പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഫോക്സ്‍വാഗൺ തങ്ങളുടെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കായ 'ഗോൾഫിന്റെ' എട്ടാം തലമുറ മോഡൽ കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയിരുന്നു, കൂടാതെ Mk8 -ന്റെ പെർഫോമെൻസ് അധിഷ്ടിത GTI പതിപ്പ് 2020 ഫെബ്രുവരിയിൽ വെളിപ്പെടുത്തി.

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്ന് മാസത്തിന് ശേഷം ഫോക്സ്‍വാഗൺ ഇപ്പോൾ ഒരു ഓൺലൈൻ പത്രസമ്മേളനം നടത്തിയിരിക്കുകയാണ്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന ഹോട്ട് ഹാച്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത് വെളിപ്പെടുത്തുന്നു.

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, Mk8 GTI -ൽ മുമ്പ് Mk7.5 GTI -യിൽ ലഭ്യമായിരുന്ന അതേ EA 888 2.0 ലിറ്റർ ടർബോചാർജ്ഡ് TSI പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്.

MOST READ: ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നിരുന്നാലും, എഞ്ചിൻ ഇപ്പോൾ 245 bhp കരുത്തും 370 Nm torque ഉം പുറപ്പെടുവിക്കുന്നു. ഇത് മുൻഗാമിയേക്കാൾ 15 bhp കൂടുതൽ കരുത്തും 20 Nm കൂടുതൽ torque ഉം പുറപ്പെടുവിക്കുന്നു.

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് ആയി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. അതേസമയം ഉപഭോക്താക്കൾക്ക് ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്സ് ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: റെനോ ട്രൈബർ AMT പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി; വില 6.18 ലക്ഷം

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

XDS ഇലക്ട്രോണിക് ഡിഫറഷ്യൽ ലോക്ക് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി വാഹനത്തിൽ വരുന്നു. ഡൈനാമിക് ചാസി കൺട്രോൾ അഡാപ്റ്റീവ് ഡാംപറുകളുടെ ലാറ്ററൽ പ്രവർത്തനത്തെയും XDS ഫംഗ്ഷനുകളേയും നിയന്ത്രിക്കുന്ന ഒരു പുതിയ ‘വെഹിക്കിൾ ഡൈനാമിക്സ് മാനേജർ' സഹിതം Mk8 GTI വരുന്നത്.

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

കാറിന്റെ സ്‌പോർട്ട് ക്രമീകരണങ്ങളിൽ ഡിഫറൻഷ്യൽ ലോക്കിംഗ് ടോർക്ക് വർദ്ധിപ്പിക്കാനുള്ള കഴിവ് മൂലമാണ് കോർണറിംഗ് സമയത്ത് അണ്ടർ‌സ്റ്റീറിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞതെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു.

MOST READ: ടെസ്‌ല മോഡൽ 3 -ക്ക് വെല്ലുവിളിയായി ഹാൻ ഇവി അവതരിപ്പിച്ച് BYD

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

എട്ടാം തലമുറ ഗോൾഫ് GTI -ക്ക് കംഫർട്ട്, ഇക്കോ, സ്‌പോർട്ട് ക്രമീകരണങ്ങൾ കൂടാതെ ഒരു വ്യക്തിഗത ഡ്രൈവ് മോഡും ലഭിക്കും. ഈ മോഡിൽ, ഡ്രൈവർമാർക്ക് കംഫർട്ട്, സ്പോർട്ട് മോഡുകളുടെ പ്രീസെറ്റുകൾ ഉപയോഗിക്കുന്നതിനുപകരം സ്ലൈഡർ ഉപയോഗിച്ച് DCC ഡാമ്പിംഗ് ക്രമീകരിക്കാൻ കഴിയും.

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്പ്രിംഗ് റേറ്റുകൾ മുന്നിൽ അഞ്ച് ശതമാനവും പിന്നിൽ 15 ശതമാനമായും വർദ്ധിപ്പിച്ചു, ഇത് കാറിന് മികച്ച ഹാൻഡിലിംഗും മെച്ചപ്പെട്ട അജിലിറ്റിയും നൽകുന്നു.

MOST READ: ബി‌എസ് VI-കംപ്ലയിന്റ് i20 -യുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

പുറത്തിറങ്ങും മുമ്പ് പുതുതലമുറ ഗോൾഫ് GTI -യുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

മുന്നിലെ സബ്ഫ്രെയിമും ഇപ്പോൾ അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് കാറിന്റെ ഭാരത്തിൽ നിന്ന് മൂന്ന് കിലോ കുറയ്ക്കാൻ നിർമ്മാതാക്കളെ സഹായിച്ചു.

Most Read Articles

Malayalam
English summary
Volkswagen Mk8 Golf GTI more details revealed. Read in Malayalam.
Story first published: Monday, May 18, 2020, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X