കരോക്കിന്റെ 1000 യൂണിറ്റുകള്‍ ഈ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി സ്‌കോഡ
സ്‌കോഡ നിരയില്‍ നിന്നും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന വാഹനമാണ് കരോക്ക്. ഇതിനോടകം ത്‌നനെ വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

50,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം വാഹനത്തിന്റെ 1,000 യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കരോക്കിനെ പൂര്‍ണമായും ബില്‍റ്റ്-അപ്പ് (CBU) രൂപത്തിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ അവതരണം കമ്പനി വൈകിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
MOST READ: ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. വില പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഏകദേശം 25 ലക്ഷം രൂപ വാഹനത്തിന് എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാമെന്നാണ് സൂചന.

കരോക്കിന്റെ വിലയും വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. നേരത്തെ അതുസംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും സ്കോഡയുടെ ഭാഗത്തുനിന്നും അറിയിപ്പ് ഒന്നും തന്നെ ലഭ്യമായിട്ടില്ല.
MOST READ: സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

നേരത്തെ വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ച ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ഒറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക.

1.5 ലിറ്റര്‍ TSI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക്കിലും ഇതേ എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഏഴ് സ്പീഡ് ഡിഎസ്ജി (DSG) ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വരാനിരിക്കുന്ന സ്‌കോഡയുടെ വിഷന്‍ ഇന്‍ വാഹനങ്ങളിലും ഈ എഞ്ചിന്‍ തന്നെയാകും കമ്പനി നല്‍കുക. പുതുമയാര്‍ന്ന രൂപകല്‍പ്പനക്കൊപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ സവിശേഷതയാണ്.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കരോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളാകും മുഖ്യ എതിരാളികള്‍.


Click it and Unblock the Notifications








