ GLA-യുടെ എക്സ്ഷോറൂം വില 43 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെര്‍സിഡീസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയായാണ് GLA അറിയപ്പെടുക. പുതിയ ഡിസൈന്‍ ഭാഷ്യവും പുത്തന്‍ ഫീച്ചറുകളും എസ്‌യുവിയുടെ സവിശേഷതകളാണ്.

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

2020 ഓട്ടോ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിച്ച പുതിയ GLA എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് മെര്‍സിഡീസ് ബെൻസ് ഇതിനോടകം തന്നെ ഒരു ലക്ഷം രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിരുന്നു.

MOST READ: പോർഷ ഇന്ത്യ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ച് പനാമേര 4; വില 1.48 കോടി

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

ക്രോസ്ഓവർ ശൈലിയുള്ള രൂപഘടന നിലനിർത്തിയിട്ടുണ്ടെങ്കിലും പുതിയ മോഡൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്. രണ്ടാം തലമുറയിൽ പുതിയ GLA 30 മില്ലീമീറ്റർ നീളമുള്ള വീൽബേസിലാണ് ഒരുങ്ങിയിരിക്കുന്നത്.

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

വാഹനം 10 മില്ലീമീറ്റർ ഉയരവും കൂടുതൽ ഹെഡ്‌റൂം ‌വാഗ്‌ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. വീതി 46 മില്ലീമീറ്റർ വർധിപ്പിച്ചു. എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളം 4410 mm, വീതി 2020 mm, ഉയരം 1611 mm എന്നിങ്ങനെയാണ്.

MOST READ: പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

മെര്‍സിഡീസ് ബെൻസ് GLA പുതുക്കിയ സ്റ്റൈലിംഗുമായാണ് എത്തുന്നത്. ഇത് കൂടുതൽ പ്രീമിയവും ആകർഷകവുമാക്കാൻ ജർമൻ ബ്രാൻഡിനെ സഹായിച്ചിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ ഫ്രണ്ട് ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. പിൻഭാഗത്ത് പുതിയ എക്‌സ്‌ഹോസ്റ്റുകളും പുതിയ ടെയിൽ ലൈറ്റുകളും പുതുതായി രൂപകൽപ്പന ചെയ്ത ഡ്യുവൽ-ടോൺ ബമ്പറും എസ്‌യുവി അവതരിപ്പിക്കുന്നു.

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

ഒരു ക്രോം സ്ലാറ്റുള്ള ഡയമണ്ട്-പാറ്റേൺ ഗ്രിൽ, ബോണറ്റിലും വശങ്ങളിലും ചതുരത്തിലുള്ള വീൽ ആർച്ചുകൾ എന്നിവ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. കൂടുതൽ സവിശേഷതകളും പ്രീമിയം ഡിസൈൻ ഘടകങ്ങളും ഉപയോഗിച്ച് 2020 മെര്‍സിഡീസ് ബെൻസ് GLA-യുടെ ക്യാബിനും മെച്ചപ്പെടുത്തി.

MOST READ: കരോക്കിന്റെ 1000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

ഇൻസ്ട്രുമെന്റ് കൺസോളിനായി പുതിയ സിംഗിൾ പാനൽ ഡിജിറ്റൽ ഡിസ്‌പ്ലേ, ടച്ച്‌പാഡുകളും വോയ്‌സ് കമാൻഡ് പ്രവർത്തനവുമുള്ള പുതിയ MBUX ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി എത്തുന്നത്.

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

എസ്‌യുവി നിരയിലുടനീളം 64 ആംബിയന്റ് ലൈറ്റിംഗുകൾ സ്റ്റാൻഡേർഡായി വാ‌ഗ്‌ദാനം ചെയ്യും. റഡാറുകൾ, കാൽനട ക്രോസിംഗ്, എക്സിറ്റ് മുന്നറിയിപ്പ് ഫംഗ്ഷൻ, ബ്രേക്ക് അസിസ്റ്റ് എന്നിവ കണ്ടെത്തുന്നതിനുള്ള സെൻസറുകൾക്കൊപ്പം കോർണറിംഗ്, എമർജൻസി ലെയ്ൻ ഫംഗ്ഷനുകളും എസ്‌യുവിക്ക് ലഭിക്കുന്നു.

MOST READ: 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസർ ചിത്രം പുറത്തുവിട്ട് ബി‌എം‌ഡബ്ല്യു

കളംനിറയാൻ മെര്‍സിഡീസ് ബെൻസ്, GLA എസ്‌യുവി ഒക്ടോബറിൽ

പുതിയ മെര്‍സിഡീസ് ബെൻസ് GLA ബി‌എസ്‌-VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വാഗ്‌ദാനം ചെയ്യും. GLA-യുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള AMG പതിപ്പും കമ്പനിക്ക് അവതരിപ്പിക്കാനാകും.

Most Read Articles

Malayalam
English summary
Mercedes Benz GLA SUV India Launch in October. Read in Malayalam
Story first published: Monday, May 18, 2020, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X