പോർഷ ഇന്ത്യ വെബ്‌സൈറ്റിൽ സ്ഥാനം പിടിച്ച് പനാമേര 4 ; വില 1.48 കോടി
പോർഷ പനാമേര 4 നിർമ്മാതാക്കളുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ഥാനം പിടിച്ചു. 1.48 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

നാല് ഡോറുകളുള്ള സ്‌പോർടി സലൂണിന്റെ മിതമായ പതിപ്പിന് 2.9 ലിറ്റർ V6 ആറ് സിലിണ്ടർ എഞ്ചിനാണഅ വരുന്നത്. 1,750-4,900 rpm-ൽ 326 bhp കരുത്തും 450 Nm torque ഉം എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു.

5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഈ എഞ്ചിന് 262 കിലോമീറ്ററാണ് പരമാവധി വേഗത.
MOST READ: പുത്തൻ ഭാവത്തിൽ 2020 കിക്‌സ് ഇ-പവർ, അരങ്ങേറ്റത്തിന് മുമ്പ് ചിത്രങ്ങൾ പുറത്ത്

സ്‌പോർട്‌സ് ക്രോണോ പാക്കേജിനൊപ്പം, 5.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും 13.3 സെക്കൻഡിൽ 0-160 കിലോമീറ്റർ വേഗതയും 22.2 സെക്കൻഡിൽ 0-200 കിലോമീറ്റർ വേഗതയും കൈവരിക്കാൻ പനാമെറ 4 -ന് കഴിയും.

അളവുകളുടെ അടിസ്ഥാനത്തിൽ, പോർഷ പനാമേര 4 ന് 5,049 mm നീളം, 2,165 mm വീതി, 1,423 mm ഉയരം, 2,950 mm വീൽബേസ് എന്നിവ ലഭിക്കുന്നു. സ്റ്റാൻഡേർഡായി 500 ലിറ്റർ ബൂട്ട് ശേഷിയാണ് വാഹനത്തിൽ വരുന്നത്.
MOST READ: സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

ഇത് 1,340 ലിറ്ററായി വികസിപ്പിക്കാനും കഴിയും. വ്യക്തിഗത അഭിരുചിക്കനുസൃതമായി വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഹനത്തിൽ ഉൾപ്പെടുത്താം. മാത്രമല്ല, താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് പ്രത്യേകവും ഇഷ്‌ടാനുസൃതവുമായ കളർ ഓപ്‌ഷനുകൾ തിരഞ്ഞെടുക്കാനാകും.

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം പോർഷ അഡ്വാൻസ്ഡ് കോക്ക്പിറ്റ് അവതരിപ്പിക്കുന്നു. ഡയറക്ട് ടച്ച് കൺട്രോളുള്ള സെന്റർ കൺസോളിൽ ഫംഗ്ഷനുകൾ ആക്സസ് ചെയ്യുന്നതിന് ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഒരു ഗ്ലാസ് ഉപരിതലം നൽകിയിരിക്കുന്നു.
MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

ഡാഷ്‌ബോർഡ് സംയോജിത 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് വാഹനത്തിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. നാല് സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം അപ്ഹോൾസ്റ്ററി തുടങ്ങി വിശാലമായ നിരവധി സവിശേഷതകൾ പനാമെറ 4 വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








