കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

കൊവിഡ്-19 വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധി മുറുകിയതോടെ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിര്‍മ്മാതാക്കള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഒരുപാട് പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും വിപണയില്‍ രംഗപ്രവേശനം ചെയ്യുന്നതിനായി ഒരുങ്ങിയിരുന്നു.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

എന്നാല്‍ ചില നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെയും അവതരണം വൈകിപ്പിച്ചിരിക്കുകയാണ്. മഹീന്ദ്രയും തങ്ങളുടെ നിരവധി മോഡലുകളുടെ അവതരണം വൈകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2020 TUV300 -യുടെ വിപണിയിലേക്കുള്ള അവതരണവും വൈകുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. പോയവര്‍ഷം TUV300 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

എന്നാല്‍ ബിഎസ് VI എഞ്ചിന്‍ നല്‍കി കമ്പനി നവീകരിച്ചിരുന്നില്ല. ഈ പതിപ്പിന്റെ അവതരണമാണ് ഇപ്പോള്‍ വൈകും എന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി.

MOST READ: ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന മാരുതി കാറുകൾ

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

എപ്പോള്‍ വാഹനത്തെ അവതരിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം. മുന്‍ഭാഗം പൂര്‍ണമായും പുതുക്കിയ ഒരു വാഹനമായിട്ടാകും പുതിയ TUV300 വിപണിയില്‍ എത്തുക.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

വാഹനത്തിന്റെ അളവുകളില്‍ മാറ്റം സംഭവിച്ചേക്കില്ല. മുന്‍ഗാമിയുടേതിന് സമാനമായി തന്നെ തുടര്‍ന്നേക്കും. സ്‌കോര്‍പിയോയില്‍ കാണുന്നതുപോലെ ഒരു ലാഡര്‍ ഫ്രെയിമിലാകും നിര്‍മ്മാണം.

MOST READ: ബിഎസ് VI ഹിമാലയന്‍ വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

സ്പോര്‍ട്സ് സ്‌ക്വയര്‍ ഓഫ് വീല്‍ ആര്‍ച്ചുകള്‍, റാപ്എറൗണ്ട് ടെയില്‍ ലാമ്പുകള്‍, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്പെയര്‍ വീല്‍ എന്നിവയെല്ലാം പുതിയ TUV300 -ല്‍ ഇടംപിടിച്ചേക്കും. അകത്തളത്തെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും കാര്യമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

മൊത്തത്തിലുള്ള രൂപകല്‍പ്പന അതേപടി നിലനിര്‍ത്തിയാണ് നവീകരണങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന വകഭേദങ്ങളില്‍ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് സ്പീക്കറുകള്‍, ജിപിഎസ് നാവിഗേഷന്‍ എന്നിവയും സ്പോര്‍ട്സ് ഫോക്സ് ലെതര്‍ അപ്ഹോള്‍സ്റ്ററിയും തുടരും.

MOST READ: 10 ലക്ഷം കിലോമീറ്റര്‍ വാറന്റി; UX300 ഇലക്ട്രിക്ക് അവതരിപ്പിച്ച് ലെക്‌സസ്

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സറുകളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ ഡീഫോഗര്‍, വൈപ്പര്‍, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സവിധാനങ്ങളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയേക്കും.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

1.5 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിന്‍ ബിഎസ് VI കരുത്തിലാകും വാഹനം വിപണിയില്‍ എത്തുക. ബിഎസ് IV നിലവാരത്തില്‍ ഈ എഞ്ചിന്‍ 100 bhp കരുത്തും 240 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

60,000 രൂപ മുതല്‍ 80,000 രൂപ വരെ പുതിയ മോഡലിന് വില വര്‍ധിച്ചേക്കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 8.54 ലക്ഷം രൂപ മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 BS6 Launch Delayed. Read in Malayalam.
Story first published: Friday, May 15, 2020, 20:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X