ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കാർ നിർമാതാക്കളാണ് മാരുതി സുസുക്കി എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 കാറുകളിൽ ഏഴെണ്ണവും മാരുതിയിൽ നിന്നുള്ളതാണ് എന്നതും ശ്രദ്ധേയമായി.

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

ആൾട്ടോ പോലുള്ള എൻ‌ട്രി ലെവൽ‌ കാറുകളിൽ നിന്നും പുതുതായി അവതരിപ്പിച്ച എസ്-പ്രെസോയിൽ‌ നിന്നും ഈ വിൽ‌പനയുടെ നല്ലൊരു ഭാഗം വരുന്നു. ആൾട്ടോ വളരെക്കാലമായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോടെ വിപണിയിലെത്തിയ മിനി എസ്‌യുവിയുടെ വിജയാണ് മാരുതിയെ ആശ്ചര്യപ്പെടുത്തിയത്.

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

സമീപഭാവിയിൽ ആളുകൾ കൂടുതൽ താങ്ങാനാവുന്ന കാറുകൾ വാങ്ങാൻ നോക്കുമ്പോൾ എസ്-പ്രെസോയുടെ വിൽപ്പന നമ്പറുകൾ ഇനിയും ഉയരും. മാർച്ച് മാസത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗണിലൂടെ കടന്നുപോയിട്ടും മാരുതി സുസുക്കിക്ക് ആൾട്ടോയുടെയും എസ്-പ്രെസോയുടെയും 16,000 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞു.

MOST READ: കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

പ്രതിമാസ വിൽപ്പനയുടെ കാര്യത്തിൽ മിനി എസ്‌യുവി എസ്-പ്രെസോ പതിനായിരത്തിലധികം യൂണിറ്റുകൾ സ്ഥിരമായി കമ്പനിക്ക് നേടിക്കൊടുക്കുന്നുണ്ട്. ആളുകൾ കൂടുതൽ താങ്ങാനാവുന്ന കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഭാവി പ്രവണതകൾ നോക്കുമ്പോൾ ഈ രണ്ട് എൻട്രി ലെവൽ രണ്ട് ഹാച്ചുകളുടെയും എണ്ണം ഇനിയും ഉയരും.

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

2019 സെപ്റ്റംബറിൽ വിൽപ്പനക്ക് എത്തിയ എന്‍ട്രി ലെവല്‍ മിനി എസ്‌യുവി മോഡലായ എസ്-പ്രെസോയുടെ 50,000 യൂണിറ്റികളോളമാണ് കഴിഞ്ഞ മാർച്ച് വരെ മാരുതി വിറ്റഴിച്ചത്. മികച്ച ഡിസൈനും സ്റ്റെലിംങ്ങുമാണ് വാഹനത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായത്.

MOST READ: വിപണിയിൽ എത്താൻ വൈകും, eKUV100 അടുത്ത വർഷമെന്ന് മഹീന്ദ്ര

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

അടുത്തിടെ നിർമാണം അവസാനിപ്പിച്ച ആള്‍ട്ടോ K10 -ലെ 998 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എസ്-പ്രെസോയിൽ മാരുതി ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും കുഞ്ഞൻ കാറിൽ ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിൻ തുടക്കത്തിൽ തന്നെ വാഗ്‌ദാനം ചെയ്‌തതും ശ്രദ്ധേയമായി.

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

ഇത് 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയര്‍ബോക്‌സ് സ്റ്റാൻഡേർഡായി നൽകുമ്പോൾ എസ്-പ്രെസോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷണലായി AGS ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

സുരക്ഷാ ക്രമീകരണങ്ങളിലേക്ക് നോക്കിയാൽ ഇബിഡിയോടു കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് (ഓപ്ഷണല്‍) എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ് എന്നിങ്ങനെ പത്തോളം സുരക്ഷ സംവിധാനങ്ങൾ വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഹിറ്റായി മാരുതി എസ്-പ്രെസോ, പ്രതിമാസ വിൽപ്പനയിൽ വർധനവ്

ഇതോടൊപ്പം ഇന്റീരിയറിൽ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍. ടാക്കോമീറ്ററും സ്പീഡോമീറ്ററും, ഇന്‍സ്ട്രമെന്റ് ഡിസ്പ്ലേയ്ക്ക് താഴെ ഒരു വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് യൂണിറ്റ് എന്നിവയും ലഭ്യമാകുമ്പോൾ വാഹനം മികച്ചൊരു തെരഞ്ഞെടുപ്പാകും. എസ്-പ്രെസോയുടെ പ്രാരംഭ പതിപ്പിന് 3.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Maruti S-Presso clocking more than 10,000 units in sales. Read in Malayalam
Story first published: Saturday, May 16, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X