ബിഎസ് VI-കംപ്ലയിന്റ് i20 -യുടെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി
ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്ന മോഡൽ ഹ്യുണ്ടായി i20 നിലവിലെ തലമുറയുടെ അവസാന പതിപ്പായിരിക്കാം, എന്നിരുന്നാലും നിർമ്മാതാക്കൾ പുതിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് വാഹനത്തെ ബിഎസ് VI കാലഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ 1.4 ഡീസൽ യൂണിറ്റും പെട്രോൾ-CVT ഓപ്ഷനും നിർമ്മാതാക്കൾ ഉപേക്ഷിച്ചു. അതായത് ഇപ്പോൾ i20 -യുടെ ഒരേയൊരു പെട്രോൾ മാനുവൽ പതിപ്പ് മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ പ്രീമിയം ഹാച്ച്ബാക്ക് ബിഎസ് VI -ലേക്ക് മാറുമ്പോൾ മൈലേജിനെ ചെറുതായിട്ട് ബാധിക്കുന്നു. ബിഎസ് VI-കംപ്ലയിന്റ് ഹ്യുണ്ടായി i20 പെട്രോൾ മാനുവലിൽ ലിറ്ററിന് 18 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.
MOST READ: ലോക്ക്ഡൗണിലും 5000 യൂണിറ്റോളം ബുക്കിംഗ് നേടിയെടുത്ത് ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റ്

ഇത് ബിഎസ് IV മോഡലിനേക്കാൾ ലിറ്ററിന് 0.24 കിലോമീറ്റർ കുറവാണ്. മൈലേജിലെ ഇടിവ് i20 ഉം അതിന്റെ പ്രീമിയം ഹാച്ച്ബാക്ക് എതിരാളികളും തമ്മിലുള്ള അന്തരം വർദ്ധിപ്പിച്ചു.

ബിഎസ് VI ലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിനൊപ്പം അടിസ്ഥാന എറ പതിപ്പ്, പെട്രോൾ-CVT സ്‌പോർട്‌സ് +, അസ്ത (O) പതിപ്പ് എന്നിവ ഒഴിവാക്കി ഹ്യുണ്ടായി i20 ശ്രേണി പരിഷ്‌ക്കരിച്ചിരുന്നു. ഇത് ഇപ്പോൾ നാല് വകഭേദങ്ങളിൽ ലഭ്യമാണ്.
MOST READ: പ്രയസ് ഹൈബ്രിഡ് സെഡാന് 20 വയസ്; ആഘോഷത്തിനായി പ്രത്യേക പതിപ്പൊരുക്കി ടൊയോട്ട

| Specification | Hyundai i20 | Tata Altroz | Maruti Baleno | Toyota Glanza |
| Engine | 4 cyls, NA | 4 cyls, NA | 4 cyls, NA | 4 cyls, NA |
| Displacement | 1197cc | 1199cc | 1197cc/1197cc | 1197cc/1197cc |
| Power | 83hp | 86hp | 83/90hp | 83/90hp |
| Torque | 115Nm | 113Nm | 113/113Nm | 113/113Nm |
| Gearbox | 5-Speed MT | 5-Speed MT | 5-Speed MT | 5-Speed MT |
| Fuel Economy | 18 kpl | 19.05 kpl | 21.01/23.87 kpl | 21.01/23.87 kpl |

ഹ്യൂണ്ടായി അടുത്തിടെ അവതരിപ്പിച്ച ‘ക്ലിക്ക് ടു ബൈ' എന്ന ഡിജിറ്റൽ വിൽപ്പന പ്ലാറ്റ്ഫോം വഴി ബിഎസ് VI i20 ഇപ്പോൾ ഓൺലൈനിൽ വാങ്ങാൻ സാധിക്കും. മെയ് വരെ ഒരു പ്രത്യേക സെറ്റ് ഉപഭോക്താക്കൾക്ക് വൻ കിഴിവോടെ നിർമ്മാതാക്കൾ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

നിലവിലെ തലമുറ കാറിനെ താമസിയാതെ തന്നെ ഈ വർഷം ആദ്യം അവതരിപ്പിച്ച ഓൾ-ന്യൂ i20 മാറ്റിസ്ഥാപിക്കും. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായിട്ടാവും പുതുതലമുറ i20 ഇന്ത്യയിൽ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications








